twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രാവിലെ ചിക്കന്‍ കഴിച്ചിട്ട് വാ കഴുകിയിട്ടില്ല! പൃഥ്വിരാജ് ശരിക്കും മുഖത്ത് തുപ്പി; തുറന്ന് പറഞ്ഞ് ചന്ദ്ര

    |

    പൃഥ്വിരാജ് നായകനായി എത്തിയ സിനിമയാണ് സ്റ്റോപ്പ് വയലന്‍സ്. പൃഥ്വിരാജിന്റെ കരിയറിലെ രണ്ടാമത്തെ റിലീസായിരുന്നു സ്റ്റോപ്പ് വയലന്‍സ്. അതുവരെ കണ്ട് ശീലമില്ലാത്ത വിധത്തില്‍ വയലന്‍സിനേയും നായകനേയും നായികയേയുമൊക്കെ അവതരിപ്പിച്ച ചിത്രം വന്‍ ഹിറ്റായി മാറിയിരുന്നു. ഗുണ്ടാ സംഘങ്ങളുടെ പകയുടെ കഥ പറഞ്ഞ സിനിമയില്‍ നായികയായി എത്തിയത് ചന്ദ്ര ലക്ഷ്മണ്‍ ആയിരുന്നു.

    Also Read: ബിഗ് ബോസ് നേടി കൊടുത്ത സൗഭാഗ്യം; കോടികളുടെ ആസ്തി സ്വന്തമാക്കി നടി ഷെഹ്നാസ് ഗില്‍, റിപ്പോര്‍ട്ട് പുറത്ത്Also Read: ബിഗ് ബോസ് നേടി കൊടുത്ത സൗഭാഗ്യം; കോടികളുടെ ആസ്തി സ്വന്തമാക്കി നടി ഷെഹ്നാസ് ഗില്‍, റിപ്പോര്‍ട്ട് പുറത്ത്

    ചന്ദ്രയുടെ ആദ്യ മലയാള സിനിമയായിരുന്നു സ്റ്റോപ്പ് വയലന്‍സ്. പേര് പോലെ തന്നെ വയലന്‍സ് നിറഞ്ഞ ചിത്രത്തിലെ പൃഥ്വിരാജിന്റെയും ചന്ദ്രയുടേയും പ്രകടനവും കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവം ഓര്‍ത്തെടുക്കുകയാണ് ചന്ദ്ര ലക്ഷ്മണ്‍. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ചന്ദ്ര മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

     സാത്താന്‍

    അന്ന് കോവിഡ് ഒന്നുമില്ലാത്തത് ഭാഗ്യം. സാത്താന്‍ എന്ന കഥാപാത്രമാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വായില്‍ ബ്ലെയ്ഡ് വച്ചിട്ട് തുപ്പുക എന്നതായിരുന്നു പുള്ളിയുടെ ഡിഫന്‍സ് മെക്കാനിസം. പാനിന്റെ കൂടെ ബ്ലെയ്ഡ് വായില്‍ വച്ചിട്ടാണ് തുപ്പുന്നത്. ശത്രുക്കളുടെ മുഖത്തേക്ക് തുപ്പുമ്പോള്‍ അവര്‍ മുഖം തുടയ്ക്കുമ്പോള്‍ മുഖം കീറും. അങ്ങനെ അവരുടെ ശ്രദ്ധ തെറ്റും.

    Also Read: '23 വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു, പേഴ്സണൽ‌ എക്സ്പീരിയൻസ് ഇല്ലായിരുന്നു, അമ്മയെ നോക്കി പഠിച്ചു'; മീര വാസുദേവ്Also Read: '23 വയസ് മാത്രമെ ഉണ്ടായിരുന്നുള്ളു, പേഴ്സണൽ‌ എക്സ്പീരിയൻസ് ഇല്ലായിരുന്നു, അമ്മയെ നോക്കി പഠിച്ചു'; മീര വാസുദേവ്

    എന്റെ കഥാപാത്രം ഒരു രംഗത്തില്‍ പൃഥ്വിയുടെ കഥാപാത്രത്തെ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ഈ സമയം മറ്റാരുടെയോ മുഖത്ത് തുപ്പാനായി വായില്‍ ബ്ലെയ്ഡ് വച്ചിട്ടുണ്ടാകും. ഞാന്‍ ഉപദേശിക്കാന്‍ ചെല്ലുമ്പോള്‍ ആ ദേഷ്യത്തില്‍ എന്റെ മുഖത്തേക്ക് തുപ്പും. അത് തുടച്ച് മാറ്റാന്‍ നോക്കുമ്പോള്‍ എന്റെ കൈയ്യില്‍ കയറി പിടിക്കും. അങ്ങനെ പ്രണയം വര്‍ക്കൗട്ട് ആകുന്നതാണ് രംഗം.

    രംഗം


    ഈ രംഗം ഉണ്ടെന്ന് അറിഞ്ഞത് മുതല്‍ക്കെ പൃഥ്വി ഞാന്‍ ചിക്കന്‍ കഴിച്ചിട്ട് വാ കഴുകിയിട്ടില്ല, ഞാന്‍ പല്ല് തേച്ചിട്ടില്ല എന്നൊക്കെ പറഞ്ഞ് എന്നെ ടീസ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതൊന്നും ഇല്ലെങ്കില്‍ പോലും ഒരാള്‍ നമ്മുടെ മുഖത്ത് തുപ്പുമ്പോള്‍ നമുക്ക് അറപ്പ് തോന്നുമല്ലോ. ഇങ്ങനൊരു അനുഭവം തന്നെ ജീവിതത്തില്‍ ആദ്യമാണ്. ഇതെങ്ങനെ ചെയ്യും എന്നൊക്കെ ആലോചിച്ചിരിക്കുകയാണ് ഞാന്‍.

    ഒരു ഷോട്ടില്‍ ശരിക്കും തുപ്പുക തന്നെ ചെയ്തു. പക്ഷെ ഭാഗ്യത്തിന് പിന്നീടുള്ള രംഗങ്ങളിലൊക്കെ മുഖത്തൊരു തുണി വച്ചു തന്നിരുന്നു. അതിലേക്കാണ് തുപ്പിയത്. എങ്കിലും തുപ്പിയെന്നാണ് താരം പറയുന്നത്. അതേസമയം തന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ചും പരിപാടിയില്‍ ചന്ദ്ര സംസാരിക്കുന്നുണ്ട്. കാരണം പോലും പറയാതെയാണ് ഒഴിവാക്കിയതെന്നാണ് താരം പറയുന്നത്.

    ഒഴിവാക്കപ്പെട്ടിട്ടുണ്ട്


    നാല് സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എങ്ങനെയാണെന്ന് അറിയില്ല. ഒന്ന് വടക്കുംനാഥന്‍ ആണ്. വലിയ സിനിമകളായിരുന്നു. ചിന്താമണി കൊലക്കേസിലും കാസ്റ്റ് ചെയ്തിരുന്നു. പക്ഷെ പ്രതിസന്ധികളില്‍ തളരാറില്ല, കരുത്തയാണെന്നും ചന്ദ്ര പറയുന്നു. തുടക്കത്തില്‍ സങ്കം തോന്നുമായിരുന്നു. അഡ്വാന്‍സ് തന്നിട്ട് പോലും ഒഴിവാക്കിയിട്ടുണ്ട്. തിരിച്ച് തോന്നിയിട്ടില്ല. ഈ കുട്ടിയെ മാറ്റിയത് ശരിയായില്ലെന്ന് അവര്‍ക്ക് തന്നെ തോന്നിയിട്ടുണ്ടാകുമെന്നും താരം പറയുന്നു.

    പരമ്പര

    സിനിമയേക്കാള്‍ കൂടുതല്‍ പരമ്പരകളാണ് ചന്ദ്രയെ താരമാക്കുന്നത്. നായികയായും വില്ലത്തിയായുമെല്ലാം ചന്ദ്ര കയ്യടി നേടിയിരുന്നു. മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റ് പരമ്പരകളിലെ നായികയായി എത്തിയിരുന്നു ചന്ദ്ര. പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എന്ന് സ്വന്തം സുജാത എന്ന പരമ്പരിയിലൂടെയായിരുന്നു ചന്ദ്രയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്. മികച്ച വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ പരമ്പര ഇപ്പോള്‍.

    ഈയ്യടുത്താണ് ചന്ദ്ര കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് ജനിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ ചന്ദ്ര ലൊക്കേഷനിലേക്ക് തിരിച്ചെത്തിയിരുന്നു. നടന്‍ ടോഷ് ക്രിസ്റ്റിയാണ് ചന്ദ്രയുടെ ഭർത്താവ്.

    Read more about: chandra lakshman
    English summary
    Chandra Lakshman About Prithviraj Spitting On Her Face Actress Reveals In Oru Kodi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X