For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വയ്യാതിരുന്നിട്ടും നന്നായി മത്സരിച്ചു, എന്നിട്ടും കുറ്റപ്പെടുത്തലും ട്രോളുകളും; വിഷമിപ്പിച്ച അനുഭവം പങ്കുവച്ച്

  |

  ബിഗ് ബോസ് മലയാളം സീസൺ മൂന്നിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സൂര്യ ജെ മേനോൻ. കേരളത്തിലെ ആദ്യ വനിതാ ഡിജെയും നടിയും മോഡലുമൊക്കെയായ സൂര്യ നേരത്തെ നിരവധി സിനിമകളുടെയും ടെലിവിഷൻ ഷോകളുടേയുമൊക്കെ ഭാഗമായിട്ടുണ്ടെങ്കിലും കൂടുതൽ ശ്രദ്ധനേടുന്നത് ബിഗ് ബോസിലൂടെ ആയിരുന്നു. ബിഗ് ബോസ് മൂന്നാം സീസണിൽ അവസാനം പുറത്തായ മത്സരാർത്ഥിയായിരുന്നു സൂര്യ.

  ബിഗ് ബോസിന്റെ ആ സീസണിൽ ഏറ്റവും കൂടുതൽ ട്രോളുകൾക്കും സൈബർ ആക്രമങ്ങൾക്കും വിധേയായ മത്സരാർത്ഥി കൂടിയായിരുന്നു സൂര്യ. സീസൺ അവസാനിച്ച ശേഷവും താരത്തിന് നേരെ വ്യാപകമായ സൈബർ ആക്രമങ്ങൾ നടന്നിരുന്നു. ഇപ്പോഴിതാ, ബിഗ് ബോസ് വീട്ടിലെ തന്നെ ഏറെ വിഷമിപ്പിച്ച അനുഭവം പങ്കുവയ്ക്കുകയാണ് സൂര്യ. അമൃത ടീവിയിലെ പറയാം നേടാം എന്ന പരിപാടിയിലാണ് സൂര്യ മനസ് തുറന്നത്.

  Also Read: 'വളരെ നാളുകൾക്ക് മുമ്പ് ചെയ്യേണ്ടതായിരുന്നു, ഇപ്പോൾ അവൻ വലുതായി'; മക്കളെ കുറിച്ച് അമ്പിളി ദേവി!

  ഷോയിൽ നിന്ന് സുഖകരമായ ഓർമകളോ വിഷമിച്ച അനുഭവങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന അവതാരകൻ എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സൂര്യ. സൂര്യയുടെ വാക്കുകൾ വായിക്കാം വിശദമായി തുടർന്ന്.

  'സുഖകരമായ ഓർമ്മകൾ ഉള്ള ആരെയും എന്റെ സീസണിൽ എനിക്ക് ഓർമയില്ല. നമ്മൾ എല്ലാവരും ജയിക്കാൻ വേണ്ടി വരുന്നവരാണ്. അതുകൊണ്ട് നമ്മൾ എന്ത് പറഞ്ഞാലും അവിടെ ആരും വിശ്വസിക്കണം എന്നില്ല. എനിക്ക് പല തിക്താനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. നമ്മൾ പറയുന്നതൊക്കെ പല രീതിയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്,'

  Also Read: അടിച്ച് പിരിഞ്ഞ അവസ്ഥ എത്തി, അങ്ങനെ ബ്രേക്കപ്പും പറഞ്ഞു; പ്രണയത്തിനിടയിലെ വഴക്കിനെ പറ്റി ദുര്‍ഗയും അര്‍ജുനും

  'നമ്മൾ ഇപ്പോൾ ഒരാളോട് ഒരു രഹസ്യം പറഞ്ഞാൽ അടുത്ത എലിമിനേഷനിൽ എല്ലവരുടെയും മുന്നിൽ അത് പറഞ്ഞ്, സൂര്യ ആ പറഞ്ഞത് ശരിയായില്ല എന്നൊക്കെ പറഞ്ഞ് നോമിനേറ്റ് ചെയ്ത് കളയും. പുറത്തിറങ്ങി കാണുമ്പോൾ ആണ് ആരൊക്കെ നമ്മളെ പറ്റി എന്തൊക്കെ പറഞ്ഞു എന്ന് അറിയാൻ കഴിയൂ. അതുവരെ നമ്മുക്ക് ഒന്നും അറിയാൻ പറ്റില്ല,'

  'എന്നെ ഏറ്റവും വിഷമിപ്പിച്ച കാര്യം, ഞങ്ങൾക്ക് നാണയ പെരുമ എന്നൊരു ടാസ്‌ക് ഉണ്ടായിരുന്നു. അതിൽ ഏറ്റവും കൂടുതൽ നാണയം കളക്റ്റ് ചെയ്ത മൂന്നാമത്തെ ആളായിരുന്നു ഞാൻ. അങ്ങനെ നിക്കുമ്പോൾ അതിന്റെ അടുത്ത റൗണ്ട് വന്നത് ഓടി പിടിക്കുന്ന ഒരു റൗണ്ടായിരുന്നു. ആദ്യ റൗണ്ടിൽ അത്രയും നേടിയില്ലേ എന്ന് ഓർക്കാതെ പ്രേക്ഷകർ എന്നെ കുറ്റപ്പെടുത്തുകയായിരുന്നു,'

  Also Read: സീരിയല്‍ നടന്‍ പറഞ്ഞൊരു കാര്യമാണ് ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ നുണ; രസകരമായ സംഭവം പറഞ്ഞ് നടന്‍ ഷാജു

  'എനിക്ക് അന്ന് പ്രെഷർ വേരിയേഷൻസ് ഉണ്ടായിരുന്നു. സ്ത്രീകളുടേതായ മാസമുറ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുന്ന സമയമാണ്. ഞാൻ ഇടയ്ക്ക് വീണു പോയി. മറ്റുള്ളവർ വേണ്ട റെസ്റ്റ് എടുക്കാൻ പറഞ്ഞെങ്കിലും എന്റെ കൂടെയുള്ള ആളെ ഒറ്റയ്ക്ക് ഓടിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ഞാൻ ഓടി. അന്ന് ഇന്നത്തെ പോലെ ഷോ ലൈവ് ഇല്ല. ആളുകൾ കാണുന്നത് എഡിറ്റഡ് വേർഷൻ മാത്രമാണ്. എല്ലാവരും ഞാൻ അസുഖം അഭിനയിക്കുകയാണ് എന്ന് പറഞ്ഞ് ഒരുപാട് ട്രോളി,'

  'ഞാൻ എത്രവട്ടം വീണു, എത്രമാത്രം സ്ട്രഗിൾ ചെയ്തു എന്നൊന്നും ആരും നോക്കിയില്ല. എന്റെ പ്രെഷർ ഒക്കെ വലിയ രീതിയിൽ കുറഞ്ഞിരുന്നു. അത് എനിക്ക് ഒരുപാട് വിഷമമായി. നമ്മുടെ നേട്ടത്തെ അംഗീകരിക്കാതെ കോട്ടത്തെ മാത്രം എടുത്ത് കാണിച്ചു. ഒരുപാട് ട്രോളൊക്കെ വന്നു,' സൂര്യ പറഞ്ഞു.

  Read more about: bigg boss malayalam
  English summary
  Bigg Boss Season 3 Fame Soorya J Menon Opens Up About Most Distressing Experience From Show Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X