'ഇപ്പോഴാണ് ഞങ്ങളുടെ ജീവിതം തുടങ്ങിയത്', രണ്ടാം വിവാഹം ജീവിതം മാറ്റി; നാരായണിക്കായുള്ള കാത്തിരിപ്പിൽ വികാസ്!

കേരളത്തിലെ അറിയപ്പെടുന്ന മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് വികാസ്. സെലിബ്രിറ്റി, വെഡ്ഡിങ് മേക്കപ്പുകൾ ചെയ്താണ് വികാസ് മലയാളികൾക്ക് പരിചിതനായത്. നടി കാർത്തിക നായർ ഉൾപ്പടെ നിരവധി താരങ്ങളെ വിവാഹത്തിനായി ഒരുക്കിയത് വികാസാണ്. സ്വന്തം വിവാഹ​ത്തിന് വധുവിന് മേക്കപ്പിട്ടതും വികാസ് തന്നെയായിരുന്നു. വികാസിന്‍റെ വിവാഹ ചിത്രങ്ങൾ അന്ന് വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ ആദ്യ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് വികാസും ഭാര്യ ഷെറിനും. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ആളെത്തും. അതിനായി ആകാംഷയോട് കാത്തിരിക്കുകയാണ് ഇരുവരും. തനിക്ക് ഒരു പെൺകുഞ്ഞായിരിക്കും വരാൻ പോകുന്നതെന്നാണ് വികാസിന്റെ പ്രതീക്ഷ. പെൺകുഞ്ഞ് ആണെങ്കിൽ നാരായണി എന്ന് പേരിട്ടുവിളിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വികാസ് പറയുന്നു. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് വികാസ് മനസുതുറന്നത്.

 vikas vks

മകൻ വേണം എന്നാണ് ഭാര്യ ഷെറിന് അതുകൊണ്ട് തന്നെ മകനായാൽ നാരായണൻ എന്നും മകളായാൽ നാരായണി എന്നും വിളിക്കാനാണ് ഇവർ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഷെറിന്റെ മറ്റേർണിറ്റി ഷൂട്ട് നടന്നത്. അതിന്റെ ഒരുക്കങ്ങളും അഭിമുഖത്തിൽ കാണിക്കുകയുണ്ടായി. വികാസ് തന്നെയാണ് ഷൂട്ടിനായി ഷെറിനെ ഒരുക്കിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർക്ക് കുഞ്ഞ് ജനിക്കാൻ പോകുന്നത്. റിസ്കുള്ള പ്രഗ്നൻസി ആയിരുന്നു ഷെറിന്റെത്. അതേക്കുറിച്ചും ഇവർ സംസാരിച്ചു.

'നമ്മൾ ഒരുപാട് കാത്തിരുന്നു കിട്ടാൻ പോകുന്ന കണ്മണിയാണ്, അതും നല്ല റിസ്‌ക് എടുത്തുള്ള പ്രഗ്നൻസി. മൂന്നാം മാസം മുതൽ ഇത്രയും നാളും ബെഡിൽ തന്നെ ആയിരുന്നു, നല്ല പേടിയും ഉണ്ടായിരുന്നു. ഇപ്പോഴാണ് കുറച്ചെങ്കിലും ഇരിക്കുന്നത്', വികാസ് പറയുന്നു. ഗർഭിണിയായ ദിവസം മുതൽ ഇന്നുവരെ ഇദ്ദേഹം എന്റെ കൂടെ തന്നെയുണ്ട്. ഞാൻ സ്ട്രഗിൾ ചെയ്യുമ്പോൾ പുള്ളിയും സ്ട്രഗിൾ ചെയ്യുകയാണ്. എല്ലാ കാര്യങ്ങൾക്കും ഇതുവരെയും എന്റെയൊപ്പം തന്നെ ഉണ്ടായിരുന്നു', എന്നാണ് വികാസിനെ കുറിച്ച് ഷെറിൻ പറഞ്ഞത്.

2021 ഫെബ്രുവരി 12ന് ഗുരുവായൂർ ക്ഷേത്രത്തില്‍വെച്ചായിരുന്നു വികാസിന്റെയും ഷെറിന്റെയും വിവാഹം. തന്റെയും ഭാര്യയുടെയും രണ്ടാം വിവാഹം ആണെന്ന് വികാസ് അന്നേ പറഞ്ഞിരുന്നു. അഭിമുഖത്തിലും അതേക്കുറിച്ച് വികാസ് സംസാരിച്ചു. 'ഞങ്ങൾ രണ്ടാൾക്കും ഇത് രണ്ടാം വിവാഹമാണ്. ഒരു മാട്രിമോണിയൽ സൈറ്റ് വഴി വന്ന ആലോചനയാണ്. ഷെറിന് ആദ്യ വിവാഹത്തിൽ പത്ത് വയസ്സായ ഒരു മകളുണ്ട്. എനിക്ക് അത് പ്രശ്നമുണ്ടായിരുന്നില്ല. മകൾ ഇപ്പോൾ അച്ഛന്റെ കൂടെ മസ്‌കറ്റിൽ ആണ്. ഇടയ്ക്ക് ഇങ്ങോട്ട് വരാറുണ്ട്,'

 vikas vks

'മാട്രിമോണിയിലൂടെ തന്നെ സംസാരിച്ച് ഞങ്ങൾ ഒരുമിക്കാം എന്ന തീരുമാനം എടുക്കുകയായിരുന്നു. ഇപ്പോഴും ആ സന്തോഷത്തോടെ മുന്നോട്ട് പോവുകയാണ്. ഇപ്പോഴാണ് ഞങ്ങൾ ഞങ്ങളുടെ ജീവിതം തുടങ്ങിയത് എന്ന തോന്നലാണ് നമുക്ക് ഉള്ളത്,' വികാസ് പറഞ്ഞു. ഷെറിൻ എന്റെ ജോലി തിരക്കുകളുമായൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാണ്. ആദ്യത്തെ വിവാഹജീവിതത്തിൽ എനിക്ക് ലഭിക്കാതെ പോയതൊക്കെ ഇതിൽ ലഭിക്കുന്നുണ്ട്. അത് തന്നെയാണ് ഞാൻ എന്റെ കുടുംബജീവിതത്തിന്റെ വിജയമായി കാണുന്നതെന്നും വികാസ് പറഞ്ഞു.

2016 മുതൽ വികാസ് മേക്കപ്പ് ആർട്ടിസ്റ്റായി രംഗത്തുണ്ട്. ഇതുവരെ 1500ൽ അധികം പെൺകുട്ടികൾക്ക് വികാസ് മേക്കപ്പ് ചെയ്തിട്ടുണ്ട്. നടൻ ജയറാമിനും കുടുംബത്തിനുമടക്കം ഏറെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാണ് അദ്ദേഹം. ബ്രൈഡ്‌സിന് പുറമെ ഗ്രൂമ്സിനെ ഒരുക്കിയും വികാസ് ശ്രദ്ധ നേടിയിട്ടുണ്ട്.

More from Filmibeat

Read more about: social media Year Ender 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X