'ജീവിതത്തിൽ സംഭവിച്ച തെറ്റ്‌ തുറന്നു പറയുന്നതിൽ ഒരു വിഷമവും ഇല്ല'; നിറകണ്ണുകളോടെ രഞ്ജു രഞ്ജിമാർ!, കുറിപ്പ്

മലയാളികൾക്ക് സുപരിചിതയായ ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരം. സ്വപ്രയത്നം കൊണ്ടാണ് രഞ്ജു രഞ്ജിമാർ തന്റെ ജീവിതത്തിലെ നേട്ടങ്ങൾ എല്ലാം സ്വന്തമാക്കിയത്. കേരളത്തിലെ ട്രാൻസ് സമൂഹത്തിന്റെ തന്നെ അഭിമാനമായി മാറിയ രഞ്ജു ഇന്ന് സെലിബ്രിറ്റികളുടെ സ്വന്തം മേക്കപ്പ് ആർട്ടിസ്റ്റാണ്. 22ാമത്തെ വയസിലാണ് രഞ്ജു മേക്കപ്പ് ആർട്ടിസ്റ്റ് എന്ന ജോലിയിലേക്ക് തിരിയുന്നത്.

അത്രയും നാൾ താൻ നടത്തിയ പോരാട്ടങ്ങൾക്കെല്ലാമുള്ള റിസൾട്ട് രഞ്ജുവിന് ലഭിച്ചു തുടങ്ങിയത് അപ്പോൾ മുതലാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ മേഖലയിൽ സ്വന്തമായ ഒരിടം ഉണ്ടാക്കിയെടുക്കാൻ വളരെ ചുരുങ്ങിയ സമയം കൊണ്ട് രഞ്ജുവിന് സാധിച്ചു. കൊല്ലം ജില്ലയിലെ പേരൂരാണ് രഞ്ജു ജനിച്ചത്. വളരെ സാധാരണ കുടുംബത്തിലായിരുന്നു ജനനം. അച്ഛൻ, അമ്മ, ചേച്ചി, ചേട്ടൻ ഇതായിരുന്നു കുടുംബം. അച്ഛന് കൂലിപ്പണിയായിരുന്നു. അമ്മ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയും.

renju renjimar

അവിടെ നിന്നാണ് കേരളത്തിലെ ഏറ്റവും ആദ്യത്തെ ട്രാന്‍സ്‌ജെന്റര്‍ സെലിബ്രിറ്റി- ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി രഞ്ജു രഞ്ജിമാര്‍ മാറുന്നത്. ഇന്ത്യയിലുള്ള സിനിമ- സീരിയല്‍ മേഖലയിലെ താരങ്ങൾക്കും മോഡലുകൾക്കുമെല്ലാം രഞ്ജു ഇതിനകം മേക്കപ്പ് ചെയ്തിട്ടുണ്ട്. അതേസമയം, സോഷ്യൽ മീഡിയയിൽ സജീവമായ രഞ്ജു പങ്കുവയ്ക്കുന്ന പോസ്റ്റുകൾ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റും ശ്രദ്ധനേടുകയാണ്. നിറ കണ്ണുകളോടെ നിൽക്കുന്ന ചിത്രത്തിന് ഒപ്പമാണ് പോസ്റ്റ്. വിശദമായി വായിക്കാം.

'എന്റെ ജീവിതത്തിൽ സംഭവിച്ച മിസ്റ്റേക്ക് തുറന്നു പറയുന്നതിൽ എനിക്ക് ഒരു വിഷമവും ഇല്ല, മനുഷ്യരായാൽ വീഴ്ചകൾ ഉണ്ടാകും, കരയേണ്ട സമയത്തു കരയും, അതിനെ കുറിച്ച് മാത്രം ഓർത്തിരുന്നാൽ ഞാൻ ഈ പൊരുതി നേടിയ എന്റെ ജീവിതം ആസ്വദിക്കാൻ കഴിയില്ലല്ലോ, വന്നു കൂടുന്നവരുടെ ഉള്ളു തുറന്നു നോക്കാനുള്ള മായ വിദ്യ ഒന്നും ഞാൻ പഠിച്ചിട്ടില്ല, പക്ഷെ ചിലരെ മനസ്സിലാക്കാനുള്ള കഴിവ് ദൈവം തന്നിട്ടുണ്ട്,'

'അതെ ഒഴുവാക്കേണ്ടവരെ ഒഴുവാക്കിയും, ചേർത്ത് നിർത്തേണ്ടവരെ ചേർത്ത് നിർത്തിയും ഞാൻ വീണ്ടും പൊരുതുകയാണ് എന്റെ ജീവിതം തല്ലിക്കെടുത്താതിരിക്കാൻ. ആരെയും തോൽപ്പിക്കാനല്ല, എനിക്ക് തോൽക്കാതിരിക്കാൻ. ഞാൻ സമ്മാനിച്ച സന്തോഷങ്ങൾ നിന്നെ സന്തോഷിപ്പിച്ചു എങ്കിൽ അതായിരിക്കും എന്റെ വാല്യൂ' എന്ന് കുറിച്ച് കൊണ്ടാണ് രഞ്ജു രഞ്ജിമാരുടെ ഒരു പോസ്റ്റ്. മറ്റു രണ്ടു കുറിപ്പുകൾ കൂടി രഞ്ജു അടുത്തടുത്ത പോസ്റ്റുകളിലായി പങ്കുവച്ചിട്ടുണ്ട്.

'നഷ്ടപെട്ട എന്റെ സന്തോഷങ്ങൾ പതുക്കെ പതുക്കെ തിരികെ പിടിക്കുന്നു ഞാൻ, കാരണം ഇതു ഞാൻ ഔതാര്യമായി സ്വീകരിച്ച ജീവിതമല്ല, ഞാൻ പൊരുതി നേടിയതാണ്, ഞാൻ പൊരുതിയെ ഈ ഭൂമി വിട്ടു പോകു, സൗഹൃദം എന്ന് പറയുന്നത് കേൾവികാരവുക എന്ന അർത്ഥവും ഉണ്ട്, അതെ ഞാൻ കേൾവികാരിയാണ്,' എന്നാണ് മറ്റൊരു പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. കണ്ണ് നിറഞ്ഞിരിക്കുന്ന മറ്റൊരു ചിത്രം പങ്കുവച്ച് ഈ ദിവസവും കടന്നു പോകുമെന്നും രഞ്ജു കുറിച്ചിട്ടുണ്ട്.

renju renjimar

നിരവധി പേരാണ് രഞ്ജുവിനോട് ആശ്വാസ വാക്കുകൾ പറഞ്ഞ് കമന്റ് ചെയ്തിരിക്കുന്നത്. നമ്മളെ തോൽപിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ. ശക്തയായി മുന്നോട്ട് പോകൂ. എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ രഞ്ജു രഞ്ജിമാരുടെ ഈ പോസ്റ്റിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല.

അതേസമയം, കുറച്ചു നാൾ മുന്നേ പൂർണ്ണമായി പെണ്ണായി മാറിയതിൻ്റെ വാർഷികത്തിൽ രഞ്ജു പങ്കുവച്ച വാക്കുകൾ വൈറലായിരുന്നു. ഞാൻ എൻ്റെ വീട്ടിൽ സ്ത്രീയായി മാറി എന്ന അഭിമാനത്തിലാണ് ഇന്ന് കഴിയുന്നതെന്നും പൊരുതി നേടിയ ഈ സ്ത്രീത്വം ഞാൻ ആസ്വദിക്കുകയാണെന്നും അമ്മയാകാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ അമ്മയാണെന്നും രഞ്ജു കുറിച്ചത്.

Read more about: Renju Renjimar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X