For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ എന്നൊക്കെ പറയാന്‍ ഇവനൊക്കെ ആരാണ്! തുറന്നടിച്ച് ബിലഹരി

  |

  ദുര്‍ഗ കൃഷ്ണയും കൃഷ്ണ ശങ്കറും പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് കുടുക്ക് 2025. റിലീസ് കാത്തു നില്‍ക്കുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ട്രെയിലര്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. ഇതിനിടെ നടി ദുര്‍ഗ കൃഷ്ണയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിലര്‍. ട്രെയിലറിലെ ലിപ് ലോക്ക് രംഗത്തിന്റെ പേരിലാണ് താരത്തിനെതിരെ ചിലര്‍ സൈബര്‍ അറ്റാക്ക് നടത്തിയിരിക്കുന്നത്.

  നേരത്തേയും ദുര്‍ഗയ്‌ക്കെതിരെ സൈബര്‍ അറ്റാക്കുണ്ടായിരുന്നു. ഈ സംഭവത്തില്‍ രൂഷമായി പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ബിലഹരി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ബിലഹരിയുടെ പ്രതികരണം. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Durga Krishna

  ആദ്യമേ പറയാം ഇതൊരു വിവാദ പ്രൊമോഷനായി കണ്ടന്റ് ഉണ്ടാക്കലോ മാങ്ങാത്തൊലിയോ ഒന്നും അല്ല ഞങ്ങളുടെ അഭിനേത്രി ദുര്‍ഗ കൃഷ്ണയുമായി അല്പം മുമ്പ് സംസാരിച്ചപ്പോള്‍ ഉണ്ടായ being ashamed എന്ന ഉള്ളിലെ വ്രണപ്പാട് കൊണ്ട് പറയുന്നതാണ് .. കാരണം താഴെയുള്ള കമന്റ്‌സ് പറയും .. ഒരു കൊല്ലം മുമ്പേ ഞങ്ങളുടെ സിനിമയില്‍ ചെയ്ത ചുംബന രംഗത്തിന്റെ പേരില്‍ ആ പെണ്‍കുട്ടി ഇപ്പോഴും വേട്ടയാടപ്പെടുകയാണ് .

  ഉടല്‍ കൂടി ഇറങ്ങിയപ്പോള്‍ ചാപ്പയടിക്ക് ശക്തി കൂടി . എത്ര മനുഷ്യര്‍ പ്രതികരിച്ചാലും ഇത്തരം അഴുകിയ പുളിച്ചു തികട്ടലുകള്‍ തുടരുമെന്നറിയാം , പക്ഷെ ഇത് പറയുന്നത് കുറഞ്ഞത് ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ കൂടെ നിക്കുകയെങ്കിലും ചെയ്തു എന്ന മനസ്സമാധാനത്തിനു വേണ്ടിയാണ് . ഇത്രയധികം സൈബര്‍ പോലീസിംഗ് ശക്തമാവുമ്പോഴും ഒരു ഭയമില്ലാതെ ഇങ്ങനെ ഓണ്‍ലൈന്‍ തെരുവുകളില്‍ മുണ്ടുരിഞ്ഞു കാണിച്ചു കൊണ്ട് നിന്റെ ഭര്‍ത്താവിന് നിന്നെ വിറ്റ് ജീവിക്കേണ്ടതല്ലേ എന്നൊക്കെ പറയാന്‍ ഇവനൊക്കെ ആരാണ് സത്യത്തില്‍ ..

  ഈ അഭിനയിക്കുന്നവര്‍ ഒക്കെ റോബോട്ടുകള്‍ അല്ല . ഒരു സെറ്റില്‍ നിന്ന് മറ്റൊരു സെറ്റില്‍ നൂറായിരം മനസികാവസ്ഥയോടെ ഒരു കൂട്ടം മനുഷ്യര്‍ക്ക് മുമ്പിലാണ് രാവെന്നോ പകലെന്നോ ഇല്ലാതെ ഏതു സീനും അഭിനയിക്കുന്നത് .. ആ സമയം കുടുംബത്തിനെ തെറി വിളിച്ച് , ഭര്‍ത്താവിന്റെ നാണത്തിനു വിലയിട്ട് , ആ പെണ്‍കുട്ടിയുടെ അഭിനയ ജീവിതം പറഞ്ഞു പറഞ്ഞു അവസാനിപ്പിക്കാന്‍ ശ്രമിച്ചൊടുവില്‍ ശുക്ലം കളയുന്ന പോല്‍ സുഖം കിട്ടുന്ന ഈ വക ടീമുകളോട് പച്ച മലയാളത്തില്‍ പറയാന്‍ കഴിയുന്നത്,

  ' നിന്റെയൊക്കെ ചിലവില്‍ അല്ലെടാ ഞങ്ങളൊക്കെ ജീവിക്കുന്നത് , എന്റെ സ്വകാര്യതയില്‍ എന്റെ അമ്മയ്‌ക്കോ , ഭാര്യക്കോ , ഭര്‍ത്താവിനോ , അച്ഛനോ , കുഞ്ഞിനോ ആര്‍ക്കും സ്പേസ് ഇല്ല , അതെന്റെ മാത്രമിടമാണ് .. അവിടെ പ്രസക്തം എന്റെ / ആ നടിയുടെ തീരുമാനങ്ങള്‍ ആണ് ..

  Recommended Video

  ദുർഗ കൃഷ്ണ കാമുകനോടൊപ്പം. വീഡിയോ കാണാം | FilmiBeat Malayalam

  നീയൊക്കെ പറയുന്നിടത്ത് ആടാനും തുള്ളാനും നിര്‍ത്താനും ഞങ്ങള്‍ക്ക് മനസ്സില്ല .. ആരെടാ നീയൊക്കെ ? പോടാ അവിടുന്ന് ' .. ആ തല്ക്കാലം ഇത്രേ ഒള്ളൂ .. ഇതിനെ സിനിമ ആയി കൂട്ടിക്കെട്ടണ്ട , അങ്ങനെ ഒരു പ്രമോഷനും ഷെയറും ഈ പോസ്റ്റിനു ആവശ്യമില്ല .. കാര്യം മാത്രമാണ് പ്രസക്തമെന്ന് പറഞ്ഞാണ് ബിലഹരി കുറിപ്പ് അവസാനിപ്പിക്കുന്നത്.

  Read more about: durga krishna
  English summary
  Bilahari Director Kuduk 2025 Hits Back At Moral Policing Against Durga Krishna For Liplock
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X