ശാന്തിവിള ദിനേശിനെ അടിക്കണമെന്ന് ഭാഗ്യലക്ഷ്മി; ഡബ്ല്യുസിസിയെ നിങ്ങള്‍ ഒറ്റി; തുറന്നടിച്ച് ബിന്ദു അമ്മിണി

ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ തുറന്നടിച്ച് അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായി ബിന്ദു അമ്മിണി. ഭാഗ്യലക്ഷ്മി വിമണ്‍ ഇന്‍ സിനിമ കളക്ടവീനെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം. ചരിത്രം ഭാഗ്യലക്ഷ്മിയെ രേഖപ്പെടുത്തുക ഒറ്റുകാര്‍ എന്ന നിലയിലായിരിക്കും എന്നാണ് ബിന്ദു അമ്മി പറയുന്നത്.

ഡബ്ല്യുസിസിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി ഉന്നയിക്കുന്ന ആരോപണം അവര്‍ ന്യൂ ജന്‍ സിനിമയില്‍ നടന്മാര്‍ക്ക് വേണ്ടി ശബ്ദിച്ചില്ല എന്നതാണ്. എന്നാല്‍ ഭാഗ്യ ലക്ഷ്മി ശബ്ദിച്ചോ എന്നാണ് ബിന്ദു അമ്മിണി ചോദിക്കുന്നത്. ഞാന്‍ കണ്ടിട്ടില്ല. സിനിമ മേഖല യിലെ അനീതിക്കെതിരെ എന്തെങ്കിലും ഒരു വാക്ക് ശബ്ദിച്ചതായി ഞാന്‍ കണ്ടില്ലെന്നും അവര്‍ പറയുന്നു. ബിന്ദു അമ്മിണിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം തുടര്‍ന്ന്.

Bhagyalakshmi

ഇവരെ ചരിത്രം ഒറ്റുകാര്‍ എന്ന് രേഖപ്പെടുത്തും. WCC നടത്തിയ ശക്തമായ ഇടപെടല്‍ ആണ് ഹേമ കമ്മിറ്റി എന്ന എക്‌സ്‌പേര്‍ട്ട് കമ്മിറ്റി രൂപീകൃതം ആകാന്‍ കാരണം എന്ന് റിപ്പോര്‍ട്ടിന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. അല്ല, അവര്‍ WCC ക്കു എതിരെ ഉന്നയിക്കുന്ന ആരോപണം ഒന്ന് ന്യൂ ജന്‍ സിനിമയില്‍ നടന്മാര്‍ക്ക് വേണ്ടി ശബ്ദിച്ചില്ല എന്നതാണ് ഭാഗ്യ ലക്ഷ്മി ശബ്ദിച്ചോ. ഞാന്‍ കണ്ടിട്ടില്ല. സിനിമ മേഖല യിലെ അനീതിക്കെതിരെ എന്തെങ്കിലും ഒരു വാക്ക് ശബ്ദിച്ചതായി ഞാന്‍ കണ്ടില്ല.

വലിയ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോയിട്ടാണ് പലരും പൊരുതുന്നത്. ഇനി ചിലപ്പോള്‍ അവസരങ്ങള്‍ ലഭിക്കില്ല എന്ന തിരിച്ചറിവും ഉണ്ട്.
അവരെ ഇനിയും കൂടുതല്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് സഹ പ്രവര്‍ത്തകര്‍ ആയ സ്ത്രീകള്‍ ആണ് എന്നത് ഞെട്ടിക്കുന്നു. ആ കൂട്ടത്തില്‍ പെട്ട പലര്‍ക്കും അത്തരം അനുഭവം ഉണ്ടായിട്ടുണ്ടാവില്ല. മറ്റു ചിലര്‍ ചിലപ്പോള്‍ ആരോപണ വിധേയരോട് സഹകരിക്കുന്നവരാകാം അതൊക്കെ അവരുടെ സ്വാതന്ത്ര്യം, പക്ഷേ ഈ സമയത്തു ഞങ്ങള്‍ക്ക് ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു വരുന്നത് ദ്രോഹം ആണ്.

ഭീകരമായ ലൈംഗീക അതിക്രമം നേരിട്ട വിഭാഗത്തിന് കൂടുതല്‍ ട്രോമ നല്‍കുകയാണ്. ഈ ഭാഗ്യ ലക്ഷ്മിയെ ഞാന്‍ ഫോണില്‍ വിളിച്ചു സംസാരിക്കുന്നത് തിരുവനന്തപുരം കാരനായ ഒരു വ്യാജ നായര്‍ ഡോക്ടര്‍ എന്റെ പേരടക്കം പരാമര്‍ശിച്ചു ആഭാസകരമായ ഒരു വീഡിയോ ചെയ്തതുമായി ബന്ധപ്പെട്ടാണ്.
അപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു ശാന്തിവില്ല ദിനേശന്‍ എന്നൊരാളെ അവര്‍ക്ക് തല്ലണം എന്ന്. അതിനു തൊട്ടു മുന്‍പാണ് ദിയ സന ഈ വീഡിയോ ചെയ്ത ആളെ കാണാന്‍ പോകുന്നു എന്ന് എന്നോട് പങ്കു വെച്ചത്.

ഞാന്‍ ഭാഗ്യ ലക്ഷ്മിയോട് ചോദിച്ചു ചേച്ചിക്ക് ആരെ എങ്കിലും തല്ലിയാല്‍ മതിയോ എങ്കില്‍ ചേച്ചിയെ കുറിച്ച് വളരെ അശ്ലീലകരമായി വീഡിയോചെയ്ത അയാളെ തല്ലിക്കൂടെ എന്ന്. അങ്ങനെ ആണ് ഞാന്‍ ദിയ സനക്കൊപ്പം ഭാഗ്യ ലക്ഷ്മിയെ കണക്ട് ചെയ്യുന്നത്. അവര്‍ തമ്മില്‍ മുന്‍പേ പരിചയം ഉള്ളവരായിരുന്നു പക്ഷേ അന്ന് നടന്ന സംഭവത്തിലേക്ക് അവരെ ഞാന്‍ ആണ് കണക്ട് ചെയ്തത്.

Bhagyalakshmi

ഇറങ്ങുന്നതിനു തൊട്ട് മുന്‍പും ഭാഗ്യ ലക്ഷ്മി എന്നോട് ചോദിച്ചു എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ. ഞാന്‍ കൃത്യമായി പറഞ്ഞു കൊടുത്തിരുന്നു കുറച്ചു ദിവസം ചിലപ്പോള്‍ അകത്തു കിടക്കേണ്ടി വന്നേക്കും. പിന്നീട് ജാമ്യം കിട്ടാന്‍ ലേറ്റ് ആവുകയും അവര്‍ക്ക് മാറി നില്‍ക്കേണ്ടതായും വന്നു. ആ സമയത്ത് അവര്‍ എന്നെ വിളിച്ചു ഭീകരമായി വഴക്ക് പറഞ്ഞു. ഞാന്‍ പറഞ്ഞിട്ടാണ് ലൈവ് ഇട്ടത് അതുകൊണ്ടാണ് ജാമ്യം കിട്ടാത്തത് എന്ന്.

പക്ഷേ പിന്നീട് അതിന്റെ ക്രെഡിറ്റ് മുഴുവന്‍ അവര്‍ക്കാണ് ലഭിച്ചത്. ആ പ്രതിക്ഷേധം സംഘടിപ്പിച്ച ദിയ സനയുടെ ഫോട്ടോ അല്ല കേരളത്തിലെ ഫെമിനിസ്റ്റുകളില്‍ പലരും പ്രൊഫൈല്‍ ആക്കിയത്. അന്ന് മനസ്സിലായതാണ് സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരാള്‍ ആണ് ഈ ഭാഗ്യ ലക്ഷ്മി എന്ന്.

Read more about: bhagyalakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X