വയ്യെന്ന് കാവ്യ പറഞ്ഞിരുന്നെങ്കിൽ ആ യാത്രയ്ക്ക് അർത്ഥമില്ലാതായേനെ; കാവ്യയുടെ നല്ല മനസ്സിനെ പറ്റി ഫോട്ടോഗ്രാഫർ!
ഒരുകാലത്ത് മലയാള സിനിമയുടെ മുഖശ്രീയായി അറിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇന്നും മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് കാവ്യ. കാവ്യയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. വളരെ ചെറിയ പ്രായത്തിൽ ബാലതാരമായി സിനിമയിലെത്തിയതാണ് കാവ്യ. പിന്നീട് മലയാളത്തിന്റെ മുൻനിര നായികയായി വളരുകയായിരുന്നു. കൈനിറയെ അവസരങ്ങളാണ് കാവ്യയെ തേടിയെത്തിയത്.
എന്നാൽ നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം സിനിമയിൽ നിന്നെല്ലാം പൂർണമായി വിട്ടു നിൽക്കുകയാണ് കാവ്യ. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്‌മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി. അതിനിടെ ഇപ്പോഴിതാ കാവ്യയെ ച്ച് പ്രവീണ കുമാർ എന്ന ഫോട്ടോഗ്രാഫർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. വലിയ നടിയായിരിക്കുമ്പോഴും തലക്കനം കാണിക്കാതെയുള്ള കാവ്യയുടെ പെരുമാറ്റത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

കാവ്യക്കൊപ്പം മധുര മീനാക്ഷി ക്ഷേത്രത്തിൽ ഫോട്ടോയെടുക്കാൻ പോയതിന്റെ ഓർമ്മകൾ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കാവ്യ നിർദ്ദേശിച്ച പ്രകാരം ട്രെയിനിലാണ് പോയത്. അമ്മയും അച്ഛനും ഒപ്പമുണ്ടായിരുന്നു. ട്രെയിന്‍ യാത്രയെന്നത് ഞങ്ങളില്‍ ചെറിയ പരിഭ്രമമുണ്ടാക്കി. എറണാകുളത്തുനിന്നാണ് കയറേണ്ടത്. ജനപ്രിയ താരമാണ്. എങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കും, ട്രെയിനിൽ ആളുകള്‍ ശല്യം ചെയ്യുമോ തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയായി,' ഗൃഹലക്ഷ്മിയിലെ റെട്രോ റീലിൽ അദ്ദേഹം എഴുതി.
'കാവ്യയുടേത് സെക്കന്റ് എ.സി കമ്പാര്‍ട്ട്‌മെന്റും ഞങ്ങളുടേത് തേര്‍ഡ് എ.സി.യുമാണ്. രാത്രി 12 മണിക്ക് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ട്രെയിന്‍. നോര്‍ത്ത് സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിന്റെ പുറകില്‍ ഒരു വഴിയുണ്ട്. കാവ്യ അവിടെ കാറില്‍ വന്നിറങ്ങി. ട്രെയിന്‍ സ്റ്റേഷനില്‍ വന്നുനിന്നാല്‍ പെട്ടെന്ന് കയറാന്‍ പാകത്തിലായിരുന്നു നില്‍പ്. ആരും ശ്രദ്ധിക്കാതിരിക്കാന്‍ തലയിലൂടെ ഷാള്‍ ചുറ്റിയിരുന്നു. ട്രെയിന്‍ വന്നുനിന്നപ്പോള്‍ പെട്ടെന്ന് തന്നെ ബോഗിക്കുള്ളിലേക്ക് കയറിയതിനാല്‍ അധികമാരും ശ്രദ്ധിച്ചില്ല,'
'മധുരയില്‍ എത്തിയാലും അധികസമയമെടുക്കാനില്ലാത്ത അവസ്ഥയാണ്. തിരിച്ച് അഞ്ച് മണിക്കുള്ള വിമാനത്തില്‍ പുറപ്പെടണം. ട്രെയിന്‍ പത്ത് പതിനൊന്ന് മണിക്കാണ് അവിടെയെത്തുന്നത്. ഒരു മണിക്ക് മധുര മീനാക്ഷി കോവില്‍ അടയ്ക്കും. പിന്നെ ഉച്ചക്ക് ശേഷമേ തുറക്കൂ. പലവിധ ആശങ്കകളായിരുന്നു മനസ്സിലെന്ന് അദ്ദേഹം പറയുന്നു.

'വലിയ തിരക്കുള്ള നടിയാണെങ്കിലും സാധാരണ പെരുമാറ്റമാണ് കാവ്യയില്‍നിന്നും ഉണ്ടാവാറുള്ളത്. അതിന്റെ ധൈര്യത്തിൽ പെട്ടെന്ന് റെഡിയാവണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. തീവണ്ടിയാത്രയുടെ ക്ഷീണമൊന്നും പുറത്തുകാണിക്കാതെ, എത്തി അല്‍പ്പസമയത്തിനകം കാവ്യ റെഡിയായി വന്നു. ഭക്ഷണം കഴിക്കാതെതന്നെ അമ്പലത്തിലേക്ക് ഇറങ്ങി. അമ്പലത്തില്‍വെച്ച് കുറെ ഫോട്ടോ എടുത്തു. പിന്നീട് വേഷം മാറിയശേഷം കുറച്ചു പടങ്ങള്‍കൂടി എടുത്തു. അത് കഴിഞ്ഞാണ് ഭക്ഷണം കഴിക്കാനിരുന്നത്,'.
'വളരെ തിരക്കുപിടിച്ച ഒരു ദിവസം അങ്ങനെ അവസാനിച്ചു. ഇനി വയ്യ എന്ന് എപ്പോഴെങ്കിലും കാവ്യ പറഞ്ഞിരുന്നെങ്കില്‍ ഞങ്ങളുടെ യാത്രയ്ക്ക് അര്‍ഥമില്ലാതെ വന്നേനെ. കാവ്യയുടെ നല്ല മനസ്സിന് അന്ന് നന്ദി പറഞ്ഞു ഞാന്‍,' അദ്ദേഹം ഓർമിച്ചു. അതേ സമയം ഏറെക്കാലം സോഷ്യൽ മീഡിയയിൽ നിന്നടക്കം മാറിനിന്നിരുന്ന കാവ്യ അടുത്തിടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചിരുന്നു. ഇടയ്ക്ക് തന്റെ ചിത്രങ്ങളും മറ്റുമൊക്കെ താരം അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്.


Click it and Unblock the Notifications