For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷോയ്ക്ക് ലവ് ട്രാക്ക് ആവശ്യമായിരുന്നു, റോബിൻ പുറത്തായ ശേഷം പല രഹസ്യതന്ത്രങ്ങളും നടന്നിട്ടുണ്ട്: ബ്ലെസ്ലി

  |

  ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ സീസൺ ആയിരുന്നു ബിഗ് ബോസ് സീസൺ നാല്. ഷോ അവസാനിച്ചിട്ട് ഒരു മാസത്തിലേറെയായെങ്കിലും. ഷോയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ അവസാനിച്ചിട്ടില്ല. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഏറ്റവും സംഭവബഹുലമായ സീസൺ ആയിരുന്നു ഇത്തവണത്തേത്. ഏറ്റവും കൂടുതൽ പ്രേക്ഷകരെ നേടിയെടുത്ത സീസണിൽ നാടകീയമായ പല സംഭവങ്ങളും അരങ്ങേറിയിരുന്നു.

  Recommended Video

  റോബിൻ പുറത്തായ ശേഷം പല രഹസ്യതന്ത്രങ്ങളും നടന്നിട്ടുണ്ട്: ബ്ലെസ്ലി

  20 മത്സരാർത്ഥികളാണ് ബിഗ് ബോസ് സീസൺ നാലിൽ പങ്കെടുത്തത്. ആകെമൊത്തം സംഭവബഹുലമായ സീസണിന്റെ വിജയിയും അപ്രതീക്ഷിതമായിരുന്നു. അവസാനം നിമിഷം വരെ വന്ന പല പ്രവചനങ്ങളെയും അസ്ഥാനത്താക്കി ദിൽഷ പ്രസന്നനാണ് വിജയി ആയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ വനിതാ വിജയി എന്ന നേട്ടമാണ് ദിൽഷ സ്വന്തമാക്കിയത്. മുഹമ്മദ് ബ്ലെസ്ലി ആയിരുന്നു രണ്ടാം സ്ഥാനത്ത്. റിയാസ് സലീമിനായിരുന്നു മൂന്നാം സ്ഥാനം.

  Also Read: 'ഇതൊരു തുടക്കം മാത്രം ഇനിയും ഒരുപാട് ദൂരം പോകാൻ ഉണ്ട്'.. റോബിന് അശംസകളുമായി ആരതി പൊടി

  ബിഗ് ബോസ് വീടിനുള്ളിൽ വലിയ സൗഹൃദം സൂക്ഷിച്ചവരായിരുന്നു ബ്ലെസ്ലിയും ദിൽഷയും. അവിടെ വച്ച് ദിൽഷയോട് തനിക്ക് തോന്നിയ പ്രണയം ബ്ലെസ്‌ലി തുറന്നു പറഞ്ഞിരുന്നു. പ്രായത്തിൽ തന്നേക്കാൾ ചെറുപ്പമായ ബ്ലെസ്‌ലിയോട് ഒരു അനിയനോടുള്ള സ്നേഹം മാത്രമേയുള്ളൂവെന്ന് ദിൽഷയും വ്യക്തമാക്കിയിരുന്നു. എന്നാൽ ദിൽഷ നോ പറഞ്ഞിട്ടും വീണ്ടും പ്രണയം പറഞ്ഞ് പിന്നാലെ നടന്ന ബ്ലെസ്‌ലിയുടെ പെരുമാറ്റങ്ങൾ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു.

  ഫിനാലേയ്ക്ക് മുൻപ് വീടിനുള്ളിൽ വച്ച് തന്നെ ബ്ലെസ്ലി തന്റെ തെറ്റ് മനസിലാക്കി ദിൽഷയോട് മാപ്പ് പറഞ്ഞു. അതുവരെയുണ്ടായ ബന്ധത്തിന് ഫുൾ സ്റ്റോപ്പ് ഇടുന്നതും പ്രേക്ഷകർ കണ്ടിരുന്നു. പുറത്തെത്തിയ ശേഷവും ദിൽഷയെ കുറിച്ച് മാധ്യമങ്ങൾക് മുന്നിൽ സംസാരിക്കാൻ ബ്ലെസ്ലി തയ്യാറായിരുന്നില്ല.

  Also Read: 'ആരുമില്ലാതിരുന്ന സമയത്ത് എനിക്ക് സുഹൃത്തായി വന്നവനാണ് സണ്ണി വെയ്ൻ, നസ്രിയ വന്നാൽ വേറൊരു വൈബാണ്'; ദുൽഖർ

  എന്നാൽ ഇപ്പോൾ തനിക്ക് ദിൽഷയോട് തോന്നിയ ഇഷ്ടം സത്യമായിരുന്നു എന്ന് പറയുകയാണ് ബ്ലെസ്ലി. ഇ ടൈംസിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ബ്ലെസ്ലി ഇക്കാര്യം പറഞ്ഞത്. ഷോയ്ക്ക് ലവ് ട്രാക്ക് ആവശ്യമായിരുന്നു എന്നും റോബിന്റെ പുറത്താകലിന് ശേഷം പല രഹസ്യ തന്ത്രങ്ങളും നടന്നിട്ടുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ബ്ലെസ്ലി പറഞ്ഞു.

  'ദിൽഷയോട് എനിക്ക് തോന്നിയ ഇഷ്ടം സത്യമാണ്. അത്തരമൊരു സ്ഥലത്ത്, ഒരാളോടുള്ള നിങ്ങളുടെ സ്നേഹം എത്രതന്നെ നിയന്ത്രിക്കാൻ ശ്രമിച്ചാലും, അത് പുറത്തുവരും. അവളിൽ നിന്ന് അകന്ന് നിൽക്കാൻ ഞാൻ ആത്മാർത്ഥമായി ശ്രമിച്ചിരുന്നു, പക്ഷേ ബിബി ഹൗസിനുള്ളിൽ നമ്മുക്ക് ഓടി ഒളിക്കാൻ കഴിയില്ല. ഞാൻ അകന്നു നിൽക്കാൻ ശ്രമിച്ചപ്പോഴെല്ലാം അവൾ വന്ന് എന്നോട് സംസാരിച്ചിട്ടുണ്ട്. എനിക്ക് തെറ്റ് പറ്റിയെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ എന്റെ ഹൃദയത്തെ പിന്തുടരുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ലായിരുന്നു.'

  Also Read: മലയാളികൾ ഏറ്റെടുത്ത 'കാര്യം നിസാരം' എന്ന പരമ്പര നിർത്താനുള്ള കാരണം പറഞ്ഞ് നടി അനു ജോസഫ്

  'ഷോയ്ക്കും ലവ് ട്രാക്ക് ആവശ്യമായിരുന്നുവെന്ന് ഞാൻ കരുതുന്നു. റോബിൻ പുറത്തായതിന് ശേഷം ചില രഹസ്യ തന്ത്രങ്ങൾ നടന്നിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരുപക്ഷേ അവർ ഫൈനൽ അൽപം തീവ്രമാക്കാൻ ആഗ്രഹിച്ചിരിക്കാം. എന്തായാലും ഓരോ നിമിഷത്തിനും പഠിച്ച ഓരോ കാര്യത്തിലും ഞാൻ സന്തോഷവാനാണ്.' ബ്ലെസ്ലി പറഞ്ഞു.

  ഷോയ്ക്ക് ശേഷം ദിൽഷയെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടില്ലെന്നും വീട്ടുകാരുടെ സമ്മർദ്ദം മൂലമാകാം ഇക്കാര്യങ്ങൾ പറഞ്ഞു ദിൽഷയ്ക്ക് ഒരു വീഡിയോ ഇടേണ്ടി വന്നതെന്നും ബ്ലെസ്ലി പറഞ്ഞു. ബിഗ് ബോസ് ശരിക്കും ഒരു മികച്ച അനുഭവമാണ്. തീർത്തും വ്യത്യസ്തമായ ഒരു ലോകമാണ്. നിങ്ങൾക്ക് ചുറ്റും 75% നെഗറ്റിവിറ്റി ആണ്, അതിനെ അതിജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് നിങ്ങളെ മാനസികമായും ശാരീരികമായും തളർത്തുമെന്നും ബ്ലെസ്ലി പറഞ്ഞു.

  Also Read: ആരതിയും റോബിനും ഒന്നിച്ചത് ദൈവനിശ്ചയം; താരങ്ങള്‍ പ്രണയത്തിലായതിനെ പറ്റി ആരാധകനെഴുതിയ കുറിപ്പ് വൈറല്‍

  ആളുകൾ തന്നെപ്പോലെ ഒരാളെ ഇഷ്ടപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പുറത്ത് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് എന്തെങ്കിലും സൂചനയുണ്ടെങ്കിൽ, താൻ ഷോയിൽ തന്റെ 100% നൽകുമായിരുന്നുവെന്നും ഷോയെ കുറിച്ച് പഠിക്കാതെ പോയതിൽ ഖേദിക്കുന്നുണ്ടെന്നും ബ്ലെസ്ലി പറഞ്ഞു. ഷോയെ കുറിച്ച് മനസിലാക്കിയിട്ട് പോയിരുന്നെങ്കിൽ ഒരുപക്ഷെ തനിക്ക് കിരീടം നേടാമായിരുന്നു എന്നും ബ്ലെസ്ലി കൂട്ടിച്ചേർത്തു. റോബിനുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞു തീർത്തെന്നും ആരോടും ദേഷ്യം വെക്കാൻ താൻ ഇഷ്ടപെടുന്നില്ലെന്നും ബ്ലെസ്ലി പറഞ്ഞു.

  Read more about: bigg boss malayalam
  English summary
  Bigg Boss Malyalam fame Blesslee says he thinks that love track was needed for the show also talks about Dilsha Prasannan and Robin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X