സംവിധായകന്‍ തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര

ചിലപ്പോഴൊക്കെ താരങ്ങള്‍ അഭിനയിക്കുന്നത് ജീവന്‍ പണയം വച്ചായിരിക്കും. രംഗം നന്നാക്കാന്‍ വേണ്ടി ചെയ്യുന്ന സ്റ്റണ്ടുകള്‍ പലപ്പോഴും താരങ്ങള്‍ക്ക് വലിയ പരുക്കള്‍ സമ്മാനിച്ചിട്ടുണ്ട്. മരണം മുന്നില്‍ കണ്ടവരും ഒരുപാടുണ്ട്. അങ്ങനെ ഒരിക്കല്‍ മരണം മുന്നില്‍ കണ്ട താരമാണ് ചന്ദ്ര ലക്ഷ്മണ്‍. ഒരു സീരിയലില്‍ അഭിനയിക്കുന്നിതിടെയായിരുന്നു ചന്ദ്ര വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ചന്ദ്ര ലക്ഷമണ്‍. സിനിമകളേക്കാള്‍ സീരയിലുകളാണ് ചന്ദ്രയെ താരമാക്കുന്നത്. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും ചന്ദ്ര അഭിനയിച്ചിട്ടുണ്ട്. നീണ്ട 11 വര്‍ഷം മലയാളത്തില്‍ നിന്നും വിട്ടു നിന്ന ചന്ദ്ര പിന്നീട് എന്ന് സ്വന്തം സുജാത എന്ന പരമ്പരയിലൂടെയാണ് തിരികെ വരുന്നത്. ഇപ്പോഴിതാ പണ്ടൊരു സീരിയലിന്റെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെക്കുറിച്ച് സംസാരിക്കുകയാണ്.

Chandra Lakshman

കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി ചന്ദ്ര എത്തിയിരുന്നു. പരിപാടിയില്‍ വച്ചാണ് താരം അപകടത്തെക്കുറിച്ച് സംസാരിച്ചത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അപകടം എന്ന് പറയാന്‍ പറ്റില്ല, കലയ്ക്ക് വേണ്ടിയുള്ള എന്റെ ത്യാഗമായിരുന്നു അത്. എനിക്ക് നീന്തല്‍ അറിയില്ല. എങ്ങനെ ഡൈവ് ചെയ്യണം എന്നൊന്നും അറിയില്ല. സിദ്ധീഖേട്ടനും വിനയ ചേച്ചിമായിരുന്നു സീരിയലിലെ പ്രധാന താരങ്ങള്‍. ഞാന്‍ അവരുടെ മരുമകളായിട്ടാണ് അഭിനയിക്കുന്നത്. സിദ്ധീഖേട്ടന്‍ ജയിലില്‍ ആകുന്നു, അതില്‍ നിന്നും രക്ഷപ്പെടാനുള്ള തെളിവ് എന്റെ കൈയ്യിലുള്ള ഫോണില്‍ ആണ്. ഞാന്‍ വെള്ളത്തില്‍ വീഴുന്നു, എന്നെ രക്ഷിക്കുന്നു. ക്യാമറ എന്റെ കൈയ്യിലെ ഫോണിലേക്ക് സൂം ചെയ്ത് വരണം. ഇതാണ് രംഗം.

എന്നെ തള്ളിയിട്ടു പൊഴയിലേക്ക്. ആഴമുണ്ടോ എന്ന് അറിയില്ല. എന്റെ അത്ര ഉയരമുണ്ടായിരുന്ന ഒരു പയ്യനുണ്ടായിരുന്നു ആര്‍ട്ടില്‍. അവന്‍ ചാടി നോക്കിയ ശേഷം ചേച്ചി കുഴപ്പമില്ല എന്നൊക്കെ പറഞ്ഞിരുന്നു. നെഞ്ചിന്റെ അത്രയേ വെള്ളമുള്ളൂ. വെള്ളം സ്റ്റില്‍ ആയിരുന്നു. അടിയൊഴുക്കുള്ളതൊന്നും നമ്മള്‍ അറിയില്ല. ഞാന്‍ സംവിധായകനോട് എന്നെ തള്ളിയിടണമെന്ന് പറഞ്ഞിരുന്നു. തന്നെ ചാടാന്‍ എനിക്ക് പേടിയായിരുന്നു.

അങ്ങനെ അദ്ദേഹം തള്ളി. ചെറുതായിട്ടേ തള്ളയിട്ടുള്ളൂ. ഞാന്‍ ഡൈവ് ചെയ്യാതെയാണ് വീണത്. നിമിഷങ്ങള്‍ക്കകം എന്നെ വലിച്ചു കൊണ്ടു പോയി. നല്ല അടിയൊഴുക്കുണ്ടായിരുന്നു. നല്ല ആഴമുള്ള പുഴയുമാണ്. പക്ഷെ നായകന്‍ പുറകെ തന്നെ ചാടുകയും എന്നെ വലിച്ച് കരയിലെത്തിക്കുകയും ചെയ്തു. ഷോട്ട് നന്നായി തന്നെ കിട്ടി. പക്ഷെ ഒരാഴ്ച എനിക്ക് നെഞ്ച് വേദനയും ശ്വാസം മുട്ടലുമൊക്കെയായിരുന്നു. നല്ലോണം വെള്ളം കുടിച്ചിരുന്നുവെന്നാണ് ചന്ദ്ര പറയുന്നത്.

പിന്നാലെ തനിക്ക് ചോര കൊണ്ട് കത്തെഴുതിയ ആരാധകനെക്കുറിച്ചും അദ്ദേഹത്തിന് താന്‍ നല്‍കിയ മറുപടി കത്തിനെക്കുറിച്ചും ചന്ദ്ര സംസാരിക്കുന്നുണ്ട്.

Chandra Lakshman

സ്വന്തമൊക്കെ ചെയ്യുന്ന സമയത്ത് രണ്ട് മൂന്ന് കത്ത് വന്നു. വീട്ടിലേക്കാണ് വരുന്നത്. ചില മാസികകളില്‍ അഡ്രസ് കൊടുക്കുമായിരുന്നു ആ സമയത്ത്. അങ്ങനെ രണ്ട് മൂന്ന് പ്രാവശ്യം വന്നു. പിന്നെയാണ് പുള്ളി പറയുന്നത് രക്തം കൊണ്ടാണ് എഴുതുന്നതെന്ന്. അത് കേട്ടപ്പോള്‍ പേടിയായി. അങ്ങനൊന്ന് പ്രതീക്ഷിക്കുന്നില്ലല്ലോ. ഞാന്‍ അയാള്‍ക്ക് തിരിച്ച് കത്തെഴുതി ചേട്ടാ എന്ന സഹോദരിയായി കാണണമെന്ന് പറഞ്ഞ് എന്നാണ് ചന്ദ്ര പറയുന്നത്.

നടന്‍ ടോഷ് ക്രിസ്റ്റിയെയാണ് ചന്ദ്ര വിവാഹം കഴിച്ചത്. സുജാതയുടെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. 2021 നവംബറിലായിരുന്നു വിവാഹം. രണ്ട് പേരുടേയും മതാചാര പ്രകാരമുള്ള ചടങ്ങുകളുമുണ്ടായിരുന്നു വിവാഹത്തിന്. ഈയ്യടുത്ത് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു. എന്നാല്‍ ഗര്‍ഭകാലത്തും അഭിനയത്തില്‍ സജീവമായിരുന്നു ചന്ദ്ര. കുഞ്ഞ് ജനിച്ചതിന് പിന്നാലെ ലൊക്കേഷനിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു ചന്ദ്ര.

Read more about: chandra lakshman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X