Don't Miss!
- News
ഭൂമിക്ക് തൊട്ടടുത്ത്, 2023 ബിയുവിനെ പേടിക്കണം; ട്രക്കിന്റെ വലിപ്പം, സംഭവിക്കുക ഇക്കാര്യങ്ങള്‍
- Sports
ഇരട്ട സെഞ്ച്വറി നേടിയതല്ല! ഏറ്റവും മനോഹര നിമിഷം ധോണിയോടൊപ്പം-ഇഷാന് പറയുന്നു
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Automobiles
ആര്‍ക്കും എസ്യുവി മുതലാളിയാകാം; 6 ലക്ഷം രൂപക്ക് എസ്യുവി വരുന്നു!
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
- Lifestyle
മീനം രാശിയില്‍ വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്‍ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- Finance
ക്രെഡിറ്റ് കാർഡ് മോഹം ഉള്ളിലുണ്ടോ? ഉപയോഗിക്കും മുൻപ് നിരക്കുകളും പിഴകളും അറിയാം
ചേട്ടാ എന്റെ ഭാവി തകര്‍ക്കരുത്! ഡ്രൈവറെ പറഞ്ഞുവിട്ടതിനെക്കുറിച്ച് ബിനു അടിമാലി
മലയാളികള്‍ക്ക് സുപരിചിതനാണ് ബിനു അടിമാലി. മിമിക്രി വേദികളിലൂടെയാണ് ബിനു അടിമാലി സിനിമയിലെത്തുന്നത്. മിമിക്രി വേദികളിലെ നിറ സാന്നിധ്യമായ ബിനു അടിമാലി ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് താരമായി മാറിയ ബിനു അടിമാലി നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചു. കുടുംബ പ്രേക്ഷർക്ക് സുപരിചിതനാണ് ബിനു അടിമാലി. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളെ നേരിട്ടാണ് ബിനു ജീവിത വിജയം നേടിയത്.
ഇപ്പോള്‍ സിനിമയിലും ടെലിവിഷനിലുമെല്ലാം നിറ സാന്നിധ്യമാണ് ബിനു അടിമാലി. സിനിമയിലെന്നത് പോലെ തന്നെ സ്റ്റാര്‍ മാജിക്കിലേയും നിറ സാന്നിധ്യമാണ് ബിനു അടിമാലി. തന്റെ കൗണ്ടറുകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുകയാണ് ബിനു അടിമാലി.

ഇപ്പോഴിതാ കൗമുദിയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ വണ്ടികളെക്കുറിച്ചും ഡ്രൈവറെക്കുറിച്ചും ബിനു അടിമാലി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
പണ്ട് എനിക്ക് സൈക്കിള്‍ പോലുമുണ്ടായിരുന്നില്ല. മിമിക്രിയിലൊക്കെ വന്നപ്പോള്‍ എല്ലാവര്ക്കും വണ്ടികളുണ്ട്. നമ്മള് ചെറിയ ചെറിയ ആര്‍ട്ടിസ്റ്റുകള്‍ക്കൊക്കെ വണ്ടി കുറവാണ്. ആദ്യം എടുത്ത വണ്ടി ഇന്ഡികയാണ്. ബ്ലാക്കായിരുന്നു. കുറേ നാള് ഓടിച്ചു. എനിക്ക് വണ്ടിയോടിക്കാന്‍ അറിയില്ലായിരുന്നു അന്ന്. കൂട്ടുകാരൊക്കെയുണ്ടാകുമായിരുന്നു ഓടിക്കാനായിട്ടെന്നാണ് ബിനു അടിമാലി പറയുന്നത്.

വണ്ടി വാങ്ങിയത് കൊണ്ട് ഡ്രൈവറെ വെക്കേണ്ടി വന്നു. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ സമയത്ത് അതിലായിരുന്നു പോയിരുന്നത്. വണ്ടി വാങ്ങിയപ്പോള്‍ തന്നെ ഡ്രൈവറേയും വച്ചിരുന്നു. ഒരു കുഴപ്പമുണ്ടായിരുന്നത് എന്തെന്നാല്‍, ഏഴുപതിലും എമ്പതിലും പോയിക്കഴിഞ്ഞ് എസി ഇട്ടാല്‍ വണ്ടി സഡണ്‍ ബ്രേക്ക് ഇട്ടത് പോലെ നില്ക്കും. എസിയിലിരുന്ന് കൂളായി യാത്ര ചെയ്യണം എന്നായിരുന്നു ആഗ്രഹമെന്നും ബിനു അടിമാലി ഓര്‍ക്കുന്നുണ്ട്.

അങ്ങനെ സ്വിഫ്റ്റ് വാങ്ങിച്ചു. അപ്പോഴേക്കും ഓടിക്കാനൊക്കെ പഠിച്ചിരുന്നു. അല്ലെങ്കില്‍ അവന്റെ ജാഡ കാണേണ്ടി വരുമായിരുന്നു. കോമഡി അതല്ല. തിരുവനന്തപുരത്ത് ഒരു സീരിയലിന്റെ ഷൂട്ടിന് പോയി. എന്റെ സീന്‍ ഉച്ചയായപ്പോള്‍ കഴിഞ്ഞു. വണ്ടി ഓടിക്കാന്‍ വന്ന ഇവനോട് ഒരു സീനില്‍ ചുമ്മാ കയറി നില്‍ക്കാമോ എന്ന് ചോദിച്ചു. ഇവന് കയറി നിന്നു. ഞാന്‍ നമുക്ക് പോകാടാ എന്ന് പറഞ്ഞപ്പോള്‍ പറയുകയാണ്, ബിനു ചേട്ടാ എന്റെ ഭാവി തകര്‍ക്കരുതെന്ന് എന്നാണ് ബിനു അടിമാലി പറയുന്നത്.

എന്റെ ഡ്രൈവറായിട്ട് വന്നവന് എന്നോട് പറയുകയാണ്. എന്നിട്ട് അവന്റെ സീന്‍ തീരുന്നത് വരെ ഞാനവിടെ കാത്തു നില്‍ക്കേണ്ടി വന്നു. ഇവനെ കൊണ്ട് പോയാല്‍ ഇനി ശരിയാകില്ലെന്ന് തോന്നി. ഇവന് സിനിമാ മോഹിയാണ്. അങ്ങനെയുള്ളവനെ പിടിച്ച് നിര്‍ത്തിയാല്‍ എന്തെങ്കിലും ഒരു സീനില്‍ പറഞ്ഞാല്‍ അവന് ചാടിക്കയറി നില്ക്കും, പിന്നെ അവനേയും കാത്ത് നമ്മള് നാലവരെ നില്‍ക്കേണ്ടി വരുമെന്നും ബിനു അടിമാലി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
സോഷ്യല്‍ മിഡിയയിലും നിറ സാന്നിധ്യമാണ് ബിനു അടിമാലി. ബിനുവിന്റെ കൗണ്ടറുകളും തമാശകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. സറ്റാര്‍ മാജിക്കിലെ ബിനു അടിമാലിയുടെ തമാശകള്‍ എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇതിഹാസ, ഗോദ, ഷൈലോക്, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ബിനു പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
-
'ജയറാമിന്റെ വരുംകാല മരുമകൾക്കൊപ്പം ദിലീപ്'; നടന് കാമുകിയെ പരിചയപ്പെടുത്തി കൊടുത്ത് കാളിദാസ്, വൈറലായി വീഡിയോ!
-
കൂടെ അഭിനയിച്ച എല്ലാവര്ക്കും കിട്ടിയിട്ടും എനിക്ക് മാത്രമില്ല; ആദ്യ സിനിമയ്ക്ക് ശേഷം വിഷാദത്തിലായെന്ന് സാനിയ
-
ആദ്യ ഗർഭത്തിൽ ഒരുപാട് സന്തോഷിച്ചു; പക്ഷെ സംഭവിച്ചത്; ഇത്തവണ അമ്മയോട് പോലും പറഞ്ഞില്ല; ദീപിക