മീനാക്ഷി അന്നേ നന്നായി ഡാൻസ് കളിക്കും, പരിപാടിക്ക് മഞ്ജു ചേച്ചി ഉണ്ടാകും; ഒരുമിച്ചായിരുന്നു ഞങ്ങൾ; കല്യാണി

മലയാള സിനിമയിൽ ഇപ്പോൾ മക്കൾ മാഹാത്മ്യമാണ്. അഭിനയം, സംവിധാനം, നിർമാണം തുടങ്ങി എല്ലാ മേഖലകളിലും താരങ്ങളുടെ മക്കളെ കാണാം. ഇവർക്കെല്ലാം നിരവധി ആരാധകരുമുണ്ട്. എന്നാൽ സിനിമയിലേക്ക് എത്താതെ തന്നെ താരമായി മാറിയ ചില സ്റ്റാർ കിഡ്‌സും മലയാളത്തിലുണ്ട്. മാതാപിതാക്കളുടെ പാത പിന്തുടർന്ന് ഓരോരുത്തർ സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ പഠനവും ജോലിയുമൊക്കെയായി മുന്നേറുന്ന ചിലർ. അക്കൂട്ടത്തിൽ ഒരാളാണ് നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി.

സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് കല്യാണി. ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവിലുള്ള മകളാണ് കല്യാണി. അദ്ദേഹത്തിന്റെ മരണ ശേഷം 2009ലാണ് ബിന്ദു പണിക്കർ സായ് കുമാറിനെ വിവാഹം കഴിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ്‌ കല്യാണി ശ്രദ്ധനേടുന്നത്. അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള കല്യാണിയുടെ ഡബ്‌സ്മാഷ് വീഡിയോകൾ നേരത്തെ വൈറലായി മാറിയിരുന്നു. നല്ല നർത്തകി കൂടിയായ കല്യാണിയുടെ ഡാൻസ് വീഡിയോകളൊക്കെ വലിയ ശ്രദ്ധനേടാറുണ്ട്.

Bindu Panicker Daughter Kalyani

നടി മഞ്ജു വാര്യര്‍ക്കൊപ്പം കോളേജിലെ പരിപാടിക്കിടെ ഡാന്‍സ് കളിക്കുന്ന കല്യാണിയുടെ വീഡിയോ ഒരിടയ്ക്ക് വലിയ തരംഗമായിരുന്നു. അതിനു ശേഷം മഞ്ജുവുമായുള്ള പരിചയത്തെ കുറിച്ചൊക്കെ പലരും കല്യാണിയോട് ചോദിച്ചിരുന്നു. ഇപ്പോഴിതാ മീനാക്ഷിയും താനും ഒരുമിച്ച് പഠിച്ചതാണെന്നും മഞ്ജു വാര്യരെ ചെറുപ്പം മുതൽ അറിയാമെന്നും പറയുകയാണ് കല്യാണി. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യം പറഞ്ഞത്. മറ്റു വിശേഷങ്ങളും കല്യാണി അഭിമുഖത്തിൽ പങ്കുവയ്ക്കുന്നുണ്ട്.

ഡാൻസ് വീഡിയോ വൈറലാകുന്നതിന് മുൻപ് മഞ്ജു വാര്യരെ കണ്ട് പരിചയമുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരപുത്രി. 'മഞ്ജു ചേച്ചിയുടെ മകൾ മീനാക്ഷിയും ഞാനും ഒരുമിച്ച് പഠിച്ചതാണ്. ഒമ്പതാം ക്ലാസ് വരെ ഞങ്ങൾ ഒരേ സ്‌കൂളിൽ ആയിരുന്നു. മീനാക്ഷി നന്നായി ഡാൻസ് കളിക്കും. ഞങ്ങൾ ഒന്നിച്ച് ഒരുപാട് കോമ്പറ്റീഷനുകൾക്ക് പോയിട്ടുണ്ട്. പത്താം ക്ലാസ്സിലേക്ക് ആയപ്പോൾ അവൾ സ്‌കൂൾ മാറി. ആനുവൽ ഡേ പരിപാടിക്ക് ഒക്കെ മഞ്ജു ചേച്ചി ഉണ്ടാകും. ദിലീപ് അങ്കിളും വരും', കല്യാണി പറഞ്ഞു.

പലപ്പോഴും കല്യാണിയുടെ സിനിമാ പ്രവേശനത്തിനെ കുറിച്ചുള്ള ചോദ്യങ്ങൾ ആരാധകരിൽ നിന്നും ഉണ്ടാകാറുണ്ട്. അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ മകൾ ഒരിക്കലും സിനിമാ മോഹം അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് ബിന്ദു പണിക്കരും സായ് കുമാറും പറഞ്ഞത്. എന്നാൽ സിനിമയോട് തനിക്ക് താൽപര്യകുറവൊന്നുമില്ലെന്ന് കല്യാണി പറഞ്ഞു.

'താൽപര്യമൊക്കെ ഉണ്ട്. ഡാൻസും അതുപോലെ കലാപരമായ എല്ലാ കാര്യങ്ങളും ഇഷ്ടമാണ്. ഞാൻ പഠിക്കാൻ പോയിരിക്കുകയായിരുന്നു. അത് കഴിഞ്ഞു. ഇനിയിപ്പോ അറിയില്ല. എല്ലാവരെയും പോലെ ലാലേട്ടനും മമ്മൂക്കയ്ക്കും പൃഥ്വിരാജിനും ഒപ്പമൊക്കെ അഭിനയിക്കാൻ ആഗ്രഹമുണ്ട്', കല്യാണി പറഞ്ഞു.

Bindu Panicker Daughter Kalyani

കുറച്ചു നാളുകൾക്ക് മുൻപ് തങ്ങൾ വേർപിരിഞ്ഞു എന്ന വ്യാജ വാർത്ത പ്രചരിച്ചപ്പോൾ അതിനെ കല്യാണി തമാശ ആയിട്ടാണ് അവതരിപ്പിച്ചതെന്ന് സായ് കുമാറും ബിന്ദു പണിക്കരും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതേക്കുറിച്ചും കല്യാണി സംസാരിച്ചു. 'ചെറുപ്പം മുതൽ ഇങ്ങനെ ഓരോ കമന്റുകൾ കാണുന്നതാണ്. സോഷ്യൽ മീഡിയയിൽ ഒന്നും നോക്കാതെ ആളുകൾ ഓരോന്ന് പറയുന്ന സ്ഥലമാണ്. അതിനെ എടുക്കേണ്ട രീതിയിൽ എടുത്താൽ മതി. ഞാൻ അതിനെ തമാശയായാണ് എടുത്തത്',

'പലപ്പോഴും കമന്റുകൾ വായിച്ച് അമ്മ ഡെസ്പ് ആകാറുണ്ട്. പക്ഷേ ഞാൻ കമന്റുകളൊന്നും കാര്യമാക്കാറില്ല. നമ്മൾ ഇതുപോലെ എന്തോരം സോഷ്യൽ മീഡിയയിൽ തന്നെ കാണുന്നു. ഡിവോഴ്സ് ആയെന്ന വാർത്ത തന്നെ ഞാൻ സുഹൃത്തുക്കൾ പറഞ്ഞാണ് അറിയുന്നത്. അവർ പറഞ്ഞു നീ പോയി പറയെന്ന്. അങ്ങനെയാണ് അവരോട് പോയി പറഞ്ഞത്',

'ഇതുപോലെ എന്റെ ഒരു കസിൻ ബ്രദറുമായി വിഷുവിന് ഫോട്ടോഷൂട്ട് ചെയ്തിട്ട് ബിന്ദു പണിക്കരുടെ മകൾ വിവാഹിതയാകുന്നു എന്ന് വാർത്ത വന്നിരുന്നു. ലണ്ടനിൽ പഠിക്കാൻ പോയപ്പോൾ നാലരക്കോടി മുടക്കി പഠിക്കാൻ പോയി എന്നായിരുന്നു വാർത്ത. അവിടെ എങ്ങനെയാണ് ജീവിച്ചതെന്ന് എനിക്കെ അറിയൂ', കല്യാണി പറഞ്ഞു.

Read more about: onam 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X