മദ്യപിച്ചതല്ല, പെയിന്‍ കില്ലറിന്റെ സെഡേഷനിലായിരുന്നു ഷൈന്‍! വിവാദ അഭിമുഖങ്ങളെക്കുറിച്ച് സഹോദരന്‍
നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വെയില്‍ എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി ഷൈന്‍ നല്‍കിയ അഭിമുഖങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ക്രൂരമായ വിനോദത്തിനുളള പാത്രമായി മാറിയിരിക്കുന്നത്. അഭിമുഖത്തില്‍ ഷൈന്‍ മദ്യലഹരിയിലാണെത്തിയതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഷൈന്റെ സഹോദരന്‍ ജോ ജോണ്‍് ചാക്കോ.
ദ ക്യൂവിനോടായിരുന്നു ജോയുടെ പ്രതികരണം. ഷൈന്‍ മദ്യപിച്ചിരുന്നില്ലെന്നും കാലിലെ പരുക്കിനെ തുടര്‍ന്ന് നല്‍കിയ പെയിന്‍ കില്ലറിന്റെ സെഡേഷനിലായിരുന്നു താരമെന്നുമാണ് സഹോദരന്‍ പറയുന്നത്. അദ്ദേഹത്തിന്റെ പ്രതികരണം വിശദമായി വായിക്കാം തുടര്‍ന്ന്.

തല്ലുമാല, ഫെയര്‍ & ലൗലി എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടയിലാണ് പരിക്ക് പറ്റുന്നത്. ഒരു ഫൈറ്റ് സീനില്‍ ഒരാളെ എടുത്ത് പൊക്കുന്നതിനിടയില്‍ കാല് ട്വിസ്റ്റാവുകയായിരുന്നു എന്നാണ് ്‌ജോ പറയുന്നത്.. ഇടത് കാല്‍ മുട്ടിന്റെ ലിഗമെന്റിന് പരിക്ക് പറ്റിയിട്ടുണ്ട്്. വളരെ അധികം വേദനയുണ്ടാവുന്ന ഒരു ആക്സിഡന്റാണ് അത്. പരിക്ക് മാറുന്നതിന് മുട്ട് മടക്കാന്‍ പാടില്ല. അതിനായി ഡോക്ടര്‍ കാലില്‍ ഒരു ബാന്റേജ് ഇട്ട് കൊടുക്കുകയായിരുന്നു. ലിഗമെന്റ് ശരിയാവുന്നതിന് കാല്‍ അനക്കരുത് എന്നാണ് പറഞ്ഞതെന്നും അതിന് ശേഷം പെയിന്‍കില്ലര്‍ എടുത്ത് ഹോട്ടലിലേക്ക് തിരിച്ച് വരുകയായിരുന്നു ഷൈന്‍ എന്നുമാണ് സഹോദരന്‍ വ്യക്തമാക്കുന്നത്.
ഹോട്ടല്‍ തിരിച്ചെത്തിയ ശേഷമായിരുന്നു വെയില്‍ എന്ന സിനിമയുടെ പ്രൊമോഷന്‍. നായകനായ ഷെയ്ന്‍ നിഗം ഇല്ലാതിരുന്ന സാഹചര്യത്തില്‍ ഷൈന്‍ പോയേ പറ്റൂവെന്ന് വരികയായിരുന്നുവെന്നും അങ്ങനെയാണ് ഷൈന്‍ അഭിമുഖത്തിന്് തയ്യാറാകുന്നതെന്നും ജോ പറയുന്നു. ആശുപത്രിയില്‍ നിന്ന് വന്ന ഉടനെയാണ് ചേട്ടന്‍ അഭിമുഖത്തിന് പോകുന്നത്. കിടക്കുമ്പോള്‍ പോലും ചേട്ടന് വല്ലാത്ത വേദനയായിരുന്നുവെന്നും ജോ പറയുന്നു.
ആരെ കുറിച്ചാണെങ്കിലും തെറ്റായ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ അതിന്റേതായ വിഷമം ഉണ്ടാകുമെന്നും പ്രത്യേകിച്ച് ഫാമിലി എന്ന നിലയില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നല്ല വിഷമം ഉണ്ടെന്നും ജോ വ്യക്തമാക്കി. ഒരു വ്യക്തിയുടെ ശാരീരികമായ പ്രശ്നത്തെ കുറിച്ച് തെറ്റായ രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അത് ശരിയായ കാര്യമല്ലെന്നും ഒരാള്‍ക്ക് അപകടം പറ്റിയിരിക്കുന്ന സമയത്ത് ആര്‍ക്കും പറയാന്‍ സാധിക്കില്ല ഓരോരുത്തരുടെ രീതികള്‍ എന്തായിരിക്കുമെന്നും ജോ ചൂണ്ടിക്കാണിക്കുന്നു.
എത്ര വേദന സഹിക്കുന്നു എന്നതും ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഓരോ വ്യക്തിക്കും വേദന സഹിക്കുന്ന രീതി വ്യത്യസ്തമായിരിക്കും. ആ പരിമിതിക്ക് ഉള്ളില്‍ നിന്ന് ഒരു വ്യക്തി അഭിമുഖം കൊടുക്കുന്ന സമയത്ത് കുറച്ച് പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാമെന്നും അതോടൊപ്പം പെയിന്‍കില്ലറിന്റെ സെഡേഷനും ഉണ്ടായിരുന്നുവെന്നും ജോ പറയുന്നു. ഏതാണ്ട് 15ന് മുകളില്‍ അഭിമുഖങ്ങളായിരുന്നു ഉണ്ടായിരുന്നത് എന്നും ജോ പറയുന്നു. അതേസമയം ഷൈനിന് പിന്തുണയുമായി തിരക്കഥാകൃത്ത് മുനീര്‍ മുഹമ്മദുണ്ണിയും രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഷൈനിനെ ട്രോളുന്നവര്‍ സത്യാവസ്ഥ അറിയണമെന്ന് പറഞ്ഞായിരുന്നു മുനീറിന്റെ കുറിപ്പ്. പിന്നാലെ സംവിധായകന്‍ പ്രഷോഭ് വിജയനും ഷൈന് പിന്തുണയുമായി എത്തുകയായിരുന്നു.
കാലിന് പരുക്കേറ്റ നിലയില്‍ കിടന്നുറങ്ങുന്ന ഷൈന്റെ ചിത്രവും പ്രഷോഭ് പങ്കുവച്ചിരുന്നു. അവര്‍ക്ക് ഇതിനൊരു അവസരം നല്‍കരുത്. അവരെ അവഗണിക്കുക. ഈ ആളുകളെയൊക്കെ അവഗണിക്കുക. പരുക്കില്‍ നിന്നും വേഗത്തില്‍ തന്നെ മുക്തനാവുക. തങ്ങള്‍ വിശ്വസിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്റര്‍നെറ്റ് ലോകം വേഗത്തില്‍ വിധിക്കലുകളിലേക്ക് കടക്കും. അവരുടെ ചിന്തകളേയോ ചിന്തയുണ്ടാകുന്ന രീതിയെയോ തിരുത്താന്‍ നിങ്ങള്‍ക്കാകില്ലെന്നായിരുന്നു പ്രഷോഭ് പറഞ്ഞത്. തങ്ങളുടെ സിനിമകളുടെ പ്രൊമോഷന്റെ ഉത്തരവാദിത്തമുള്ള മറ്റ് നടന്മാരും ഇവിടെയുണ്ട്. ഇത്രത്തോളം വേദന അനുഭവിക്കുമ്പോള്‍ എല്ലാ ഭാരവും സ്വന്തം തോളില്‍ ഏറ്റെടുക്കേണ്ടതില്ലെന്നും പ്രഷോഭ് പറയുന്നുണ്ട്.


Click it and Unblock the Notifications