ബോളിവുഡിൽ ഏറ്റവും ഇഷ്ടം റൺബീർ കപൂറിനെ; കമൽ ഹാസനോട് സംസാരിക്കാൻ ഇന്നും പേടിയുണ്ട്: ബൃന്ദ മാസ്റ്റർ

കലാകാരികളാൽ നിറഞ്ഞ ഒരു കുടുംബത്തിൽ നിന്നും വന്നയാളാണ് ബൃന്ദ മാസ്റ്റർ. അപ്രതീക്ഷിതമായി സിനിമയിലെത്തുകയും പിന്നീട് ഇന്ത്യയിലെ അഞ്ചു ഭാഷകളിലും തിരക്കുള്ള കൊറിയോ​ഗ്രാഫറായി മാറുകയും ചെയ്തയാളാണ് ബൃന്ദ. സഹോദരി കല നേരത്തെ ഈ രം​​ഗത്ത് സജീവമാണ്. മഞ്ജു വാര്യർ അഭിനയിച്ച ദയ എന്ന ചിത്രത്തിലെ പ്രകടനത്തിന് ബൃന്ദാ മാസ്റ്ററിന് ആ വർഷത്തെ മികച്ച കൊറിയോ​ഗ്രാഫിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.

കേരള, തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന പുരസ്കാരങ്ങൾ വേറെയും ബൃന്ദ കരസ്ഥമാക്കിയിട്ടുണ്ട്. കലാ മാസ്റ്ററെ പോലെ ഓടി നടന്ന് കൊറിയോ​ഗ്രാഫി ചെയ്ത മാസ്റ്ററാണ് ബൃന്ദ. അസിസ്റ്റന്റായി വന്ന്, പിന്നീട് മാസ്റ്ററായി മാറി. 1995 റിലീസ് ചെയ്ത ആർ വി ഉദയകുമാർ സംവിധാനം ചെയ്ത നന്ദവന തേര് എന്ന ചിത്രത്തിലൂടെയാണ് ബൃന്ദ മാസ്റ്റർ സ്വതന്ത്ര കൊറിയോ​ഗ്രാഫറായി എത്തുന്നത്. എന്നാൽ തൊട്ടടുത്ത വർഷം ഉള്ളത്തൈ അള്ളിത്ത എന്ന ചിത്രത്തിലെ അഴകിയ ലൈല പാട്ടിലൂടെ കരിയറിൽ പെട്ടെന്നൊരു വളർച്ചയാണ് ഉണ്ടായത്.

Brinda Master

ആ പാട്ടിനു അത്രക്കും വലിയ റീച്ച് കിട്ടിയിട്ടുണ്ട്. അതിനു ശേഷം പല സിനിമകളിലും ആ പാട്ട് വീണ്ടും ഉപയോ​ഗിച്ചിട്ടുണ്ട്. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും അടിപൊളി പാട്ടുകൾ ബൃന്ദ ഡയറക്ട് ചെയ്തിട്ടുണ്ട്. "ബോളിവുഡിൽ എനിക്ക് ഏറ്റവും ഇഷ്ടം രൺബീർ കപൂറിനെയാണ്. അദ്ദേഹം മോണിറ്റർ പോലും നോക്കില്ല. എന്നെ വിശ്വസിച്ചാണ് ഓരോ സ്റ്റെപും കളിക്കുന്നത്. അത്രക്കും എനിക്ക് ബഹുമാനം നൽകിയാണ് അവർ വർക്കു ചെയ്യാറ്."

"മാസ്റ്ററിന് അത് മതിയെങ്കിൽ അത് തന്നെ ചെയ്യാ എന്നാമെന്നാണ് രൺബീർ പറയാറ്. നമ്മളെ വിശ്വസിക്കുമ്പോൾ അതിനനുസരിച്ച് വൃത്തിയായി കൊറിയോ​ഗ്രാഫ് ചെയ്യണം എന്ന ചിന്ത മനസിൽ വരും. ഷാരൂഖ് ഖാനും അങ്ങനെ തന്നെയാണ്. ഏറ്റവും ടെൻഷൻ ഉണ്ടാവുന്നത് കമൽഹാസനു വേണ്ടി കൊറിയോ​ഗ്രാഫി ചെയ്യുമ്പോഴാണ്. കാരണം എദ്ദേഹത്തിനു എല്ലാ കാര്യങ്ങളും നന്നായി അറിയാം. അതിനാൽ അദ്ദേഹത്തിനോട് എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ ആദ്യം നമുക്ക് അതിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം." ബൃന്ദ പറഞ്ഞു.

സിനിമയിൽ വന്നതിന് കാരണം സഹോദരി കലാ മാസ്റ്റർ ആണെന്ന് ബൃന്ദ പറയുന്നു. കലാ മാസ്റ്ററിന് ഒരു അപകടം ഉണ്ടായി, കാലു ഫ്രാക്ചറായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് സഹോ​ദരി ​ഗിരിജ വന്നു പറയുന്നത് രഘു മാസ്റ്ററിന് അസിസ്റ്റന്റ് വേണം എന്ന്. അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്. ആ സമയത്ത് ബൃന്ദ കോളേജിൽ പഠിക്കുന്ന സമയമായിരുന്നു. എന്നാൽ അതോടെ ബൃന്ദ മാസ്റ്റർ ഇന്ത്യയിലുട നീളം അറിയപ്പെടുന്ന കൊറിയോ​ഗ്രാഫർ ആയി മാറി. തെലു​ഗു ചിത്രമായിരുന്നു ആദ്യമായി അസിസ്റ്റന്റായി ചെയ്തത്.

Brinda Master

രാവണൻ എന്ന ചിത്രത്തിലെ കോട് പോട്ട എന്ന പാട്ടിനു കൊറിയോ​ഗ്രാഫി ചെയ്തതാണ് ഏറ്റവും പ്രയാസമേറിയതായി തോന്നിയതെന്ന് ബൃന്ദ മാസ്റ്റർ പറഞ്ഞു. ആ പാട്ട് എടുക്കുമ്പോൾ മഴ ആയിരുന്നു. അതിനാൽ ഫ്ലോർ വല്ലാതെ സ്ലിപ്പ് ആവുന്നുണ്ടായിരുന്നു. ഡാൻസേഴ്സ് എല്ലാം വളരെ കഷ്ടപ്പെട്ടാണ് ആ പാട്ടിനൊപ്പം ചുവട് വെച്ചത്.

മാത്രമല്ല ഡാൻസേഴ്സിന് എല്ലാം പരിക്കുകൾ ഏൽക്കും. ഹിന്ദിയും തമിഴും ഒരുമിച്ചാണ് ഷൂട്ട് ചെയ്യുന്നത്. എന്നാൽ ഹിന്ദിക്ക് വേറെ സ്റ്റെപ്പുകളും തമിഴിന് വേറെ സ്റ്റെപ്പുകളുമായിരുന്നു. പക്ഷേ എല്ലാവരും പെട്ടെന്നു തന്നെ എല്ലാം പഠിച്ചെടുത്തു എന്നതാണ് വലിയ കാര്യം." ബിഹൈൻ്റ് വുഡ്സ് ചാനലിലൂടെ ബൃന്ദ മാസ്റ്റർ പറഞ്ഞു.

More from Filmibeat

Read more about: ranbeer kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X