ആസിഫ് അലിയുടെ നായികയല്ലെ ഇത്? പുതിയ ലുക്ക് കണ്ട് ആരാധകർ ഞെട്ടി; വർഷയുടെ റീൽ വീഡിയോ വൈറൽ
കർണാടകയിലെ കൂർഗിൽ ജനിച്ച് വളർന്നയാളാണ് വർഷ ബൊല്ലമ്മ. തമിഴ് സിനിമകളിലൂടെ ശ്രദ്ധേയ ആയ അഭിനേത്രിയാണ് വർഷ. ചെറിയ വേഷങ്ങളിലൂടെ എത്തിയെങ്കിലും വർഷക്ക് ഒരുപാട് ആരാധകരുണ്ടായി. നിലവിൽ ഗോസിപ്പുകളിൽ ഇടം നേടാത്ത താരമാണ് വർഷ. വർഷയുടെ എല്ലാ സിനിമകളിലും നല്ല ഒതുക്കമുള്ള വേഷങ്ങളാണ് ചെയ്തിരിക്കുന്നത്. എന്നാൽ ഇപ്പോൾ വർഷയുടെ ഇൻസ്റ്റഗ്രാം റീൽ വീഡിയോയാണ് വൈറലായി കൊണ്ടിരിക്കുന്നത്. ഇതാദ്യമായാണ് ഗ്ലാമറസ് ലുക്കിൽ വർഷയെ ആരാധകർ കാണുന്നത്.
'കല്യാണം' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. ആ സമയം നസ്രിയയുടെ സഹോദരിയെ പോലുണ്ട് എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. പിന്നീട് മന്ദാരം, സൂത്രക്കാരൻ എന്നീ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഗ്ലാമറസ് ലുക്കുകളിൽ സിനിമകളിൽ പ്രത്യക്ഷപ്പെടാത്ത താരമാണ് വർഷ ബൊല്ലമ്മ. പൊതുവേ ചുരിദാർ, സാരി, ദാവണി വേഷങ്ങളിൽ എത്തുന്ന വർഷ ഈ തവണ ഒരു സ്ലീവ്ലെസ് ബ്ലൗസും, ലോങ് സ്കേർട്ടും ധരിച്ചാണ് എത്തിയത്. ആരാധകരെല്ലാം ഞെട്ടലോടെയാണ് പുതിയ വീഡിയോ കണ്ടത്.

'എന്ത് ഭംഗിയാണ് വർഷയെ കാണാൻ'. 'വർക്ക് ഔട്ട് ചെയ്തിട്ട് ഞങ്ങളുടെ ഹൃദയം കവർന്നെടുക്കുകയാണോ'. 'എനിക്ക് ഇത് കാണുമ്പോൾ അസൂയ തോന്നുന്നു'. അങ്ങനെ എത്രയെത്ര കമന്റുകൾ. ചിലർ അശ്ലീല രീതിയിൽ ഇമോജികൾ കമന്റ് ചെയ്തിട്ടുണ്ട്. പക്ഷേ കൂടുതൽ ആളുകളും ഈ ട്രാൻസ്ഫോമേഷൻ കണ്ട് ഞെട്ടിയിരിക്കുകയാണ്. ഇത്രയും ഭംഗി ഉണ്ടായിരുന്നോ എന്നാണ് ആളുകൾ ചോദിക്കുന്നത്. ഒരാൾ ചോദിക്കുന്നത് ഈ വീഡിയോ എന്തു കൊണ്ടാണ് 2 മണിക്കൂർ നീണ്ടു പോകുന്നത് എന്ന്. കാരണം വർഷയെ ഈ ലുക്കിൽ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല.
വർഷയെ ഈ വീഡിയോയിൽ അതീവ സുന്ദരിയായി കാണാം. "ജീവിതം മാറുന്നത് പോലെ മുടിയും മാറി കൊണ്ടിരിക്കുന്നു" എന്നാണ് വർഷ വീഡിയോക്ക് താഴെ എഴുതിയിരുന്നത്. വീഡിയോക്ക് താഴെ റേബാ ജോൺ കമന്റ് ചെയ്തിട്ടുണ്ട്. ഈ മാറ്റം വിശ്വസിക്കാനാവില്ല എന്ന രീതിയിലാണ് റേബ കമന്റ് ചെയ്തത്. ആസ ആസ എന്ന ട്രെൻ്ഡിംഗ് പാട്ടിനൊപ്പമാണ് ഈ റീൽ വീഡിയോ ചെയ്തിരിക്കുന്നത്.

ആസിഫ് അലിയുടെ നായികക്ക് വന്ന മാറ്റം ഞെട്ടലോടെയാണ് ആളുകൾ കാണുന്നത്. പല സിനിമകളിലും കുടുതൽ സ്ക്രീൻ സ്പെയ്സ് ഇല്ലാത്ത വേഷങ്ങളാണ് ചെയ്തത്. എന്നാൽ മലയാളത്തിൽ ചെയ്ത മൂന്ന് സിനിമകളിലും നായികാ പ്രാധാന്യമുള്ള വേഷമായിരുന്നു വർഷക്ക് ലഭിച്ചത്. നിലവിൽ പുതിയ ചിത്രങ്ങളൊന്നും വർഷയുടേതായി റിലീസിനൊരുങ്ങുന്നില്ല. തെലുഗു ചിത്രമായ ഊര് പേര് ഭൈരവകൊണ എന്ന ചിത്രമാണ് വർഷയുടെ അവസാന റിലീസ്.
2015ൽ സതുരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് വർഷ ബൊല്ലമ്മ സിനിമയിലെത്തുന്നത്. വെട്രിവേൽ, ഇവൻ യാരെൺട്രു തെരിക്കിറതാ, യാനും തീയവൻ എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങൾ ചെയ്തു. 96ൽ വിജയ് സേതുപതിക്കൊപ്പവും ബിഗിൽ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പവും അഭിനയിച്ചു. 96ന്റെ തെലുഗു റീമേക്കായ ജാനുവിലും വർഷ അഭിനയിച്ചു. തമിഴ്, മലയാളം, തെലുഗു, കന്നട ഭാഷകളിൽ മികച്ച വേഷങ്ങൾ വർഷ ചെയ്തു.


Click it and Unblock the Notifications











