'നീയില്ലാത്ത ശൂന്യത ഓരോ ദിവസവും വർദ്ധിക്കുന്നു': ശ്രീയുടെ അഞ്ചാം ചരമവാർഷിക ദിനത്തിൽ ബിജു നാരായണൻ

മലയാളികളുടെ പ്രിയ ​ഗായകനാണ് ബിജു നാരായണൻ. എത്രയെത്ര പാട്ടുകളിലൂടെയാണ് ബിജു നാരായണൻ മലയാളികളെ ആസ്വാദനത്തിന്റെ വേറിട്ട തലത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ അഞ്ചു വർഷമായി ജീവന്റെ പാതിയായ ശ്രീലത വിടപറഞ്ഞിട്ട്. ഏറെ ദുഖകരമായ വാർത്തയായിരുന്നു അത്. ഇന്ന് അഞ്ചാം ചരമ വാർഷികമായെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജു ആരാധകരെ അറിയിച്ചിരിക്കുന്നത്. ശ്രീലതയുടെ മനോഹരമായൊരു ഫോട്ടോയും പങ്കുവെച്ചിരുന്നു അദ്ദേഹം. വേര്‍പാടിന്റെ അഞ്ചാം വര്‍ഷമെന്നാണ് ഫോട്ടോയിൽ എഴുതിയിരിക്കുന്നത്.

"നീ എന്നെ വിട്ട് പോയിട്ട് ഇന്നേക്ക് അഞ്ചു വർഷമായി. നീയില്ലാത്ത ശൂന്യത ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു." എന്നാണ് പോസ്റ്റിനു എഴുതിയ ക്യാപ്ഷൻ. ശ്രീലത കൂടെയില്ലെന്ന യാഥാര്‍ത്ഥ്യം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് ബിജു നാരായണന്‍ പറഞ്ഞിരുന്നു. അഞ്ച് വര്‍ഷം എന്നത് അഞ്ച് മാസമായാണ് അനുഭവപ്പെടുന്നത്. ഇനിയൊരു വിവാഹത്തെക്കുറിച്ചൊന്നും താന്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Biju Narayanan

"ബിജു ,നിനക്കു മാത്രമല്ല എനിക്കും അവളുടെ സ്നേഹവും ചിരിയും വർത്തമാനവുമൊന്നും അന്നത്തെ പോലെ ഓർമ്മയിലുണ്ട്. എൻ്റെ ഫ്ലാറ്റിൻ്റെ പാല് കാച്ചലിന് അവളായിരുന്നല്ലൊ എൻ്റെ മകളായി നിന്ന് എല്ലാവരേയും സൽക്കരിച്ചത്. അവൾ വാങ്ങിത്തന്ന പല സാധനങ്ങളും കാണുമ്പോൾ അവൾ മാത്രം ഇല്ലല്ലൊ എന്ന ചിന്ത എന്നും വേദന തരുന്നു. ദൈവഹിതം ആർക്ക് ഭേദിക്കാനാകും , നമ്മുടെ സ്മരണയിൽ അവളെന്നും ജീവിക്കട്ടെ." എന്നാണ് ശോഭന രവീന്ദ്രൻ പോസ്റ്റിനു താഴെ കമന്റ് ചെയ്തത്.

കമന്റിന് ബിജു നാരായണൻ മറുപടിയും നൽകിയിട്ടുണ്ട്. "ബിജൂ.... ഒരു വാക്കും ആശ്വാസമാകില്ലെന്നറിയാം. സാത്ഥകമായ സ്നേഹ സ്മരണയ്ക്കു മുന്നിൽ സ്നേഹ പ്രണാമം" എന്നാണ് രാജീവ് ആലുങ്കൽ കമന്റ് ചെയ്തിരിക്കുന്നത്. അര്‍ബുദ രോഗത്തെ തുടര്‍ന്നായിരുന്നു ശ്രീലത വിടവാങ്ങിയത്. അവസാന സമയങ്ങളില്‍ മോര്‍ഫിന്‍ കൊടുത്തിരുന്നു. അത്രയും വേദനയായിരുന്നു. വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോവട്ടെയെന്നായിരുന്നു അന്ന് പ്രാര്‍ത്ഥിച്ചിരുന്നതെന്ന് ബിജു പറഞ്ഞിരുന്നു.

Biju Narayanan

മഹാരാജാസ് കോളേജില്‍ വെച്ചായിരുന്നു ബിജു നാരായണൻ ശ്രീലതയെ പരിചയപ്പെടുന്നത്. പിന്നീട് 10 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം ചെയ്തത്. 21 വര്‍ഷത്തെ ദാമ്പത്യ ജീവിതം ബിജു നാരായണന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ജീവിതത്തില്‍ എല്ലാ അവസ്ഥയിലും ബിജുവിനൊപ്പം അദ്ദേഹത്തിന്റെ ശ്രീ കൂടെയുണ്ടായിരുന്നു. അവളില്ലാത്തതിന്റെ കുറവാണ് ഇപ്പോള്‍ അലട്ടുന്നത്. പുതിയ പാട്ടുകള്‍ പാടുമ്പോഴും, പുരസ്‌കാരങ്ങള്‍ തേടിയെത്തുമ്പോഴും ഇതൊന്നും കാണാന്‍ ശ്രീ കൂടെയില്ലല്ലോ എന്ന സങ്കടമുണ്ടാവാറുണ്ടെന്നും ബിജു നാരായണന്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്കിലെ പോസ്റ്റിനു താഴെ നിരവധി ആളുകളാണ് പ്രണാമം അർപ്പിക്കുന്നത്. ഹെയ്റ്റേഴ്സില്ലാത്ത ​ഗായകരിൽ ഒരാളാണ് ബിജു നാരായണൻ. അതിനാൽ അദ്ദേഹത്തിന്റെ ദുഖത്തിൽ ആരാധകരും പങ്കെടുക്കുന്നു. ശ്രീലത കൂടെയില്ലെന്ന യാഥാര്‍ത്ഥ്യം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ലെന്ന് ബിജു നാരായണന്‍ പറഞ്ഞിരുന്നു. അഞ്ച് വര്‍ഷം എന്നത് അഞ്ച് മാസമായാണ് അനുഭവപ്പെടുന്നത്. ഇനിയൊരു വിവാഹത്തെക്കുറിച്ചൊന്നും താന്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

Read more about: biju narayanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X