കാലില്‍ വീണ് അനുഗ്രഹം വാങ്ങിയവര്‍ കൂടെ കിടക്കാന്‍ പറഞ്ഞു; മൂന്നു പേരില്‍ ആരേയും തിരഞ്ഞെടുക്കാം!

മലയാള സിനിമയില്‍ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് നടി ചാര്‍മിള. നിര്‍മ്മാതാവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ചാര്‍മിളയുടെ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാത്തതിനാല്‍ 28 മലയാള സിനിമകള്‍ നഷ്ടമായെന്നും ചാര്‍മിള തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയ കാലത്തും തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് ചാര്‍മിള.

സണ്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ചാര്‍മിളയുടെ വെളിപ്പെടുത്തല്‍. മൂന്ന് യുവ നിര്‍മ്മാതാക്കളില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവമാണ് ചാര്‍മിള പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Charmila

''കൊറോണയ്ക്ക് മുമ്പ് ഒരു അമ്മ വേഷം അഭിനയിക്കാനായി കോഴിക്കോട് പോയിരുന്നു. മൂന്ന് ചെറുപ്പക്കാരായിരുന്നു നിര്‍മ്മാതാക്കള്‍. 27-28 ആയിരുന്നു പ്രായം. ഗള്‍ഫുകാരാണ്. ചെന്നൈയില്‍ വന്നാണ് എന്നെ കണ്ടത്. കാലില്‍ വീണ് അനുഗ്രഹമൊക്കെ വാങ്ങി. ചേച്ചി എന്നൊക്കെയായിരുന്നു വിളിച്ചത്. അവിടെ ചെന്ന് രണ്ട് ദിവസം ബുദ്ധിമുട്ടൊന്നുമല്ലാതെ ഷൂട്ടിംഗ് നടന്നു. മൂന്നാം നാള്‍ എന്റെ അസിസ്റ്റന്റിനെ വിളിച്ചു. അമ്പതിനായിരം കൊടുത്തിട്ട് നീ പോയി സിനിമ കണ്ടിട്ട് വാ എന്നു പറഞ്ഞു. എനിക്ക് അപ്പോള്‍ പെയ്‌മെന്റ് ബാക്കിയുണ്ട്.'' ചാര്‍മിള പറയുന്നു.

''അസിസ്റ്റന്റ് എന്നോട് കാര്യം പറഞ്ഞു. ഞാന്‍ അവരേയും കൂട്ടി മുറിയിലേക്ക് വരാന്‍ പറഞ്ഞു. എന്താണ് സാര്‍, എന്റെ അഭിനയത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ? എനിക്ക് പ്രതിഫലം ബാക്കിയുണ്ട്, പക്ഷെ എന്റെ അസിസ്റ്റന്റിന് അമ്പതിനായിരം കൊടുത്തല്ലോ എന്ന് ചോദിച്ചു. മാഡം കാര്യത്തിലേക്ക് വരാം, ഞങ്ങള്‍ മൂന്ന് പേരും നിര്‍മ്മാതാക്കളാണ്. മൂന്നില്‍ ആര് വേണമെന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം, ആരുടെ കൂടെ വേണമെങ്കിലും പോകാം എന്ന് അവര്‍ പറഞ്ഞു.

നിങ്ങളുടെ പ്രായം എന്ത്, എന്റെ പ്രായം എന്ത്? എന്ന് ഞാന്‍ ചോദിച്ചു. നിങ്ങള്‍ മൂന്ന് പേരും സുന്ദരന്മാരാണല്ലോ കാമുകിമാരെ നോക്കിക്കൂടെ എന്നും ചോദിച്ചു. അതല്ല, ചെറുപ്പം മുതലേയുള്ള ക്രഷ് ആണെന്ന് അവര്‍ പറഞ്ഞു. നാളെ രാവിലെ ഷൂട്ടിംഗ് നടക്കണമോ വേണ്ടയോ? ഇങ്ങനെ ശല്യപ്പെടുത്തിയാല്‍ ഞാന്‍ നാളെ ഷൂട്ടിന് വരില്ലെന്ന് ഞാന്‍ പറഞ്ഞു. യു മേ ഗേറ്റ് ലോസ്റ്റ് എന്നായിരുന്നു അവരുടെ മറുപടി.

Charmila

എന്നാല്‍ ഞാന്‍ വര്‍ക്ക് ചെയ്ത ടീമുകളൊക്കെ നന്നായിരുന്നു. എല്ലായിടത്തം ഹോംലി അന്തരീക്ഷമായിരുന്നു. പക്ഷെ ഇതുപോലെയുള്ള ചില പ്രശ്‌നക്കാരുണ്ട്. ചിലര്‍ അങ്ങനെയാണെന്ന് ഇന്‍ഡസ്ട്രി മൊത്തം പ്രശ്‌നമാണെന്ന് പറയില്ല. ഞാന്‍ ജോലി ചെയ്തിടത്തൊക്കെ അവര്‍ എന്നെ പൊന്നു പോലെയാണ് നോക്കിയത്. ഈയ്യടുത്ത് വര്‍ക്ക് ചെയ്തവരൊക്കെ നല്ല പെരുമാറ്റമായിരുന്നു. നല്ല സംവിധായകരും ഉണ്ട്. അത്തരക്കാരെ തിരഞ്ഞെടുത്താണ് ഞാന്‍ വര്‍ക്ക് ചെയ്യുന്നത്. ചിലര്‍ തമിഴ് അറിയില്ലെങ്കിലും എനിക്ക് വേണ്ടി തമിഴില്‍ സംസാരിക്കും. അങ്ങനെ നന്നായി പെരുമാറുന്നവരുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അവര്‍ തന്നെ പരിഹരിച്ചു തരും.''

നേരത്തെ സംവിധായകന്‍ ഹരിഹരനെതിരേയും ചാര്‍മിള കാസറ്റിംഗ് കൗച്ച് ആരോപണം ഉന്നയിച്ചിരുന്നു. അഡ്ജസ്റ്റ്‌മെന്റ് ചെയ്യുമോ എന്ന് നടന്‍ വിഷ്ണു വഴി ഹരിഹരന്‍ ചോദിച്ചുവെന്നാണ് ചാര്‍മിള പറയുന്നത്. താന്‍ നിഷേധിച്ചതോടെ ആ സിനിമ നഷ്ടമായി. തന്റെ സുഹൃത്തായ വിഷ്ണുവിനും വേഷം നഷ്ടമായെന്നും ചാര്‍മിള വെളിപ്പെടത്തിയിരുന്നു. പിന്നാലെ ഇക്കാര്യം സ്ഥിരീകരിച്ച് വിഷ്ണുവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചാര്‍മിളയുടെ പുതിയ വെളിപ്പെടുത്തല്‍.

Read more about: charmila
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X