കാള കുത്താന്‍ വന്നപ്പോഴും നെഞ്ചുവിരിച്ച് നിന്ന ധ്യാന്‍; പുള്ളിക്ക് എന്തും പറയാനുള്ള ലൈസന്‍സുണ്ട്!

കോമഡി വേദികളിലൂടെയാണ് ബിനു അടിമാലിയെ മലയാളികള്‍ പരിചയപ്പെടുന്നത്. പിന്നീട് കോമഡി സ്റ്റാര്‍സിലൂടെ സുപരിചിതനായി മാറുകയായിരുന്നു. അതിന് ശേഷം നിരവധി ഷോകളുടെ ഭാഗമായി ബിനു അടിമാലി. സിനിമയിലും സീരിയലിലുമെല്ലാം സജീവമായി മാറുകയായിരുന്നു ബിനു. ഇപ്പോള്‍ സ്റ്റാര്‍ മാജിക്ക് ഉള്‍പ്പടെയുള്ള പരിപാടികൡലൂടെ ടെലിവിഷനിലും നിരവധി കഥാപാത്രങ്ങളായി സിനിമയിലുമെല്ലാം സജീവ സാന്നിധ്യമാണ് ബിനു അടിമാലി.

ഇപ്പോഴിതാ നടന്‍ ധ്യാന്‍ ശ്രീനിവാസനെ കാള കുത്താന്‍ വന്ന കഥ പങ്കുവെക്കുകയാണ് ബിനു അടിമാലി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബിനു അടിമാലി മനസ് തുറന്നത്. ധ്യാനും ബിനുവും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ ലൊക്കേഷനില്‍ നടന്ന കഥയാണ് താരം പങ്കുവെക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Dhyan Sreenivasan

ധ്യാന്‍ ഭായിയെ കാള കുത്താന്‍ വരുന്നൊരു രംഗമുണ്ട്. രാത്രിയാണ് ഷൂട്ട് നടക്കുന്നത്. പെട്ടെന്ന് ഇതിന്റെ കയര്‍ വിട്ടു പോയി. രാജമാണിക്യത്തിലേത് പോലെ വരച്ച് വച്ചത് പോലെയുള്ള കൊമ്പക്കെയുള്ള കാളയാണ്. എല്ലാവരും ഓടി. ധ്യാന്‍ ഭായ് മാത്രമിങ്ങനെ നില്‍ക്കുകയാണ്. ധീരനായിട്ട്. കാള വരുന്നത് കണ്ടതും എല്ലാവരും സൈഡിലേക്ക് ഓടി. ഓടി വരുന്നതിനിടെ കണ്ട മറ്റൊരു കാളയെ കുത്തിമറിച്ചിട്ടൊക്കെയാണ് വരുന്നത്.

ഞാനൊക്കെ ഓടിയിട്ട് രണ്ട് ദിവസം കൊണ്ടാണ് തലയിലെ മണലൊക്കെ എടുത്ത് കളഞ്ഞത്. എല്ലാവരും ഓടിയിട്ടും ധ്യാന്‍ ഭായ് മാത്രമിങ്ങനെ നില്‍ക്കുന്നത് കണ്ടപ്പോള്‍ നിങ്ങളെ സമ്മതിച്ചുവെന്നൊക്കെ പറഞ്ഞു. അപ്പോഴാണ് സംഭവം അറിയുന്നത്, പുള്ളി മരവിച്ച് നിന്നു പോയതാണ്. ഓടാന്‍ പറ്റിയില്ല പേടിച്ചിട്ട്. ഞങ്ങളെല്ലാം ഓടി വീട്ടില്‍ കയറിയിട്ട് നോക്കുമ്പോള്‍ ധ്യാന്‍ വാടാ എന്ന് പറഞ്ഞ് നില്‍ക്കുകയാണ്. ഷോക്ക് ആയിട്ട് അനങ്ങാന്‍ പറ്റാതായിപ്പോയി.

ഞങ്ങള്‍ തമ്മില്‍ നല്ല ഒടക്ക് കോമഡിയായിരുന്നു. എന്തെങ്കിലും പറഞ്ഞാല്‍ ഇതൊക്കെ ഔട്ട് ഡേറ്റഡായി എന്നൊക്കെ പറഞ്ഞ് കളിയാക്കും. സ്റ്റാര്‍ മാജിക്കില്‍ വന്നപ്പോള്‍ ഞങ്ങള്‍ വെറുതെ വിട്ടതാണ്. ഗസ്റ്റുകളെ അധികം ഉപദ്രവിക്കാന്‍ പാടില്ല. പുള്ളിയുടെ മുന്നിലൊന്നും പിടിച്ച് നില്‍ക്കാനാകില്ല. പിന്നെ പുള്ളിക്കൊക്കെ എന്തും പറയാനുള്ള ലൈസന്‍സുണ്ട്. ധ്യാന്‍, ഷൈന്‍ തുടങ്ങിയവര്‍ക്ക് അങ്ങനൊരു ലൈസന്‍സ് ജനങ്ങള്‍ കൊടുത്തിട്ടുണ്ട്.

ചില ആളുകളെ വച്ച് പെട്ടെന്ന് കോമഡിയുണ്ടാക്കാനാകും. നമ്മള്‍ എന്ത് പറഞ്ഞാലും അവര്‍ക്ക് ഓക്കെയാണ്. ക്രിസ്തുമസ് അപ്പൂപ്പന്‍ എന്ന് പറഞ്ഞാല്‍ മനസിലേക്ക് വരിക നോബിയാണ്. കുടിയന്‍ എന്ന് പറഞ്ഞാല്‍ നെല്‍സന്റെ രൂപമാണ് ഓര്‍മ്മ വരിക. സുധി കള്ളവാറ്റ് എന്നൊക്കെ. ഇതൊന്നും ചെയ്യുന്ന ആളല്ല. പക്ഷെ അങ്ങനെ തോന്നിപ്പിക്കുന്ന തരത്തില്‍ അവരും പെരുമാറും. അനുവിനെയൊക്കെ എന്തു കളിയാക്കലാണ്. അവര്‍ക്കൊരു പരാതിയുമില്ല.

Dhyan Sreenivasan

അതിനെ നല്ല കണ്ണില്‍ കണ്ടാല്‍ മതി. നെഗറ്റീവ് കാണാന്‍ നോക്കിയാല്‍ ഈ ഭൂമിയില്‍ ഒന്നും കറക്ടായിരിക്കില്ലെന്നും ബിനു അടിമാലി പറയുന്നുണ്ട്. സ്റ്റാര്‍ മാജിക്കില്‍ പറയുന്ന തമാശകളിലെ ബോഡി ഷെയ്മിംഗിന്റെ പേരില്‍ നിരന്തരമായ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട് ബിനു അടിമാലിയ്ക്ക്. എന്നാല്‍ സ്റ്റാര്‍മാജിക്കില്‍ നടക്കുന്നത് ബോഡി ഷെയ്മിംഗ് ആണ് എന്ന് പറയാന്‍ ആകില്ലെന്നാണ് ബിനു പറയുന്നത്. അങ്ങനെ ആണെങ്കില്‍ ചാക്യാര്‍ കൂത്തൊന്നും കാണാന്‍ ആകില്ലെന്നാണ് ബിനു അടിമാലിയുടെ അഭിപ്രായം.

നേരത്തേയും ബോഡി ഷെയ്മിംഗിന്റെ പേരില്‍ സ്റ്റാർ മാജിക്കിനെതിരെ ശക്തമായ വിമർശനം ഉയർന്നു വന്നിരുന്നു. അതേസമയം അഭിമുഖത്തിനിടെ തനിക്ക് വണ്ട് തന്റെ ഏറ്റവും വലിയ ആഗ്രഹം നിറം വെക്കുക, തടിക്കുക എന്നായിരുന്നുവെന്നും ബിനു അടിമാലി പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X