സുധിച്ചേട്ടന്‍ ഇവിടെയുണ്ട്! കൊല്ലം സുധിയുടെ സ്വപ്‌നം സഫലമാകുന്നു; വീട് വെക്കാന്‍ 7 സെന്റ് നല്‍കി ബിഷപ്പ്
പ്രിയ കലാകാരന്‍ കൊല്ലം സുധിയുടെ വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും മലയാളികള്‍ ഇതുവരേയും മുക്തരായിട്ടില്ല. മിമിക്രി വേദികളിലെ നിറ സാന്നിധ്യമായിരുന്നു കൊല്ലം സുധി. പിന്നീട് സിനിമയിലു ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച സുധി സ്റ്റാര്‍ മാജിക്കിലൂടെ മലയാളികളുടെ വീട്ടിലൊരു അംഗമായി മാറുകയായിരുന്നു. എന്നും പ്രേക്ഷകരെ ചിരിപ്പിച്ച സുധിയുടെ ജീവിതം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു.
ജീവിതത്തിലെ പ്രതിസന്ധികള്‍ അതിജീവിച്ച് നല്ലൊരു ജീവിതം ജീവിച്ച് തുടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മരണം കടന്നു വരുന്നതും സുധിയെ കവര്‍ന്നെടുക്കുന്നതും. കോഴിക്കോട് വടകരയില്‍ സ്‌റ്റേജ് പരിപാടി അവതരിപ്പിച്ച് തിരിച്ചു വരുന്നത് വഴിയായിരുന്നു സുധിയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. പിറ്റേന്ന് കേരളം കണ്ണ് തുറന്നത് കൊല്ലം സുധി മരണപ്പെട്ടു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയിലേക്കായിരുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ബാക്കി വച്ചാണ് സുധി യാത്രയായത്. സ്വന്തമായൊരു വീട് എന്ന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെയാണ് സുധി മരണപ്പെട്ടത്. വീട് എന്ന സ്വപ്‌നത്തിലേക്ക് നടന്നു കൊണ്ടിരിക്കെയായിരുന്നു ആ മരണം. സുധിയുടെ മരണ ശേഷം കുടുംബവു ംസുഹൃത്തുക്കളുമെല്ലാം പറഞ്ഞത് സുധിയുടെ ആ ആഗ്രഹത്തെക്കുറിച്ചായിരുന്നു താനും. ഇപ്പോഴിതാ സുധിയുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയാണ്.
കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വെക്കാനുള്ള സ്ഥലം നല്‍കിയിരിക്കുകയാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. ചങ്ങനാശ്ശേരിയിലാണ് സുധിയുടെ കുടുബത്തിനായി എഴ് സെന്റ് സ്ഥലം നല്‍കിയത്. സുധിയുടെ മക്കളായ റിതുലിന്റേയും രാഹുലിന്റേയും പേരിലാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരള ഹോം ഡിസൈന്‍സ് എന്ന ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സുധിയുടെ കുടുംബത്തിനുള്ള വീട് പണിതു കൊടുക്കുന്നത്.
''എന്റെ കുടുംബസ്വത്തില്‍ നിന്നും ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായ് നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിന് തൊട്ടരികിലാണ്. രജിസ്‌ട്രേഷന്‍ പൂര്‍ണമായും കഴിഞ്ഞു. സുധിയുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നല്‍കിയത്. വീടു പണി ഉടന്‍ തുടങ്ങും'' എന്നാണ് സ്ഥലം നല്‍കിയതിനെക്കുറിച്ച് ബിഷപ്പ് നോബിള്‍ ഫിലിപ്പ് പറയുന്നത്. വെറൈറ്റി മീഡിയുടെ പേജിലൂടെ പങ്കുവച്ച സ്ഥലം കൈമാറലിന്റെ വീഡിയോ വൈറലായി മാറുകയാണ്.

സുധിച്ചേട്ടന്റെ സ്വപ്‌നമാണ് സഫലമാകുന്നതെന്നാണ് സ്ഥലം ലഭിച്ചതിനെക്കുറിച്ച് സുധിയുടെ ഭാര്യ രേണു പറയുന്നത്. ഇതൊന്നും കാണാന്‍ അദ്ദേഹം ഇല്ല എന്നതാണ് വിഷം. സുധിച്ചേട്ടന്റെ സാന്നിധ്യം ഇവിടെയുണ്ട്. മരിക്കുന്നതിന് തൊട്ട് മുമ്പും അദ്ദേഹം വീട് വെക്കുന്ന കാര്യമാണ് പറഞ്ഞിരുന്നതെന്നും രേണു പറയുന്നുണ്ട്. സുധിയുടെ കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിന്, സുധി ചിരിപ്പിച്ച ജനങ്ങള്‍ കൈകോര്‍ക്കുന്ന കാഴ്ച ആരുടേയും ഉള്ളലിയിക്കുന്നതാണ്.
സുധിയുടെ ജീവന്‍ കവര്‍ന്ന വാഹനപകടത്തില്‍ ഗുരുതര പരിക്കേറ്റ് മഹേഷ് കുഞ്ഞുമോന്‍ പഴയ സ്ഥിതിയിലേക്ക് തിരിച്ചു വരികയാണ്. മഹേഷിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അപകടത്തില്‍ പരുക്കേറ്റ സുധിയുടെ അടുത്ത കൂട്ടുകാരനും മിമിക്ര താരവുമായ ബിനു അടിമാലി ഈയ്യടുത്താണ് സ്റ്റാര്‍ മാജിക്കിലേക്ക് തിരികെ വന്നത്.


Click it and Unblock the Notifications