ഒരു വയസുള്ളപ്പോള്‍ കരച്ചില്‍ നിര്‍ത്താന്‍ ഫില്ലറില്‍ റം ആണ് ഒഴിച്ച് തന്നിരുന്നത്; വെള്ളമടിയുടെ തുടക്കം
സംഗതി ബിസിനസുകാരന്‍ ആണെങ്കിലും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതനും പ്രിയങ്കരനുമാണ് ബോബി ചെമ്മണ്ണൂര്‍. സോഷ്യല്‍ മീഡിയയില്‍ ബോബി അറിയപ്പെടുന്നത് ബോ ചെ എന്ന പേരിലാണ്. ബിസിനസിലൂടെ മാത്രമല്ല, ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടേയും മറ്റും ബോചെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഈയ്യടുത്ത് വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ ബാധിതര്‍ക്ക് വീടു വെക്കാന്‍ സ്ഥലം നല്‍കുമെന്ന പ്രഖ്യാപനവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ രസകരമായൊരു മോഷണ കഥ പങ്കുവെക്കുകയാണ് ബോ ചെ. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയതായിരുന്നു ബോബി. തന്റെ കുട്ടിക്കാലത്ത് നടത്തിയൊരു മോഷണം പിടിക്കപ്പെട്ട കഥയാണ് അദ്ദേഹം പങ്കുവെക്കുകയാണ് ബോ ചെ. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

അച്ഛന്‍ പത്ത് വര്‍ഷം എയര്‍ ഫോഴ്‌സിലുണ്ടായിരുന്നു. അതിന് ശേഷം തിരികെ വന്ന് ബിസിനസില്‍ ജോയിന്‍ ചെയ്യുകയായിരുന്നു. അച്ഛന്റെ ചേട്ടനായിരുന്നു ജ്വല്ലറി നടത്തിയിരുന്നത്. അച്ഛന് എല്ലാ മാസവും ക്വാട്ട കിട്ടും. അദ്ദേഹം അധികം കഴിക്കുകയൊന്നുമില്ല. അതിനാല്‍ അവിടെ കൊണ്ടു വെക്കും. ഇടയ്ക്ക് സുഹൃത്തുക്കള്‍ക്കൊക്കെ കൊടുക്കും. ഞാന്‍ ഇടയ്ക്ക് വൈന്‍ എടുത്തിട്ട് വെള്ളം ഒഴിച്ചു വെക്കും.
ഒരു ദിവസം അച്ഛന്‍ മിലിറ്ററി കാന്റീനില്‍ പോയി ആകെ പ്രശ്‌നമാക്കി. ഞങ്ങളെ പോലെ സര്‍വ്വീസ് ചെയ്തവര്‍ക്കാണ് ഏറ്റവും ക്വാളിറ്റിയുള്ള സാധനം കൊടുക്കുക എന്നാണല്ലോ വെപ്പ്. ഇത് വെള്ളം ചേര്‍ച്ച തല്ലിപ്പൊളി സാധനം എന്ന് പറഞ്ഞു. അവര്‍ അങ്ങനെ വരില്ലെന്ന് പറഞ്ഞ് അവിടെയുണ്ടായിരുന്ന കുപ്പിയൊക്കെ തുറന്ന് കാണിച്ചു കൊടുത്തു. അങ്ങനെ തിരികെ വീട്ടില്‍ വന്നു. ഞാന്‍ കഴിക്കുമെന്ന പ്രതീക്ഷയില്ലല്ലോ. ഒമ്പതിലോ എട്ടിലോ പഠിക്കുകയാണ്.
എന്നെ വിളിച്ചു. വാ ഇരിക്കൂ എന്ന് പറഞ്ഞു. ഞാന്‍ ഞെട്ടലോടെ പോയി ഇരുന്നു. അപ്പോള്‍ വൈന്‍ കുപ്പിയെടുത്ത് മേശപ്പുറത്ത് വച്ചു. വാ മോനെ എന്ന് പറഞ്ഞു. ഒരു ഗ്ലാസില്‍ ഒഴിച്ച് വൈന്‍ കുടിക്ക് മോനെ എന്ന് പറഞ്ഞു. ഞാന്‍ കുടിക്കില്ല, വേണ്ട എന്നൊക്കെ പറഞ്ഞു നോക്കി. പിടിക്കപ്പെട്ടുവെന്ന് എനിക്ക് മനസിലായി. ആള് തന്നെയാണ് ഒഴിച്ചു തരുന്നത്. നിനക്ക് എന്നോട് ചോദിച്ചാല്‍ പോരെ, ഞാന്‍ അവിടെ പോയി നാണം കെട്ടുവെന്ന് പറഞ്ഞുവെന്നും ബോബി പറയുന്നു.

താന്‍ മദ്യപിച്ച് തുടങ്ങുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. തുടങ്ങുന്നത് ഒരു വയസുള്ളപ്പോഴാണ്. രാജസ്ഥാനിലോ മറ്റോ ആണ്. രാത്രി ഞാന്‍ ഭയങ്കര കരച്ചിലാണ്. അപ്പോള്‍ ഫില്ലറില്‍ ഒരു തുള്ളി റം ഒഴിച്ച് തരും. കുറച്ച് ദിവസം കഴിയുന്നതോടെ, ഒന്നില്‍ നില്‍ക്കാതായി. അപ്പോള്‍ രണ്ട് തുള്ളിയാക്കി. അങ്ങനെയാണ് ആ ടേസ്റ്റ് കിട്ടുന്നത്. പക്ഷെ ഞാന്‍ അത്ര വലിയ കുടിയനല്ല. ഇടയ്ക്ക് ഇച്ചിരി കഴിക്കുമെന്ന് മാത്രമെന്നാണ് ബോബി പറയുന്നത്.
തന്റെ വിവാദ പരാമര്‍ശങ്ങളിലൂടേയും ബോബി വാര്‍ത്തകളില്‍ നിറയാറുണ്ട്. കഴിഞ്ഞ ദിവസം നടി ഹണി റോസിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











