ബിഗ് ബോസ് പാര്‍ട്ടിയില്‍ വച്ച് എന്തോ പ്രശ്‌നമുണ്ടെന്ന് മനസിലായി; ഞാന്‍ കാരണം വീട്ടുകാര്‍ തെറി കേട്ടു: ദില്‍ഷ
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കിരീടം നേടിയ വനിതയാണ് ദില്‍ഷ പ്രസന്നന്‍. ആ നേട്ടം ഇതുവരെ സ്വന്തമാക്കിയ ഏക വനിതയും ദില്‍ഷ തന്നെയാണ്. ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരുകളിലൊന്നുമാണ് ദില്‍ഷ പ്രസന്നന്‍. സീസണ്‍ 3 യിലാണ് ദില്‍ഷ മത്സരാര്‍ത്ഥിയായെത്തുന്നത്. ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച സീസണുകളിലൊന്നായിട്ടാണ് സീസണ്‍ ത്രീയെ വിലയിരുത്തുന്നത്.
ബിഗ് ബോസ് വീട്ടില്‍ ഡോക്ടര്‍ റോബിനുമായുള്ള സൗഹൃദമാണ് ദില്‍ഷയുടെ പേര് ചര്‍ച്ചകളില്‍ നിറഞ്ഞു നിര്‍ത്തിയത്. ഇതിന്റെ പേരില്‍ അകത്തും പുറത്തും ദില്‍ഷ ക്രൂശിക്കപ്പെട്ടു. എന്നാല്‍ തന്റെ ബോധ്യങ്ങളിലും കാഴ്ചപ്പാടുകളിലും അവസാനം വരെ ഉറച്ചു നില്‍ക്കാനും ഒടുവില്‍ വിന്നറാകാനും ദില്‍ഷയ്ക്ക് സാധിച്ചു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ സൈബര്‍ ബുള്ളിയിംഗ് നേരിടേണ്ട വന്ന മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയാണ് ദില്‍ഷ.

ഇപ്പോഴിതാ തന്റെ ബിഗ് ബോസ് യാത്രയെക്കുറിച്ച് മനസ് തുറക്കുകയാണ് ജാസ്മിന്‍. അറോറ മീഡിയ നെറ്റ് വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് ദില്‍ഷ മനസ് തുറക്കുന്നുണ്ട്. ബിഗ് ബോസ് വിന്നറാകാന്‍ സാധിച്ചതിനെക്കുറിച്ച് സംസാരിച്ചാണ് ദില്‍ഷ തുടങ്ങുന്നത്. ''സന്തോഷമുണ്ട്. ബിഗ് ബോസിലെ ആദ്യ ലേഡി വിന്നര്‍ ആണ്. അത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. ഒരുപാട് നല്ല മത്സരാര്‍ത്ഥികളുണ്ടായിരുന്നു. എങ്കിലും വിന്നര്‍ ആകണം എന്നുണ്ടായിരുന്നു. അവിടെ വരുന്നവര്‍ക്കെല്ലാമുള്ള ആഗ്രഹമാണ് 100 ദിവസം നില്‍ക്കുക, വിന്നര്‍ ആവുക എന്നൊക്കെ. അത് സാധിച്ചു.'' എന്നാണ് തന്റെ വിജയത്തെക്കുറിച്ച് ദില്‍ഷ പറയുന്നത്.
കടുത്ത സോഷ്യല്‍ മീഡിയ ആക്രമണം നടക്കുന്നതിനിടെയാണ് ദില്‍ഷ ഷോയില്‍ നിന്നും പുറത്തേക്ക് വരുന്നത്. വിജയിച്ച് വരുന്ന ദില്‍ഷയ്ക്ക് പക്ഷെ ആ നേട്ടം ആസ്വദിക്കാന്‍ സാധിച്ചില്ലെന്നതാണ് വസ്തുത. വിന്നറായി പുറത്തിറങ്ങിയപ്പോള്‍ അതൊന്ന് ആസ്വദിക്കാന്‍ എനിക്കും വീട്ടുകാര്‍ക്കും സാധിച്ചിട്ടില്ല. കുറേ പ്രശ്‌നങ്ങളുടെ ഇടയിലായിരുന്നു. എത്ര പ്രശ്‌നങ്ങള്‍ വന്നാലും ആദ്യത്തെ ലേഡി വിന്നര്‍ എന്നത് മായിച്ച് കളയാന്‍ സാധിക്കില്ലല്ലോ. അതിനാല്‍ കുടുംബം വളരെ ഹാപ്പിയായിരുന്നു. എവിടെപ്പോയാലും ഇപ്പോഴും ഇന്‍ട്രോഡ്യൂസ് ചെയ്യുന്നത് ആദ്യ ലേഡി വിന്നര്‍ എന്നു പറഞ്ഞാണ്. അത് ഭയങ്കര സന്തോഷമണെന്നും ദില്‍ഷ പറയുന്നു.
ആദ്യമത്തെ നാളുകളില്‍ ഞാന്‍ എന്ന മത്സരാര്‍ത്ഥി അവിടെ ഉണ്ടോ എന്ന് അറിയില്ലായിരുന്നു. ചേച്ചി പറയും, എവിടെയോ കണ്ടുവെന്ന്. പിന്നെ പിന്നെ ഇടപെടേണ്ട കാര്യങ്ങളുണ്ടായി. 50-ാം എപ്പിസോഡ് കഴിഞ്ഞതോടെ സീരിയസ് ആയെന്നാണ് തന്റെ ബിഗ് ബോസ് യാത്രയെക്കുറിച്ച് ദില്‍ഷ പറയുന്നത്. ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുമ്പോള്‍ വഴക്കുണ്ടാക്കുന്നവരെ തന്നെ പിന്നേയും കാണേണ്ടി വരുന്നതൊക്കെ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെ ഒരുപാട് വെല്ലുവിളികളുണ്ടായിരുന്നു. ഷോയിലൂടെ ജീവിതത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചുവെന്നും ദില്‍ഷ പറയുന്നു.
ഞാന്‍ വഴക്കുണ്ടാക്കുകയോ ഒച്ചയിട്ട് സംസാരിക്കുകയോ ചെയ്യുന്നതിനോട് താല്‍പര്യമുള്ള ആളല്ല. എന്തെങ്കിലും പ്രശ്‌നമുണ്ടായാലും ശാന്തമായി സംസാരിക്കുന്ന ആളാണ്. പക്ഷെ ബിഗ് ബോസില്‍ വന്നപ്പോള്‍ എനിക്കും പ്രതികരിക്കേണ്ടി വന്നുവെന്നും താരം പറയുന്നുണ്ട്. ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുമ്പോള്‍ അതല്ലാതെ വേറെ വഴിയില്ലെന്നാണ് ദില്‍ഷ പറയുന്നത്. എന്നാലും താന്‍ പരിധി വിട്ട് പെരുമാറിയിട്ടുണ്ടെന്ന് തോന്നുന്നില്ലെന്നും താരം പറയുന്നുണഅട്.
ബിഗ് ബോസ് പോലൊരു വലിയ ഷോയുടെ വിന്നറായതോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ദില്‍ഷ പറയുന്നത്. ''ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വലിയ മാറ്റം വന്നു. സെലിബ്രിറ്റി സ്റ്റാറ്റസ് വന്നു. എവിടെപ്പോയാലും മുന്‍ഗണനയുണ്ട്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് കൂടി. കൊളാബ് ഷൂട്ടുകളൊക്കെ വരുന്നുണ്ട്. അതൊക്കെ ബിഗ് ബോസ് കാരണം സംഭവിച്ചതാണ്.'' എന്നാണ് ദില്‍ഷ പറയുന്നത്.
ഷോയില്‍ ഒപ്പമുണ്ടായിരുന്നു ആരോടും ഇപ്പോഴും ദേഷ്യമൊന്നുമില്ലെന്നും മാത്രമല്ല സൗഹൃദം ആരുമായും ഇല്ലാതായിട്ടില്ലെന്നും താരം പറയുന്നുണ്ട്. ബിഗ് ബോസില്‍ നിന്നും തനിക്ക് നല്ല സുഹൃത്തുക്കളേയും കിട്ടിയിട്ടുണ്ടെന്നാണ് ദില്‍ഷ പറയുന്നത്. ജാസ്മിന്‍, ഡോക്ടര്‍, ബ്ലെസി ഒക്കെ നല്ല സുഹൃത്തുക്കളായിരുന്നു. പുറത്തിറങ്ങിയ ശേഷം എല്ലാവരും അവരുടേതായ ജീവിതത്തിന്റെ തിരക്കുകളിലാണ്. എല്ലാവരുമായിട്ടില്ലെങ്കിലും കുറച്ച് പേരുമായെങ്കിലും കോണ്ടാക്ടുണ്ടെന്നും ദില്‍ഷ പറയുന്നു. ഷോയില്‍ വച്ച് വഴക്കുണ്ടാക്കിയിരുന്ന റിയാസുമായും ജാസ്മിനുമായുമെല്ലാം താന്‍ ഇപ്പോള്‍ നല്ല സൗഹൃദത്തിലാണെന്നും ദില്‍ഷ പറയുന്നുണ്ട്.
അതേസമയം തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ചും ദില്‍ഷ സംസാരിക്കുന്നുണ്ട്. പുറത്ത് വന്ന ശേഷം ഒരുപാട് പ്രശ്‌നങ്ങളുണ്ടായി. സൈബര്‍ ബുള്ളിയിങ് അടക്കം കുറേ അനുഭവിച്ചു. എല്ലാവര്‍ക്കും വിഷമം വരും. ആ സമയത്ത് ഞാന്‍ വിചാരിച്ചിട്ടുണ്ട് പോകണ്ടായിരുന്നുവെന്ന്. ഞാന്‍ കാരണം ആണല്ലോ മാതാപിതാക്കള്‍ക്ക് തെറിവിളി കേള്‍ക്കേണ്ടി വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടെന്നും ദില്‍ഷ തുറന്ന് പറയുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ 3 ത്രീയിലെ ജനപ്രീയ കോമ്പോ ആയിരുന്നു ദില്‍ഷയും ഡോക്ടര്‍ റോബിനും. ഇതിന്റെ പേരിലാണ് ദില്‍ഷയ്ക്ക് പലപ്പോഴും അകത്തും പുറത്തും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്. ഡോക്ടര്‍ പാതി വഴിയില്‍ ഷോയില്‍ നിന്നും പുറത്താക്കപ്പെട്ടു. പിന്നീട് ദില്‍ഷ വിന്നറായാത് റോബിന്റെ ആരാധകരുടെ വോട്ട് കൊണ്ടാണെന്ന് പോലും ആരോപണം ഉയര്‍ന്നു വന്നിരുന്നു. അതേസമയം റോബിനുമായി തനിക്ക് ഇപ്പോള്‍ കോണ്ടാക്ട് ഇല്ലെന്നാണ് ദില്‍ഷ പറയുന്നത്.
''ഡോക്ടറാണ് അകത്ത് ഏറ്റവും അടുത്ത സുഹൃത്ത്. ബ്ലെസ്ലിയും വളരെ ക്ലോസ് ആയ സുഹൃത്തായിരുന്നു. ബ്ലോസ്ലിയും ഡോക്ടറുമായുമൊന്നും ഇപ്പോള്‍ കോണ്ടാക്ടില്ല. അവര്‍ തങ്ങളുടെ ജീവിതത്തില്‍ സന്തോഷമായി പോവുകയാണെന്ന് അറിയാം. ഡോക്ടറുടെ കല്യാണം കഴിഞ്ഞു. വീഡിയോസ് കണ്ടിരുന്നു. ഞങ്ങളുടെ ചാപ്റ്റര്‍ കഴിഞ്ഞു. ഇനി പുതിയ ചാപ്റ്റര്‍ ആണ്. അവര്‍ അതില്‍ സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ. ചിലപ്പോള്‍ അത് ഇങ്ങനെ പോകാനായിരിക്കും വിധി.'' എന്നാണ് തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് ദില്‍ഷ പറയുന്നത്.
ബിഗ് ബോസ് വിന്നറായി പുറത്തിറങ്ങുന്നത് വരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതിനെക്കുറിച്ച് ദില്‍ഷയ്ക്ക് അറിവുണ്ടായിരുന്നില്ല. സന്തോഷത്തോടെ പുറത്ത് വന്ന തനിക്ക് പക്ഷെ ഫിനാലെയ്ക്ക് ശേഷമുള്ള പാര്‍ട്ടിയില്‍ വച്ച് തന്നെ എന്തോ പന്തികേടുള്ളതായി അനുഭവപ്പെട്ടുവെന്നാണ് ദില്‍ഷ പറയുന്നത്.
ബിഗ് ബോസ് കഴിഞ്ഞുള്ള പാര്‍ട്ടിയ്ക്ക് പോയപ്പോള്‍ എല്ലാവരുടേയും പെരുമാറ്റം കണ്ടപ്പോള്‍ തന്നെ പുറത്ത് എന്തോ പ്രശ്‌നം നടക്കുന്നുണ്ടെന്ന് മനസിലായി. ആ രീതിയിലായിരുന്നു എല്ലാവരുടേയും സംസാരം. അതിനാല്‍ ആ പാര്‍ട്ടി ശരിക്കും ആസ്വദിക്കാനായില്ല. മറ്റുള്ളവരെല്ലാം ഫ്രീയാവുകയും പാര്‍ട്ടി ആസ്വദിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ അവിടെ ഇരിക്കുകയായിരുന്നുവെന്നാണ് ദില്‍ഷ പറയുന്നത്.

അതേസമയം എന്താണ് സംഭവിക്കുന്നത് എന്ന് ആരും എന്നോട് കാര്യമായി ഒന്നും പറഞ്ഞിരുന്നില്ല. എന്റെ കുടുംബം നേരെ മുംബൈയിലേക്ക് വന്നിരുന്നു. അവിടെ നിന്നും ഞാന്‍ നേരെ ബാംഗ്ലൂര്‍ക്കാണ് പോയത്. എയര്‍പോര്‍ട്ടില്‍ വന്നിറങ്ങണം എന്നൊക്കെ ഞാന്‍ ആഗ്രഹിച്ചിരുന്നതാണ്. പക്ഷെ അതൊന്നും നടന്നില്ലെന്നും ദില്‍ഷ പറയുന്നുണ്ട്. എന്നാല്‍ അതിലൊന്നും താന്‍ ഇപ്പോള്‍ വിഷമിക്കുന്നില്ലെന്നും ദില്‍ഷ പറയുന്നു.
ബിഗ് ബോസിന് ശേഷം സിനിമകളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ദില്‍ഷയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഒരു സിനിമയിലും താരം അഭിനയിച്ചു. അനൂപ് മേനോന്‍ ഒരുക്കിയ സിന്‍ഡ്രലയിലാണ് ദില്‍ഷ നായികയായി എത്തിയത്. പിന്നാലെ മറ്റൊരു ചിത്രത്തിലും ദില്‍ഷ അഭിനയിച്ചിട്ടുണ്ട്. സിനിമയാണ് തന്റെ പാഷന്‍ എന്നാണ് ദില്‍ഷ പറയുന്നത്.


Click it and Unblock the Notifications