ആ നടിക്ക് എട്ട് ലക്ഷം കൊടുത്താല്‍ കിട്ടുമോ? ഒരു രാത്രിയ്ക്ക് എത്രയാണ്; പലരും റേറ്റ് ചോദിച്ചിട്ടുണ്ടെന്ന് സാബി
ഷൈന്‍ ടോം ചാക്കോയുടെ സന്തത സഹചാരി എന്ന നിലയില്‍ സോഷ്യല്‍ മീഡിയയ്ക്ക് പരിചിതനാണ് സാബി ക്രിസ്റ്റി. ഓഫ് സ്‌ക്രീനില്‍ മലയാള സിനിമയിലെ സ്റ്റൈലിസ്റ്റാണ് സാബി.കാസര്‍ഗോഡ് സ്വദേശിയാണ് സാബി. ഇപ്പോഴിതാ ഷൈന്‍ ടോം ചാക്കോയെക്കുറിച്ചും സിനിമാ ലോകത്തെക്കുറിച്ചുള്ള മോശം വാര്‍ത്തകളെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സാബി.
കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് സാബി മനസ് തുറന്നിരിക്കുന്നത്. ഷൈന്‍ ടോമുമായുള്ള സൗഹൃദത്തിന്റെ തുടക്കം എങ്ങനെയായിരുന്നുവെന്ന് സാബി പറയുന്നുണ്ട്. ഒരു ദിവസം ഷൈന്‍ ചേട്ടന്‍ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു, സിഗരറ്റ് കൊണ്ട് തരാമോ എന്ന് ചോദിച്ചു. അന്ന് സിഗരറ്റ് ആയി പോയതാണ്. സിഗരറ്റ് കൊടുത്തിട്ട് തിരിച്ചു വന്നു കൊണ്ടിരിക്കുമ്പോള്‍ വീണ്ടും വിളിച്ചു. അന്ന് കുറേ സംസാരിച്ചു. അതങ്ങനെ നീണ്ടു നീണ്ടു പോയി. ഇപ്പോഴും തുടരുന്നുവെന്നാണ് സാബി പറയുന്നത്.

നല്ലൊരു അടുപ്പം ആണ് ഞാനും ഷൈന്‍ ചേട്ടനും തമ്മില്‍. നമ്മള്‍ എല്ലാവര്‍ക്കും സിങ്ക് ആകുന്ന ഒരാള്‍ ഉണ്ടാകുമല്ലോ. അതേപോലെ ഒരാള്‍ ആണ് തന്റെ ജീവിതത്തില്‍ ഷൈന്‍ ടോം എന്ന് സാബി പറയുന്നു. ഷൈന്‍ ചേട്ടന്‍ വന്നതില്‍ പിന്നെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു എന്നും സാബി പറയുന്നു.
മുമ്പൊക്കെ നമ്മള്‍ വിളിച്ചാല്‍ വരാന്‍ ആളുകള്‍ക്ക് മടിയായിരുന്നു. ഇപ്പോള്‍ ഒരു സ്‌റ്റോറിയിട്ടാല്‍ ബ്രോ എവിടെയുണ്ട് കാണാന്‍ വരട്ടെ എന്നൊക്കെ ചോദിക്കും. വണ്ടിയുമായി കൂട്ടാന്‍ വരാനും ഫുഡ് കഴിക്കാന്‍ കൊണ്ടു പോകാനൊക്കെ ആളുകളുണ്ട്. നമ്മള്‍ മാറുമ്പോള്‍ ആളുകളും മാറും. ഇത്ര ചെറിയ എനിക്ക് ഇതാണെങ്കില്‍ ഉയരങ്ങളിലുള്ളവരുടെ അവസ്ഥ എന്തായിരിക്കും. അവര്‍ മെസേജ് അയക്കുമ്പോള്‍ മൂന്ന് എം മാത്രമായി മറുപടി നല്‍കും. അതോടെ അവര്‍ക്ക് കാര്യം മനസിലാകുമെന്നും സാബി പറയുന്നു.
ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖങ്ങളിലെ പെരുമാറ്റത്തെക്കുറിച്ചും സാബി മനസ് തുറക്കുന്നുണ്ട്. അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ തുറന്നടിക്കുകയാണ് സാബി ചെയ്യുന്നത്.
രാവിലെ അഞ്ച് മണിക്ക് വരെ ഇന്റര്‍വ്യു കൊടുക്കാറുണ്ട്. ഒരു ദിവസം മൂന്ന് മണിവരെ ഇന്റര്‍വ്യു കൊടുത്തു. അത്രയും ക്ഷീണം ആയതു കാരണം തലയൊന്ന് വീണു പോയി. രാവിലെ മുതല്‍ നിര്‍ത്താതെ ഇന്റര്‍വ്യു കൊടുത്താല്‍ ആരായാലും ക്ഷീണം വരും. അതിന് അടിച്ചിട്ട് കിറുങ്ങിയതാണെന്ന് വരെ പറഞ്ഞവരാണ് മീഡിയ. ഞാന്‍ പറഞ്ഞതാണ് മതി നിര്‍ത്ത് അഭിമുഖം കൊടുക്കുന്നതെന്ന്. നിങ്ങള്‍ അത് കാണുന്നുണ്ടെങ്കിലും കാര്യമാക്കുന്നില്ല. നിങ്ങള്‍ക്ക് വേണ്ടത് റീച്ചാണെന്നാണ് സാബി തുറന്നടിക്കുന്നത്.
നോര്‍മല്‍ ടൈമില്‍ പുള്ളി അങ്ങനെ കാണിക്കാറില്ല. എന്റെ കൂടെ ഉണ്ട് പുള്ളി, ഫുള്‍ ടൈം. ഞാന്‍ കണ്ടിട്ടില്ല പുള്ളി അങ്ങനെ കാണിക്കുന്നത്. ഇന്റര്‍വ്യു എന്നാല്‍ ഫണ്‍ ആണ്. അതിന് വേണ്ടി ചെയ്യുന്നതാണ്. നോര്‍മലി അങ്ങനെ ആണെങ്കില്‍ സിനിമ എങ്ങനെ ചെയ്യും. ലൊക്കേഷനില്‍ പോയി ഇങ്ങനെ പെരുമാറിയാല്‍ സംവിധായകന്‍ പൊക്കോളാന്‍ പറയില്ലേയെന്നും സാബി ചോദിക്കുന്നുണ്ട്.
ട്രോളുകള്‍ കാണുമ്പോള്‍ ചിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ ചെയ്യുന്നതെന്നാണ് സാബി പറയുന്നത്. ഒരു ഫോട്ടോ പോലുമില്ലാത്ത, ഒരു ഫോളോവേഴ്‌സുമില്ലാത്ത പ്രൊഫൈലില്‍ നിന്നും വരുന്നത് നോക്കേണ്ട ആവശ്യമില്ല. പണ്ടുളളവര്‍ പറയുന്നത് പോലെ മാങ്ങയുള്ള മരത്തിലേ കല്ലെറിയുകയുള്ളൂവെന്നും സാബി പറയുന്നു. ഷൈന്‍ ടോമിന്റെ കൂടെ നില്‍ക്കുന്ന ഒരാള്‍ എന്ന രീതിയില്‍ അദ്ദേഹത്തിന്റെ ഏറ്റവും നല്ല ക്വാളിറ്റിയാണ് വന്ന വഴി മറക്കാത്ത സംഭവം എന്നും സാബി പറയുന്നു.
മലയാളത്തിലെ നടിമാര്‍ ബിക്കിനി ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ മോശം കമന്റുകള്‍ ലഭിക്കുന്നതിനെക്കുറിച്ചും സാബി സംസാരിക്കുന്നുണ്ട്.
എല്ലാവര്‍ക്കും ഇഷ്ടമാണ് ബിക്കിനിയിടാനും ഫോട്ടോയെടുക്കാനും. എന്നാല്‍ ഇവിടുത്തെ സദാചാരക്കാരെ കണ്ടിട്ടാണ് ആരും ചെയ്യാത്തത്. ഒരാള്‍ ബിക്കിനിയിട്ടെന്ന് കരുതുക, അപ്പോള്‍ തന്നെ കമന്റ് വരും എത്രയാണ് ഇവള്‍ക്ക് ഒരു രാത്രിയ്‌ക്കെന്ന്. ഇങ്ങനെ ചോദിക്കുന്നവരുണ്ട്. എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. ഈ നടിയ്ക്ക് എത്രയാണ് റേറ്റ് എന്ന്. പുതുതായി വരുന്ന പെണ്‍കുട്ടികള്‍ക്ക് പേടിയാണ് സംവിധായകര്‍ ചോദിക്കുമോ നിര്‍മ്മാതാവ് ചോദിക്കുമോ എന്ന് എന്നും സാബി പറയുന്നു.

എന്നാല്‍ ഇവിടെ ക്യാരക്ടറിന് അനുസരിച്ചാണ് കാസ്റ്റ് ചെയ്യുന്നതെന്നും സാബി പറയുന്നു. തന്നോട് ഒരിക്കല്‍ എട്ട് ലക്ഷം രൂപ കൊടുത്താല്‍ കിട്ടുമോ എന്ന് ചോദിച്ചിട്ടുണ്ടെന്നും സാബി പറയുന്നു. ഇത് ചോദിക്കുന്നവര്‍ മിക്കപ്പോഴും പുറത്തുള്ളവരായിരിക്കുമെന്നും അദ്ദേഹം പറയുന്നു. ഞാന്‍ സൂര്യയുടെ കൂടെ സിനിമ ചെയ്തിട്ടുണ്ട് കാര്‍ത്തിയുടെ കൂടെ സിനിമ ചെയ്തിട്ടുണ്ട് എന്നൊക്കെയാകും അവര്‍ പറയുക. എന്നാലതൊക്കെ നുണയായിരിക്കും. നമ്മള്‍ പോയി ചോദിക്കില്ല എന്നുള്ളത് കൊണ്ട് പറയുന്നതാണെന്നും സാബി പറയുന്നു.
ഒരു പടം പോലും ചെയ്യാത്തവരായിരിക്കും ഈ ചോദിക്കുന്നതെന്നും അദ്ദേഹം പറയുന്നു. അതേസമയം ഇവിടെയുള്ളവരാരും അങ്ങനെ ചോദിക്കില്ല. ചോദിച്ചാല്‍ അവര്‍ക്ക് പണി കിട്ടും. അതിനാണ് ഇവിടെ അസോസിയേഷനൊക്കെയുള്ളതെന്നാണ് സാബി പറയുന്നത്. അതേസമയം തന്നോട് ഇത്തരം കാര്യം ചോദിക്കുന്നവരോട് സ്വന്തം വീട്ടില്‍ ഉള്ള പെണ്ണുങ്ങളെ ചോദിയ്ക്കാന്‍ ആണ് താന്‍ പറയുകയെന്നും സാബി പറയുന്നു.


Click it and Unblock the Notifications