പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ മതം പ്രശ്‌നമായി, കുഞ്ഞിന്റെ പേര് നേരത്തെ തീരുമാനിച്ചിരുന്നു; ശിഖയും ഫൈസലും

മലയാളികള്‍ക്ക് സുപരിചിതരായ താരദമ്പതികളാണ് ശിഖ പ്രഭാകറും ഫൈസല്‍ റാസിയും. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ശിഖയെ മലയാളികള്‍ പരിചയപ്പെടുന്നത്. ഫൈസല്‍ റാസിയാകട്ടെ മലയാളികളെ പൂമരം കൊണ്ടുള്ള കപ്പലില്‍ കയറ്റിയ ഗായകനും സംഗീത സംവിധായകനും. ഇരുവരും അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശിഖയും ഫൈസലും. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും മറ്റുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രണയ കഥ വെളിപ്പെടുത്തുകയാണ് ഫൈസലും ശിഖയും. താരദമ്പതികളുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ഇരുവരും മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അഞ്ച് വര്‍ഷത്തെ പ്രണയം

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്താണ് ശിഖയും ഫൈസലും കണ്ടുമുട്ടുന്നത്. തുടക്കം ഒരു റാഗിംഗിലായിരുന്നുവെന്നും താരങ്ങള്‍ പറയുന്നു. ഫൈസലിന്റെ ജൂനിയറായിരുന്നു ശിഖ. മുല്ലപ്പന്തലിന് അരികെ വെച്ചായിരുന്നു കണ്ടത്.

തന്റെ കൈയ്യില്‍ ഗിറ്റാറുമുണ്ടായിരുന്നു. കൂളിങ് ഗ്ലാസും വെക്കാറുണ്ടായിരുന്നുവെന്നാണ് ഫൈസല്‍ പറയുന്നത്. പെണ്‍കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കും, അതാണ് ഗിറ്റാര്‍ കൊണ്ടുനടന്നതെന്നായിരുന്നു ഫൈസല്‍ പറഞ്ഞത്. എന്നാല്‍ ഗിറ്റാറായിരുന്നില്ല എന്നെ ആകര്‍ഷിച്ചതെന്നാണ് ശിഖ പറയുന്നത്. കൂട്ടത്തിലെല്ലാവരും എന്നെ റാഗ് ചെയ്തിരുന്നു. പുള്ളി റാഗ് ചെയ്തിരുന്നില്ല. അവര്‍ പാട്ടുപാടിക്കുകയായിരുന്നുവെന്നാണ് ശിഖ പറയുന്നത്.

നല്ല സുഹൃത്തുക്കളായി


പണ്ടൊരു റിയാലിറ്റി ഷോയില്‍ പാടിയ പാട്ടായിരുന്നു അന്ന് ശിഖ പാടിയത്. ഞങ്ങള്‍ മ്യൂസിക് ഡിപ്പാര്‍ട്ട്മെന്റാണ്. മനപ്പൂര്‍വ്വം പാടിച്ചതാണ് ആ പാട്ടെന്നാണ് ഫൈസല്‍ പറയുന്നത്. തനിക്ക് ഹ്യൂമര്‍ സെന്‍സ് ഭയങ്കര ഇഷ്ടമാണെന്ന് പറയുന്ന ഫൈസല്‍ താനെന്തെങ്കിലും പറയുമ്പോള്‍ കൈയ്യിന്ന് പോവുമെന്നും അത് അതാര്‍ക്കെങ്കിലും കത്തിയോ എന്ന് നോക്കിയിരുന്നുവെന്നും അപ്പോള്‍ പുള്ളിക്ക് മനസിലായിരുന്നുവെന്നും പറയുന്നു. അതുപോലെ തന്നെ ആള്‍ക്ക് കൈയ്യീന്ന് പോവുമ്പോള്‍ എനിക്കും മനസിലാവുമായിരുന്നുവെന്നും അങ്ങനെയാണ് തങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറുന്നതെന്നാണ്താരം പറയുന്നത്.

പ്രൊപ്പോസ്


ഫൈസല്‍ ആയിരുന്നു പ്രൊപ്പോസ് ചെയ്തത്. ഇതിന് പിന്നിലെ കഥയും താരം പറയുന്നുണ്ട്. തന്നെ ശിഖയ്ക്ക് ഇഷ്ടമാണെന്ന് അറിയാമായിരുന്നുവെന്നാണ് ഫൈസല്‍ പറയുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്തതും താനായിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് ഇതറിഞ്ഞപ്പോള്‍ ഞെട്ടലായിരുന്നുവെന്നും താരം പറയുന്നു. തങ്ങള്‍ രണ്ടു പേരും വ്യത്യസ്ത മതവിഭാഗങ്ങളില്‍ നിന്നുമുള്ളവരാണെന്നതായിരുന്നു കാരണമെന്നും താരം പറയുന്നു.

അത് കാരണം കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും താരം പറയുന്നു. ശിഖയ്ക്കും ഫൈസിലിനും ഒരു മകളാണുള്ളത്. മകള്‍ക്ക് താരദമ്പതികള്‍ പേരിട്ടിരിക്കുന്നത് നിലാവ് എന്നാണ്. ആ പേര് ഇടണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നാണ് താരങ്ങള്‍ പറയുന്നത്.

Recommended Video

ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
പ്രണയം പറഞ്ഞില്ലായിരുന്നുവെങ്കില്‍

അതേസമയം ഫൈസല്‍ തന്നോട് പ്രണയം പറഞ്ഞില്ലായിരുന്നുവെങ്കില്‍ തങ്ങളുടേത് ഒരു സൗഹൃദമായി അവശേഷിച്ചേനെ എന്നാണ് ശിഖ പറയുന്നത്. അച്ഛനേയും അമ്മയേയും വിഷമിപ്പിച്ചുകൊണ്ട് ഒരു തീരുമാനമെടുക്കാന്‍ എനിക്ക് പറ്റില്ലായിരുന്നുവെന്നും ശിഖ പറയുന്നു. അതേസമയം അവളൊരിക്കലും അതേക്കുറിച്ച് പറയില്ലെന്ന് തനിക്ക് അറിയാമായിരുന്നുവെന്നാണ് ഫൈസല്‍ പറയുന്നത്.

മതം പ്രശ്നമായിരുന്നുവല്ലോ, പക്ഷെ എനിക്കിത് വിട്ടുകളയാന്‍ തോന്നിയില്ല. അങ്ങനെയാണ് ഞാന്‍ പ്രണയം പറഞ്ഞതും അത് വിവാഹത്തിലേക്ക് എത്തിയതെന്നും നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ ഫൈസല്‍ പറഞ്ഞിരുന്നു.

Read more about: singer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X