For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡയറക്ടർ രാത്രി റൂമിലേക്ക് വിളിച്ചു; പിന്നീട് സംഭവിച്ചത്..!; കാസ്റ്റിങ് കൗച്ച് നേരിട്ടതിനെ കുറിച്ച് സൂര്യ

  |

  ബിഗ് ബോസ് സീസൺ മൂന്നിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സൂര്യ ജെ മേനോൻ. നടിയും മോഡലുമായ സൂര്യ നേരത്തെ നിരവധി സിനിമകളുടെയും ഭാഗമായിട്ടുണ്ടെങ്കിലും കൂടുതൽ ശ്രദ്ധനേടുന്നത് ബിഗ് ബോസിലൂടെ ആയിരുന്നു. ബിഗ് ബോസ് മൂന്നാം സീസണിൽ അവസാനം വരെ പിടിച്ചു നിൽക്കാൻ സൂര്യക്ക് കഴിഞ്ഞിരുന്നു.

  മലയാളത്തിൽ ഒരുപിടി സിനിമകളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള സൂര്യ, താൻ നേരിട്ട കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിലാണ് സിനിമ സെറ്റുകളിൽ നിന്ന് തനിക്ക് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സൂര്യ പറഞ്ഞത്. കാസ്റ്റിങ് കൗച്ചിൽ പെട്ടിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സൂര്യ. അതിലൊരു സംഭവവും താരം പങ്കുവച്ചു. സൂര്യയുടെ വാക്കുകൾ വായിക്കാം വിശദമായി.

  Also Read: പ്രായമുള്ള ആന്റിമാർ വരെ പച്ചത്തെറിയാണ് വിളിക്കുന്നത്, ഇനി സഹിക്കാൻ വയ്യ; നിയമനടപടിക്കെന്ന് അഭിരാമി

  'എനിക്ക് കുറെ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് സംഭവിച്ചത് എല്ലാവർക്കും സംഭവിക്കണം എന്നില്ല. വളരെ മാന്യമായി സിനിമകൾ ചെയ്യുന്ന ധാരാളം നടിമാർ ഉണ്ട്. എന്നെ ചിലർ അങ്ങനെ അപ്രോച്ച് ചെയ്തിട്ടുണ്ട്. അതിലൊരു അനുഭവം എന്താണെന്ന് വച്ചാൽ, ഞാൻ ഒരു സിനിമ ചെയ്യാൻ പോയി. അതിൽ രണ്ടു നായികമാർ ആയിരുന്നു. ഞാൻ ആദ്യം ചെന്നപ്പോൾ ഒരു 4 സ്റ്റാർ ഹോട്ടലിൽ ഒക്കെയാണ് താമസം ഒരുക്കിയിരുന്നത്,'

  'അന്ന് രാത്രി ആയപ്പോൾ ഡയറക്ടർ എന്നോട് സൂര്യ ഒന്ന് റൂമിലേക്ക് വരണം. സ്ക്രിപ്റ്റിന്റെ കുറച്ചു കാര്യങ്ങൾ ഡിസ്‌കസ് ചെയ്യണം എന്ന് പറഞ്ഞു. പുള്ളി ഉദ്ദേശിച്ചത് ഞാൻ ഒറ്റയ്ക്ക് ചെല്ലുമെന്നാണ്. ഞാൻ എന്റെ അമ്മ ആയിട്ട് ആണ് ചെന്നത്. അവിടെ ചെന്നപ്പോൾ പുള്ളി കുളിച്ച് കുട്ടപ്പനായി പൗഡറൊക്കെ ഇട്ട് റൂമിൽ അത്തറൊക്കെ പൂശി നിൽക്കുകയായിരുന്നു. പുള്ളി ചോദിച്ചു, ഞാൻ സൂര്യയെ ഒറ്റയ്ക്ക് അല്ലെ വിളിച്ചത്, അമ്മ എന്തിനാ കൂടെ വന്നത്,'

  Also Read: കെട്ടിയോനെ കളഞ്ഞ് പണത്തിനും ഫാന്‍സിനും പിന്നാലെ പോവുന്നു; പരിഹസിക്കാന്‍ വന്നവന് ചുട്ടമറുപടിയുമായി നവ്യ നായര്‍

  'ഞാൻ ചോദിച്ചു, അമ്മ വന്നതിന് എന്താണ് കുഴപ്പമെന്ന്. അപ്പോൾ പുള്ളി വേറെ മീറ്റിംഗ് ഉണ്ട് പിന്നെ വിളിക്കാം പൊക്കൊളു എന്ന് പറഞ്ഞ് പറഞ്ഞുവിട്ടു. അപ്പോഴേക്കും നമുക്ക് കാര്യം മനസിലായി. റൂമിൽ ചെന്നപ്പോൾ അമ്മയ്ക്ക് ടെൻഷൻ ആയി, മോളെ നമ്മുക്ക് പോകാം എന്നൊക്കെ പറഞ്ഞു. പിറ്റേ ദിവസം ഞാൻ ലൊക്കേഷനിൽ എത്തിയപ്പോൾ പുള്ളി വളരെ ഹാർഷ് ആയിട്ടായിരുന്നു പെരുമാറ്റം,'

  'എന്റെ ടേക്ക് ഒന്നും ശെരിയാവുന്നില്ല എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു. അന്ന് രാത്രി എന്നെ ഒരു തേർഡ് ക്ലാസ് ലോഡ്‌ജിലേക്ക് മാറ്റി. ഒരു കാര്യവും ഇല്ലെന്ന് കരുതിയിട്ടാകണം. സെറ്റിൽ വച്ച് എന്നെ ഒരു സൈഡിലേക്ക് വിളിച്ചിട്ട് ഞാൻ അന്ന് ഒറ്റയ്ക്ക് അല്ലെ വിളിച്ചത് എന്ന് ചോദിച്ചു. ഞാൻ ഒറ്റയ്ക്ക് ഒന്നും വരില്ല സാർ എന്ന് പറഞ്ഞു. പള്ളിയ്ക്ക് അത് ഇഷ്ടമായില്ല. ഒരാഴ്ചത്തെ ഷൂട്ട് ഒക്കെ കഴിഞ്ഞു. നായിക ആണെന്ന് ഒക്കെയാണ് പറഞ്ഞിരുന്നത്,'

  Also Read: 'എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ച് പോയി, പക്ഷെ ഞാൻ തോൽക്കില്ല, ബീനയ്ക്ക് ഇപ്പോൾ കോൾ‌ ചെന്നുകാണും'; മനോജ് കുമാർ

  'ഒരു ദിവസം പുള്ളി പറഞ്ഞു ഒരു പാട്ട് സീൻ കൂടിയുണ്ട്. സൂര്യ വീട്ടിലേക്ക് പൊക്കോളൂ. ഞാൻ വിളിക്കാമെന്ന്. ഒരു രൂപ പോലും തന്നിട്ടില്ലായിരുന്നു. അങ്ങനെ വീട്ടിൽ പോയി. അപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു ഇനി തിരിച്ചു വിളിക്കാൻ ഒന്നും പോകുന്നില്ലെന്ന്. അങ്ങനെ പടം റിലീസായി. എന്റെ ഒന്ന് രണ്ടു സുഹൃത്തുക്കൾ പോയി കണ്ടിരുന്നു. ഫസ്റ്റ് ഹാഫ് കഴിഞ്ഞ് അവർ വിളിച്ച് നിന്നെ കണ്ടില്ലലോ പടത്തിൽ, ഇതുവരെ വന്നില്ലേ എന്നൊക്കെ ചോദിച്ചു. ആദ്യം മുതൽ ഉണ്ടല്ലോ എന്ന് ഞാൻ പറഞ്ഞു,'

  'സിനിമ കഴിഞ്ഞ് അവർ വീണ്ടും വിളിച്ചിട്ട്, നിന്നെ പറ്റിച്ചെടി എന്ന് പറഞ്ഞു. അവർ എന്റെ മുഴുവൻ രംഗവും ഒഴിവാക്കി. ഒരു ആൾക്കൂട്ടത്തിന്റെ ഇടയിൽ നിൽക്കുന്ന ഒരു സീൻ മാത്രമാണ് ഉണ്ടായത്. എന്റെ രംഗങ്ങൾ കളഞ്ഞാലും കഥയെ അത് നേരിട്ട് ബാധിക്കില്ലായിരുന്നു. ഒരാഴ്ച ഷൂട്ട് ചെയ്ത എന്റെ മുഴുവൻ രംഗങ്ങളും കളഞ്ഞു,' സൂര്യ പറഞ്ഞു.

  Read more about: bigg boss malayalam
  English summary
  Bigg Boss Malayalam Soorya J Menon reveals that she has faced casting couch in Malayalam Film Industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X