പകൽ സാരി ഉടുക്കുകയും രാത്രി സ്ത്രീയെ കാണുമ്പോൾ പുരുഷനാവുകയും ചെയ്യുന്നു! ഇവരോട് യോജിക്കാൻ കഴിയില്ല; സീമ വിനീത്
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ശ്രദ്ധേയായ താരമാണ് സീമ വിനീത്. ട്രാന്‍സ് കമ്യൂണിറ്റിയില്‍ നിന്നുള്ള സീമ പല എതിര്‍പ്പുകളെയും മറികടന്ന് സ്വയം അധ്വാനിച്ച് ജീവിക്കുന്ന ആളാണ്. പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരം അടുത്തിടെ വിവാഹത്തെ കുറിച്ച് സംസാരിച്ച് രംഗത്ത് വന്നതും ശ്രദ്ധേയമായിരുന്നു. മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ ചില ആളുകള്‍ കാട്ടിക്കൂട്ടുന്നതിന് എതിരെയും സീമ സംസാരിച്ചിരുന്നു.
ട്രാന്‍സ് ജെന്‍ഡര്‍ ആണെന്ന പേര് പറഞ്ഞ് ചില ആളുകള്‍ കാട്ടിക്കൂട്ടുന്ന പ്രവൃത്തികള്‍ക്കെതിരെയും അതിൻ്റെ പേരിൽ താനിതുവരെ നേരിടേണ്ടി വരാത്ത ആക്രമണങ്ങൾ ഉണ്ടാവുന്നതിനെ കുറിച്ചും സംസാരിച്ച് കൊണ്ടാണ് ഇപ്പോള്‍ വീണ്ടും സീമ എത്തിയിരിക്കുന്നത്. അവരെ കുറിച്ച് സംസാരിച്ചതിന്റെ പേരില്‍ തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും അങ്ങനെ പേടിപ്പിച്ചാൽ പേടിക്കില്ലെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ സീമ വ്യക്തമാക്കുന്നു.

'ചില വ്യക്തികള്‍ നാട്ടുകാരെ തുണി പൊക്കി കാണിക്കുന്നത് പോലെയും ഒരു പ്രൈവറ്റ് ഗ്രുപ്പ് ഉണ്ടാക്കി അവിടെ അവരാതം പറയുന്നതും ഒക്കെ നിങ്ങള്‍ക്ക് വലിയ കാര്യം ആയിരിക്കും. നിങ്ങള്‍ എന്റെ പ്രസ്താവനയെയും എന്റെ അഭിപ്രായത്തെയും നിയമപരമായി നേരിട്ടാലും ഇല്ലേലും മറുപടി പറയേണ്ട ഇടങ്ങളില്‍ മറുപടി പറയുക തന്നെ ചെയ്യും... കേട്ടില്ലെങ്കില്‍ ഒന്നുകൂടി വ്യക്തമായി കേട്ടോളു...
രണ്ടും മൂന്നും വിവാഹവും കഴിച്ചു കുഞ്ഞുങ്ങളെയും ഉണ്ടാക്കി കഴിഞ്ഞു ഞാന്‍ സ്ത്രീയാണ് ട്രാന്‍സ് ആണ് എന്റെ മക്കള്‍ അമ്മേ എന്ന് വിളിക്കണം ഇത്തരം പ്രസ്താവനകളുമായി വരുന്നവരോട് ഒരുതരത്തിലും യോജിക്കാന്‍ കഴിയില്ല. അതിനു നിങ്ങള്‍ക്ക് ഉള്ള ഉത്തരങ്ങള്‍ മറ്റുള്ളവര്‍ക്ക് ദഹിക്കാത്ത തരത്തിലും മുഖമടച്ചു മറ്റുള്ളവരെ തെറി വിളിക്കാനും മുണ്ട് പൊക്കി കാണിക്കാനും അല്ലാതെ എന്ത് അറിയാം...
പൊക്കമില്ലാത്തവനാണ്, ഇനി വളരില്ലെന്ന് തിരിച്ചറിഞ്ഞത് 4-ാം ക്ലാസിൽ നിന്നും! ഹെഡ്മാസ്റ്റർ പറഞ്ഞതിനെ പറ്റി പക്രു
പൊതു സമൂഹത്തില്‍ ഇറങ്ങി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 15 വര്‍ഷത്തോളം ആയി, ഇതുവരെയും നേരിടാത്തതും കേള്‍ക്കാത്തതും ആയ ചോദ്യങ്ങള്‍ ആണ് ഇപ്പോള്‍ കേള്‍ക്കുന്നത്... നിങ്ങള്‍ക്ക് അടിയില്‍ എന്താണ്....? പെണ്ണിന്റെയോ...? ആണിന്റെയോ...? നെഞ്ചത്ത് ചിരട്ട ആണോ...? കിലുങ്ങുന്നുണ്ടോ....? നിങ്ങള്‍ക്കും കുട്ടിയെ ഉണ്ടാക്കാന്‍ കഴിവുണ്ടോ....? നിങ്ങള്‍ വേഷം കെട്ടിയത് ആണോ...?
ഇത്തരത്തില്‍ ഒരുപാട് ചോദ്യങ്ങള്‍ പൊതുസമൂഹത്തില്‍ ഉയര്‍ന്നു വരാന്‍ കാരണം ഇത്തരത്തില്‍ ഉള്ള വ്യക്തികള്‍ നടത്തുന്ന ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന ഇത്തരം വികലമായ പ്രസ്താവനകള്‍ മൂലമാണ്. പൊതുസമൂഹത്തില്‍ ഇറങ്ങി ജോലി ചെയ്തു ജീവിക്കുന്നവര്‍ക്ക് അവരുടെ ഇടങ്ങളില്‍ ഒരുപാട് ചോദ്യങ്ങള്‍ നേരിടേണ്ട അവസ്ഥയാണ്... പൊതുമാധ്യമങ്ങളില്‍ വന്നു ഇത്തരം പ്രസ്താവനകള്‍ നടത്തി അവര്‍ക്ക് വീടിനുള്ളില്‍ ഇരിക്കാം, സമൂഹത്തിനെ നേരിടുന്ന മനുഷ്യര്‍ക്ക് ബുദ്ധിമുട്ട് ആണ്...
പിന്നെ എല്ലാ മനുഷ്യരും അങ്ങനെ അല്ല. പകല്‍ സാരീ ഉടുക്കുകയും രാത്രി ഒരു സ്ത്രീയെ കാണുമ്പോള്‍ അവര്‍ പുരുഷന്‍ ആകുകയും ചെയ്യുന്ന വൃത്തികെട്ട പ്രവണത ഉള്ളവരല്ല എല്ലാ ട്രാന്‍സ് മനുഷ്യരും... ഒരുപാട് കഷ്ട്ടതകളും യാതനകളും വേദനകളും അനുഭവിച്ചു ഇന്ന് ഈ നിമിഷവും ഞാന്‍ ഇവിടെ നില്‍ക്കുന്നുണ്ട് എങ്കില്‍.....
NB-പേടിപ്പിച്ചു കളയാം, കുറേ വായില്‍ തോന്നിയ തെറി വിളിക്കാം, കൂട്ടം കൂടി ചര്‍ച്ച നടത്തി കുറെ കഥകള്‍ മെനെയാം, അപഖ്യാതികള്‍ പറഞ്ഞു പരത്താം ഇതൊക്കെ അല്ലേ നിങ്ങളുടെ അജണ്ടകള്‍. പിന്നെ ഒരാളുടെ പ്രസന്‍സ് ഇല്ലാതെ ആ വ്യക്തിയെ അപഹസിക്കുന്നതും തെറി വിളിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും നിയമപരമായി കുറ്റകരമാണ് എന്ന് തിരിച്ചറിവ് ഉണ്ടാവുന്നതും നല്ലതാണ്...' എന്നും പറഞ്ഞാണ് സീമ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇതിന് പിന്നാലെ താൻ ആരെ കുറിച്ച് പറയാനാണോ ഉദ്ദേശിച്ചത് അവരുടെ ഒരു വീഡിയോയും സീമ പുറത്ത് വിട്ടിരുന്നു. ടിക് ടോക്കിലൂടെ ശ്രദ്ധേയരായ ജാസി-അസി എന്നിവരെ കുറിച്ചായിരുന്നു സീമ സംസാരിച്ചത്. നേരത്തെ വിവാഹിതനായിരുന്ന ജാസി താൻ ജന്മം കൊടുത്ത മക്കളെ കുറിച്ചടക്കം സംസാരിച്ചിരുന്നു. ഇതിനെതിരെയാണ് സീമ പ്രതികരിച്ചത്. മാത്രമല്ല സീമയ്ക്ക് പിന്തുണയുമായി സുഹൃത്തുക്കളും രംഗത്ത് വന്നിരിക്കുകയാണ്.
'പൊതുസമൂഹം ഇത്തരത്തിലുള്ള വിഷയങ്ങള്‍ വീഡിയോകള്‍ ആക്കി ചര്‍ച്ച ചെയ്യാന്‍ കാരണം സീമ വിനീത് എന്ന വ്യക്തിയല്ല. ഒരു നാണവും മാനവും ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് പബ്ലിസിറ്റി നേടാനും ആളാകാന്‍ വേണ്ടി ഓരോ മാധ്യമങ്ങള്‍ക്കും മുന്നില്‍ കൊച്ചിനെ ഉണ്ടാക്കിയ ചരിത്രങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ആലോചിക്കണം അത് പിന്നീട് മറ്റ് ന്യൂനപക്ഷമായി നില്‍ക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് ഒന്നാകെ നാണക്കേട് ആകും വിധം ചര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കമ്മ്യൂണിറ്റികള്‍ ചിലപ്പോള്‍ പ്രതികരിച്ചു എന്ന് വരും.
ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകാനുള്ള കാരണക്കാര്‍ ആരാ? ഈ അവജ്യാദികള്‍ നമ്മള്‍ ആരും അല്ല പറഞ്ഞുണ്ടാക്കിയത് സ്വയം പോയി ആളാവാന്‍ നോക്കി സോഷ്യല്‍ മീഡിയ ചാനലുകള്‍ക്ക് ഇന്റര്‍വ്യൂ കൊടുക്കുമ്പോള്‍ ആലോചിച്ചും കണ്ടു സംസാരിക്കണം. ഇതിനുമുമ്പ് ഒരു വ്യക്തി കൊറ്റംകുളങ്ങര അമ്പലത്തില്‍ സ്ത്രീ വേഷം ധരിച്ച് തൊഴാന്‍ പോയത് വലിയ ആനുകാലിക പ്രശ്‌നമായി മാറ്റിയ ആള്‍ക്കാര്‍ ഇപ്പോള്‍ എന്താണ് ഇങ്ങനെ സംസാരിക്കുന്നത് ബാലിശമായ കാര്യങ്ങള്‍ക്ക് ചര്‍ച്ചയാവാം...' എന്നാണ് സീമയുടെ സുഹൃത്തും ട്രാന്‍സ് ജെന്‍ഡറുമായ ശ്രാവന്തികയുടെ കമന്റ്.
എന്ത് പറ്റി ചേച്ചീ? രണ്ട് മൂന്ന് ദിവസം ആയല്ലോ. ചേച്ചി സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആണ്. അത് കൊണ്ടാണ് ഫ്രോഡുകളോട് പ്രതികരിക്കുന്നത്. മൈന്‍ഡ് ചെയ്യാന്‍ പോവണ്ട. നന്നായി അങ്ങ് ജീവിച്ച് കാണിക്കുക. പറയുന്നവര്‍ പറഞ്ഞ് കൊണ്ടേ ഇരിക്കും. വഴിയില്‍ കുരക്കുന്ന പട്ടികളെ കല്ലെറിയാന്‍ നിന്നാല്‍ നമ്മള്‍ക്ക് എത്തേണ്ടിടത്ത് എത്താന്‍ താമസിച്ചു പോകും. അത് കൊണ്ട് കുരക്കുന്നവര്‍ കുരയ്ക്കട്ടെ എന്ന് വക്കുക. അത്രയേ ഉള്ളൂ... സീമ നിങ്ങളെ ഒരുപാട് ഇഷ്ട്മാണ്. നിങ്ങളുടെ നിലപാടുകളോടും ധൈര്യം ആയി മുന്‍പോട്ട് പോകുക. നിങ്ങളെ ഇഷ്ടം ഉള്ള ഒരുപാട് പേര് ഉണ്ട്, അവറ്റകളോട് പോയി പണി നോക്കാന്‍ പറയൂ, എന്നിങ്ങനെ സീമയെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്.
സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ശ്രദ്ധേയായ താരമാണ് സീമ വിനീത്. ജനിച്ചപ്പോള്‍ പുരുഷനായിരുന്നെങ്കിലും പിന്നീട് തന്റെ സ്വത്വം മനസിലാക്കി സീമ സ്ത്രീയാവുകയായിരുന്നു. പൂര്‍ണമായിട്ടും സ്ത്രീയാകുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയ നടത്തിയ സീമ ശബ്ദത്തിന് വേണ്ടി പോലും ശസ്ത്രക്രിയ നടത്തി ആളുകളെ ഞെട്ടിച്ചു. മനോഹരമായി മേക്കപ്പ് ചെയ്യുന്നതിനൊപ്പം നന്നായി പാചകം ചെയ്യുന്ന ആളുമാണ് സീമ.
പലപ്പോഴും സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ള സീമ അടുത്തിടെ വിവാഹം മുടങ്ങിയതിനെ കുറിച്ചും പറഞ്ഞിരുന്നു. ഏറെ കാലം പ്രണയിച്ച് വിവാഹം കഴിക്കാന്‍ തീരുമാനിച്ച സീമയും പ്രതിശ്രുത വരന്‍ നിഷാന്തും വിവാഹനിശ്ചയം വരെ നടത്തി. വീണ്ടും വിവാഹത്തിനൊരുങ്ങാന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് വേര്‍പിരിഞ്ഞെന്ന് പറഞ്ഞ് സീമ എത്തുന്നത്.


Click it and Unblock the Notifications











