For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കത്തിനൊപ്പം പ്രസാദവും മയിൽപ്പീലിയും അയക്കും, സംയുക്ത വന്നതോടെ നിന്നു; ആരാധികയെക്കുറിച്ച് ബിജു മേനോൻ

  |

  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ബിജു മേനോൻ. വില്ലനായും സഹ നടനായും നായകനായും ഹാസ്യ നടനായുമെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. കഴിഞ്ഞ 30 വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ് നടൻ ബിജു മേനോൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

  മിനിസ്‌ക്രീനിൽ നിന്നാണ് ബിജു മേനോൻ സിനിമയിലേക്ക് എത്തുന്നത്. 1995 ൽ പുറത്തിറങ്ങിയ പുത്രൻ എന്ന സിനിമയിലൂടെ ആയിരുന്നു നടന്റെ സിനിമാ അരങ്ങേറ്റം. പിന്നീടങ്ങോട്ട് നൂറ്റിയമ്പതിലധികം ചിത്രങ്ങളിൽ ആണ് ബിജു മേനോൻ അഭിനയിച്ചത്. പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ച താരം, അടുത്തിടെ ഏറ്റവും മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

  Also Read: ആ സിനിമ വലിയ വിവാദമായി, മോഹൻലാൽ ഫാൻസ്‌ ഇളകി; ആദ്യ സിനിമയായ സൂപ്പർസ്റ്റാറിനെ കുറിച്ച് വിനയൻ

  സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അയ്യപ്പൻ നായർ എന്ന കഥാപാത്രത്തിലൂടെയാണ് ബിജു മേനോൻ തന്റെ ആദ്യ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ഓരോ തവണയും സ്വയം മെച്ചപ്പെടുത്തി മുന്നോട്ട് കുതിക്കുന്ന നടനാണ് ബിജു മേനോൻ. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അയ്യപ്പനും കോശിയിലെ അയ്യപ്പൻ നായരും ആർക്കറിയാം എന്ന ചിത്രത്തിലെ ഇട്ടിയവറയുമെല്ലാം.

  ബിജു മേനോന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത് സീരിയൽ തന്നെ ആയിരുന്നു. സീരിയലുകൾക്ക് ഏറെ പ്രചാരമുണ്ടായിരുന്ന സമയത്താണ് ബിജു മേനോൻ സീരിയലിൽ അഭിനയിക്കുന്നത്. ദൂരദർശനിൽ സംപ്രേഷണം ചെയ്ത, നിങ്ങളുടെ സ്വന്തം ചന്തു, മിഖായേലിന്റെ സന്തതികൾ, പറുദീസയിലേക്കുള്ള പാത എന്നി സീരിയലുകളിലാണ് ബിജു മേനോൻ അഭിനയിച്ചത്.

  ഈ മൂന്ന് സീരിയലുകളിലെ കഥാപാത്രങ്ങളും വലിയ ശ്രദ്ധനേടിയിരുന്നു. ബിജു മേനോന് നിരവധി ആരാധികമാരും ഉണ്ടായി. കത്തുകളുടെ കാലമായിരുന്നതിനാൽ നിരവധി കത്തുകളും താരത്തിന് ലഭിച്ചിരുന്നു. അതിനെ കുറിച്ച് പറയുകയാണ് ബിജു മേനോൻ ഇപ്പോൾ. തനിക്ക് കത്തിനോപ്പം പ്രസാദമൊക്കെ അയച്ചു തന്നിരുന്ന ആരാധികയെ കുറിച്ചും ബിജു മേനോൻ പറയുന്നുണ്ട്. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് നടൻ തന്റെ സീരിയൽ കാലം ഓർത്തത്. ബിജു മേനോന്റെ വാക്കുകൾ ഇങ്ങനെ.

  Also Read: എന്റെ മകൾ അങ്ങനെയൊരു കാര്യം പറയരുതെന്ന് ഉണ്ടായി, അതാണ് എന്നെ ഇവിടെ വരെ എത്തിച്ചതും; അമൃത പറഞ്ഞത്

  'ഞാൻ സീരിയലിൽ അഭിനയിച്ചു തുടങ്ങിയത് സീരിയലുകൾക്ക് ഭയങ്കര ആരാധകരുള്ള സമയത്താണ് സിനിമയിൽ വന്ന ശേഷവും എനിക്ക് ധാരാളം കത്തുകൾ കിട്ടുമായിരുന്നു. അത് പൊട്ടിച്ചുവായിക്കൽ വലിയ ചടങ്ങാണ്. ഞാനും കൂട്ടുകാരും കൂടിയിരുന്നാണ് കത്തു വായിക്കൽ, പെൺകുട്ടികളുടെ കത്തുകളാണു വായിക്കുന്നത്. ഭയങ്കര രസമുള്ള ഏർപ്പാടായിരുന്നു,'

  'അമ്മയാണ് ഇതെല്ലാം കൈകാര്യം ചെയ്തിരുന്നത്. മാലതിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അമ്പലത്തിലെ പ്രസാദം, മയിൽപ്പീലി തുടങ്ങിയ പൈങ്കിളി സംഭവങ്ങളായിരുന്നു കിട്ടിയിരുന്നത്. എനിക്കു സ്ഥിരം പ്രസാദം അയച്ചിരുന്ന ഒരു കുട്ടിയുണ്ട്. വല്ല കൂടോത്രമാണോ എന്നു പേടിച്ച് അമ്മ അതൊക്കെ പാടത്തേക്കു കളയും,'

  'ഒരിക്കലും ഡാമിന്റെ മുകളിലൂടെ നടക്കരുത്. കാലിടറി വീഴാൻ ചാൻസ് ഉണ്ട് എന്നൊക്കെ പറഞ്ഞാണ് ആ കുട്ടി കത്തെഴുതിയിരുന്നത്. പരസ്പര ബന്ധമില്ലാത്ത കത്തുകളായിരുന്നു ആ കുട്ടിയുടേത്. കല്യാണം കഴിഞ്ഞതിനു ശേഷം പിന്നെ ഈ ഐറ്റം നിന്നു. ഇഷ്ടം തോന്നിയിട്ടുള്ള നല്ല ഭാഷയിലുള്ള ചില കത്തുകളൊക്കെ എടുത്തു വച്ചിരുന്നു. അതിലെ ചിലരോടൊക്കെ ഫോണിൽ സംസാരിച്ചിട്ടുമുണ്ട്,' ബിജു മേനോൻ പറഞ്ഞു.

  Read more about: biju menon
  English summary
  Biju Menon Opens Up About His Strange Fan Girl Who Used To Send Letters Until He Married Samyuktha - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X