യുകെയിലെ പഠനം നാലര കോടിയ്ക്ക്, ഭാവിവരനൊപ്പം ഫോട്ടോ, അച്ഛനും അമ്മയും പിരിഞ്ഞു! വാര്‍ത്തകളോട് കല്യാണി

താരങ്ങളുടെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്നതും താരങ്ങളാകുന്നതുമൊക്കെ സാധാരണയാണ്. ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, കീര്‍ത്തി സുരേഷ് തുടങ്ങി ഒരുപാട് ഉദാഹരണങ്ങള്‍ നമ്മളുടെ കണ്‍മുന്നിലുണ്ട്. എന്നാല്‍ സിനിമയില്‍ അഭിനയിക്കാതെ തന്നെ താരമായി മാറിയ താരപുത്രിയാണ് കല്യാണി. മലയാളികളുടെ പ്രിയപ്പെട്ട നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി.

സോഷ്യല്‍ മീഡിയിയലൂടെയാണ് കല്യാണി താരമാകുന്നത്. കല്യാണിയുടെ റീലുകളും ഡാന്‍സുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരപുത്രിമാരില്‍ ഒരാളാണ് കല്യാണി. ബിന്ദു പണിക്കരുടെ ആദ്യവിവാഹത്തിലെ മകളാണ് കല്യാണി. 2009 ലാണ് ബിന്ദു പണിക്കരും നടന്‍ സായ് കുമാറും വിവാഹം കഴിക്കുന്നത്. സായ് കുമാറിന്റേയും ബിന്ദു പണിക്കരുടേയും മകള്‍ എന്നറിയപ്പെടാനാണ് തനിക്കിഷ്ടം എന്നാണ് കല്യാണി പറയുന്നത്.

Bindu Panicker

ഈയ്യടുത്ത് മഴവില്‍ അഴകില്‍ അമ്മ പരിപാടിയില്‍ ബിന്ദു പണിക്കര്‍ക്കും കല്യാണിയ്ക്കുമൊപ്പം കല്യാണിയും എത്തിയിരുന്നു. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയാണ് കല്യാണി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി മനസ് തുറക്കുന്നത്. ഒരു വര്‍ഷത്തെ യുകെ ജീവിതത്തിന് ശേഷം നാട്ടില്‍ മടങ്ങിയെത്തിയിരിക്കുകയാണ് കല്യാണി.

പഠനത്തിനായിരുന്നു കല്യാണി യുകെയിലേക്ക് പോയത്. ഷെഫ് പഠനം പൂര്‍ത്തിയാക്കിയാണ് താരപുത്രി മടങ്ങിയെത്തിയത്. കുക്കിങ് തനിക്ക് പണ്ടേ ഇഷ്ടമാണ്. അതിനോട് പാഷനുള്ളതിനാലാണ് പഠിക്കാന്‍ പോയത്. ഫ്രഞ്ച് കുസിനായിരുന്നു പഠിച്ചത്. യുകെയിലെ അനുഭവം ജീവിതത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടു വന്നുവെന്നാണ് കല്യാണി പറയുന്നത്. ആദ്യമൊന്നും സാധനങ്ങള്‍ പോലും എന്താണെന്ന് അറിയില്ലായിരുന്നു. ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പിടിച്ചുനിന്നു. എന്നാല്‍ ഇതൊരു കരിയറാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടി്‌ല്ലെന്നും കല്യാണി പറയുന്നു.

യുകെയില്‍ ജീവിതച്ചെലവ് ഭയങ്കര കൂടുതലായിരുന്നു. എന്നും ക്ലാസുള്ളത് കൊണ്ട് പാര്‍ട് ടൈം ജോലിയും അധികം ചെയ്യാന്‍ സാധിച്ചിരുന്നില്ല എന്നാണ് താരപുത്രി പറയുന്നത്. രണ്ടാനച്ഛനാണെങ്കിലും സായ് കുമാറുമായി വളരെ അടുത്ത ബന്ധമാണ് കല്യാണിയ്ക്ക്. സായ് അച്ഛന്‍ കൂളാണെന്നാണ് കല്യാണി പറയുന്നത്. മൈ ബോസിലെ കഥാപാത്രത്തെ പോലെയാണ്. എന്തുണ്ടായാലും കല്യാണി ആദ്യം പറയുക അച്ഛനോടായിരിക്കും. അച്ഛനിലൂടെയാണ് അമ്മ അറിയുന്നതെന്നും കല്യാണി പറയുന്നു.

അഭിനയം തനിക്ക് ഇഷ്ടമാണെന്നും അവസരം കിട്ടിയാല്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും കല്യാണി പറയുന്നുണ്ട്. സായ് കുമാറിന്റേയും ബിന്ദു പണിക്കരുടേയും മകള്‍ എന്നറിയിപ്പെടാന്‍ ഇഷ്ടപ്പെടുന്ന കല്യാണി അച്ഛനും അമ്മയ്ക്കുമൊപ്പം സിനിമ കാണാന്‍ ഇഷ്ടപ്പെടുന്ന മകളുമാണ്. സിനിമ കണ്ട ശേഷം അതേക്കുറിച്ചുള്ള അവരുടെ ചര്‍ച്ച കേള്‍ക്കാനും കല്യാണിയ്ക്ക് ഒരുപാടിഷ്ടമാണ്. അതേസമയം താന്‍ സോഷ്യല്‍ മീഡിയിയല്‍ കേട്ട ഗോസിപ്പുകളെക്കുറിച്ചും കല്യാണി പ്രതികരിക്കുന്നുണ്ട്.

Bindu Panicker

അമ്മയുടെ സഹോദരന്റെ മകനൊപ്പം ഫോട്ടോഷൂട്ട് ചെയ്തപ്പോള്‍ കല്യാണിയുടെ ഭാവിവരന്‍ എന്ന തരത്തിലായിരുന്നു അന്ന് ചിത്രങ്ങള്‍ പ്രചരിച്ചത് എന്നാണ് കല്യാണി ഓര്‍ക്കുന്നത്. ഒരിക്കല്‍ തന്റെ അച്ഛനും അമ്മയും ഡിവോഴ്സായെന്ന ഗോസിപ്പും കേട്ടിരുന്നുവെന്നും കല്യാണി പറയുന്നു. കല്യാണിയുടെ പഠനത്തെക്കുറിച്ചും വ്യാജ വാര്‍ത്തകള്‍ പ്രചിരിച്ചിരുന്നു. നാലരക്കോടി മുടക്കിയാണ് ബിന്ദു പണിക്കരുടെ മകള്‍ യുകെയില്‍ പഠിക്കാന്‍ പോയത് എന്നായിരുന്നു വാര്‍ത്ത.

നാലരക്കോടിക്ക് ഏത് കോഴ്സാണെന്ന് അറിഞ്ഞാല്‍ നല്ലതായിരുന്നു. നാലല്ല, പത്തെന്ന് പറഞ്ഞൂടേയെന്നായിരുന്നു എന്റെ ഫ്രണ്ട്സ് ചോദിച്ചത് എന്നും കല്യാണി പറയുന്നു. അതേസമയം ഗോസിപ്പുകളൊക്കെ കേട്ട് ശീലമായെന്നും അതിനാല്‍ അതൊന്നും എന്നെ ബാധിക്കാറില്ലെന്നും കല്യാണി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. താരപുത്രി അധികം വൈകാതെ തന്നെ ബിഗ് സ്‌ക്രീനിലെത്തുമെന്ന പ്രതീക്ഷയിലാണ് സോഷ്യല്‍ മീഡിയയും ആരാധകരും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X