കേരളത്തിലെ റോഡില്‍ മേക്കപ്പിടാന്‍ ബുദ്ധിമുട്ടായിരുന്നു, പറഞ്ഞത് പൊട്ടത്തരമല്ല; ട്രോളിനെപ്പറ്റി മേഘ്‌ന

കേരളത്തേയും ചെന്നൈയേയും താരതമ്യം ചെയ്തു കൊണ്ട് സംസാരിക്കുന്ന വീഡിയോയാണ് വൈറലായി മാറിയത്. കേരളത്തില്‍ റോഡില്‍ മേക്കപ്പ് ഇടാന്‍ പറ്റില്ലെന്നായിരുന്നു അന്ന് മേഘ്‌ന പറഞ്ഞത്.

മലയാളികള്‍ക്ക് സുപരിചിതയാണ് മേഘ്‌ന വിന്‍സെന്റ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് മേഘ്‌ന താരമാകുന്നത്. സൂപ്പര്‍ ഹിറ്റായി മാറിയ ചന്ദനമഴ എന്ന പരമ്പരയിലൂടെയാണ് മേഘ്‌ന മലയാളികളുടെ വീട്ടിലൊരു അംഗത്തെ പോലെ പ്രിയങ്കരിയായി മാറുന്നത്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് മേഘ്‌ന. ഇപ്പോഴിതാ തന്റെ വൈറലായി മാറിയൊരു വീഡിയോയെക്കുറിച്ച് മനസ് തുറക്കുകയാണ് മേഘ്‌ന.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മേഘ്‌നയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേരളത്തേയും ചെന്നൈയേയും താരതമ്യം ചെയ്തു കൊണ്ട് സംസാരിക്കുന്ന വീഡിയോയാണ് വൈറലായി മാറിയത്. കേരളത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കേരളത്തില്‍ റോഡില്‍ മേക്കപ്പ് ഇടാന്‍ പറ്റില്ലെന്നായിരുന്നു അന്ന് മേഘ്‌ന പറഞ്ഞത്.

മനസ് തുറക്കുകയാണ്

അധികം വൈകാതെ തന്നെ ഈ വീഡിയോ വൈറലായി മാറുകയും താരത്തിനെതിരെ നിരവധി പേര്‍ ട്രോളുകളുമായി എത്തുകയും ചെയ്യുകയായിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് മേഘ്‌ന. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മേഘ്‌ന മനസ് തുറന്നത്. ഒരു നടിയെന്ന നിലയില്‍ ഏറ്റവും ബുദ്ധിമുട്ട് തോന്നിയ കാര്യമാണ് താന്‍ പറഞ്ഞതെന്നാണ് മേഘ്‌ന പറയുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഏറ്റവും വലിയ ബുദ്ധിമുട്ട്

'എനിക്ക് ആ സമയത്ത് എന്താണ് ബുദ്ധിമുട്ടെന്ന് അവര്‍ ചോദിച്ചു. കേരളത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് എന്താണെന്നാണ് ചോദിച്ചത്. ആ സമയത്ത് ചെന്നൈയില്‍ പതിനഞ്ച് ദിവസവും ബാക്കി ദിവസങ്ങളില്‍ കേരളത്തിലുമാണ് ഞാന്‍ താമസിച്ചിരുന്നത്. പറയുമ്പോള്‍ ഭയങ്കര തള്ളാണെന്നാണ് എല്ലാവരും കരുതുക. ചില ദിവസങ്ങളില്‍ ഷൂട്ടിങ്ങിന് പോകുന്ന വഴിയിലൊക്കെയാണ് ഞാന്‍ മേക്കപ്പ് ഇടാറുണ്ടായിരുന്നത്. ചെന്നൈയില്‍ ഭയങ്കര സുഖായിരുന്നു. പക്ഷേ കേരളത്തില്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സമയത്തെ എന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് അതുതന്നെയായിരുന്നു'' എന്നാണ് മേഘ്‌ന ചിരിച്ചു കൊണ്ട് പറയുന്നത്.

ലൈഫ്

നമുക്ക് ലൈഫ് എന്താണെന്നോ അല്ലെങ്കില്‍ മറ്റ് കാര്യങ്ങളെ കുറിച്ചുള്ള ബോധം ഒന്നും ഇല്ലായിരുന്നു. അപ്പോള്‍ ഞാന്‍ അതങ്ങ് പറഞ്ഞുവെന്നാണ് താരം തന്റെ അന്നത്തെ വാക്കുകളെക്കുറിച്ച് പറയുന്നത്. ചെന്നൈയും മുംബൈയുമൊക്കെ വിദേശ രാജ്യങ്ങളായി പറഞ്ഞതിനെക്കുറിച്ചും മേഘ്‌ന വിശദീകരിക്കുന്നുണ്ട്. അതുപോലെ ചെന്നൈ, മുംബൈ പോലുള്ള 'രാജ്യത്ത്്' എന്ന് പറഞ്ഞ് ഞാന്‍ ചെറിയ പോസ് ഇട്ടിട്ടുണ്ടായിരുന്നു. സംസാരത്തില്‍ ഒരു ബ്രേക്ക് വന്നിട്ടാണ് ഞാന്‍ ഇന്റര്‍നാഷണലിലേക്ക് പോയത്. പക്ഷെ അവര്‍ ആ പോസ് കട്ട് ചെയ്തിട്ട് നേരെ ദുബായിലേക്ക് പോവുകയായിരുന്നുവെന്നാണ് താരം പറയുന്നത്.

പൊട്ടത്തരം

പക്ഷെ പൊട്ടത്തരം പറഞ്ഞില്ലെന്ന് ഞാന്‍ പറയുന്നില്ലെന്നും മേഘ്‌ന പറയുന്നു. അത് പറഞ്ഞത് അങ്ങനെത്തന്നെയാ. അതില്‍ മാറ്റമൊന്നുല്ലെന്നാണ് മേഘ്‌ന പറയുന്നത്. ചിരിച്ചു കൊണ്ടാണ് താരം അന്നത്തെ സംഭവങ്ങള്‍ ഓര്‍ക്കുന്നതും അതേക്കുറിച്ച് സംസാരിക്കുന്നതുമൊക്കെ.

മോഹക്കടല്‍, ഇന്ദിര, ഓട്ടോഗ്രാഫ് തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ച ശേഷമാണ് മേഘ്ന ചന്ദനമഴയില്‍ എത്തുന്നത്. ഈ പരമ്പരയിലൂടെ താരമായി മാറുകയായിരുന്നു മേഘ്‌ന. ആ പരമ്പര അവസാനിച്ചതോടെ നടി ഒരു ഇടവേളയിലേക്ക് കടന്നു. വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു താരം. എന്നാല്‍ ആ ബന്ധം അധികം മുന്നോട്ട് പോയിരുന്നില്ല. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ മേഘ്‌ന വിവാഹ മോചിതയാവുകയും ചെയ്തു.

മിസിസ് ഹിറ്റ്ലര്‍

ഇതോടെയാണ് മേഘ്‌ന വീണ്ടും അഭിനയത്തില്‍ സജീവമായത്. പിന്നീട് തമിഴ് പരമ്പരകളിലൂടെ ആയിരുന്നു തിരിച്ചുവരവെങ്കിലും ഇപ്പോള്‍ മലയാളത്തിലാണ് മേഘ്ന അഭിനയിക്കുന്നത്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ എന്ന സീരിയലിലെ നായികയാണ് മേഘ്ന ഇപ്പോള്‍.

Read more about: meghna vincent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X