അഞ്ചാം വയസ്സില്‍ തന്നിലെ പെണ്‍മനസ് തിരിച്ചറിഞ്ഞു, ചേട്ടന്മാരും ചേച്ചിയും കളിയാക്കി: രഞ്ജു രഞ്ജിമാര്‍

കേരളത്തിലെ ഏറ്റവും പ്രശസ്തയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരില്‍ ഒരാളാണ് രഞ്ജു രഞ്ജിമാര്‍. ഈയ്യടുത്തായിരുന്നു തന്റെ ജീവിതത്തിലെ ഒരേടില്‍ നിന്നും മെനഞ്ഞെടുത്ത, രഞ്ജു രഞ്ജിമാര്‍ സംവിധാനം ചെയ്ത കുട്ടിക്കൂറ എന്ന ഹ്രസ്വ ചിത്രം പുറത്തിറങ്ങിയത്. അടുത്ത ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് രഞ്ജു രഞ്ജിമാര്‍ മനസ് തുറന്നിരിക്കുകയാണ്.

കൊല്ലമാണ് തന്റെ സ്വദേശം. കൂലിപ്പണിക്കാരനായ അച്ഛന്റയും കശുവണ്ടി തൊഴിലാളിയായ അമ്മയുടെയും ഇളയമകനായിട്ടായിരുന്നു ജനനം. അഞ്ചാംവയസ്സില്‍ തന്നെ തന്നിലെ പെണ്‍മനസ് താന്‍ തിരിച്ചറിഞ്ഞുവെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. കണ്ണെഴുതി, പൊട്ടുവച്ച് നടന്നതുകണ്ട് വീട്ടില്‍ ചേട്ടന്മാരും ചേച്ചിയും കളിയാക്കിയിരുന്നു. എന്നാല്‍ അത് തന്നെ തളര്‍ത്തിയില്ലെന്നും കാരണം തന്നിലെ പെണ്‍കുട്ടിയെ തന്റെ അമ്മ അംഗീകരിച്ചിരുന്നുവെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.

വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നു

പക്ഷെ രഞ്ജു രഞ്ജിമാര്‍ക്ക് തന്റെ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നു. പത്താംക്ലാസ് കഴിഞ്ഞ അവധിക്കാലത്തൊരു ദിനം സഹോദരന്‍ കഠിനമായി ഉപദ്രവിച്ചതോടെയാണ് അവര്‍ വീടുവിട്ടിറങ്ങുന്നത്. ജീവിക്കാനും രണ്ടുനേരമെങ്കിലും ഭക്ഷണം കണ്ടെത്താനുമുള്ള അതിജീവന സമരമായിരുന്നു പിന്നീട് എന്നും അവര്‍ പറയുന്നു. കൊല്ലത്തു തന്നെയുള്ള ഒരു വീട്ടില്‍ ജോലിക്ക് ചേരുകയായിരുന്നു പിന്നീട് ചെയ്തത്. ആ വീട്ടിലെ അമ്മയില്ലാത്ത ചെറിയ കുട്ടികളെ നോക്കുകയായിരുന്നു. അമ്മമനസോടെ സ്‌നേഹിച്ചും ലാളിച്ചുമായിരുന്നു അവരെ നോക്കിയത്. അതില്‍ തനിക്ക് സന്തോഷം ലഭിച്ചുവെങ്കിലും തന്റെ ഉള്ളിലെ പെണ്‍മനസ് അലട്ടിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും അവരെ പിരിയേണ്ടി വന്നതോടെ താന്‍ കൊച്ചിയിലേക്ക് എത്തിയെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.

ടച്ച് അപ്പില്‍ സഹായിച്ചു

19-ാം വയസിലാണ് കൊച്ചിയിലെത്തുന്നത്. എന്തെങ്കിലും ജോലി ചെയ്ത് പഠനം തുടരാം എന്നായിരുന്നു ആഗ്രഹം. ടി.വി. പ്രഭാകരന്റെ ഓഫിസില്‍ 3000 രൂപ ശമ്പളത്തില്‍ ജോലിക്കു കയറി. പഠനം നടന്നില്ലെങ്കിലും കിട്ടിയ താന്‍ ജോലിയില്‍ തൃപ്തിയായിരുന്നു എന്നവര്‍ പറയുന്നു. പകല്‍ മുഴുവന്‍ ആണ്‍കുട്ടിയായിരുന്നെങ്കിലും അര്‍ധരാത്രി വരെ കാത്തിരുന്ന് കണ്ണെഴുതി, പൊട്ടുതൊട്ട് മനസു പറയും പോലെ വേഷമിട്ട് പുറത്തിറങ്ങുമായിരുന്നു താന്‍ എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. തന്നെ പോലെ ഒരുപാട് പേര്‍ അവിടെയുണ്ടായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. ഈ കാലത്ത് താന്‍ ഒരുപാട് ജോലികള്‍ ചെയ്തിരുന്നുവെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നുണ്ട്. ആയിടയ്ക്കാണ് ഒരു സുഹൃത്തിനൊപ്പം മേക്ക് അപ് വര്‍ക്ക് കാണാന്‍ പോകുന്നത്. അവിടെ വച്ച് ടച്ച് അപ്പില്‍ സഹായിച്ചു തുടങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുനനു.

Recommended Video

ശ്രദ്ധ നേടി ട്രാൻസ് വുമൺ 'ഹരിണി ചന്ദന'യുടെ വിവാഹ വീഡിയോ | Oneindia Malayalam
അവിടെ നിന്നും പതിയെ വളര്‍ന്നു

ടച്ച് അപ്പില്‍ സഹായിച്ചും, ഡാന്‍സ് പരിപാടികള്‍ക്ക് കുട്ടികള്‍ക്ക് മെയ്ക്ക് അപ്പ് ഇട്ടുമാണ് തുടങ്ങുന്നത്. പിന്നീട് ആര്‍എല്‍വി ഉണ്ണിക്കൃഷ്ണനൊപ്പം കുറെ നാള്‍ ഉണ്ടായിരുന്നു. ആ കാലത്തായിരുന്നു യുവജനോത്സവ വേദിയില്‍ നിന്നും രഞ്ജു രഞ്ജിമാറിന് അപമാനം ഏറ്റുവാങ്ങേണ്ടി വരുന്നത്. സ്വന്തം ജെന്‍ഡര്‍ പരസ്യമായി ചോദ്യം ചെയ്യപ്പെട്ടുവെന്ന് അവര്‍ പറയുന്നു. എന്നാല്‍ രഞ്ജു രഞ്ജിമാര്‍ തളര്‍ന്നില്ല. അവിടെ നിന്നും പതിയെ വളര്‍ന്നു.

മോഡലിംഗും സിനിമയുമൊക്കെയായി. അപ്പോഴേക്കും പെണ്‍വഴിയിലേക്ക് മാറി. 'വഴി തെറ്റി വന്ന മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റ് ' എന്ന് രഞ്ജു സ്വയം വിശേഷിപ്പിക്കും. മുക്തയുടെ തമിഴ് സിനിമകള്‍ക്കു വേണ്ടിയായിരുന്നു താന്‍ ആദ്യമായി ചമയമിട്ടത്. പിന്നെ ജ്യോതിര്‍മയി, ഷംന കാസിം, പ്രിയാമണി, ഭാവന, മംമ്ത, രമ്യ നമ്പീശന്‍ തുടങ്ങി നിരവധി പ്രശ്‌സതര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിനയ രംഗത്തും രഞ്ജു രഞ്ജിമാര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സഖാവ്, പൂമരം, ദിവാന്‍ജി മൂല, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Read more about: cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X