അങ്ങനെയൊരു അമ്മയ്ക്ക് എങ്ങനെ ഇങ്ങനെ ഒരു മകൾ ഉണ്ടായെന്നാണ് ചോദ്യം; ഇത് അമ്മയ്ക്ക് വേണ്ടിയെന്ന് സ്വാസിക! വീഡിയോ

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സ്വാസിക. നടി എന്നതിനുപരി മികച്ച നർത്തകിയും അവതാരകയും കൂടിയാണ് താരം. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് സ്വാസിക. സിനിമയിലൂടെയാണ് സ്വാസിക അഭിനയത്തിലേക്ക് എത്തുന്നത്. തമിഴ് സിനിമയിലൂടെ ആയിരുന്നു സ്വാസികയുടെ അരങ്ങേറ്റം പിന്നീടാണ് മലയാളത്തിലേക്ക് എത്തുന്നത്.

പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും അടുത്തിടെയാണ് അഭിനയ പ്രാധാന്യമുള്ള മികച്ച വേഷങ്ങൾ സ്വാസികയെ തേടി എത്തുന്നത്. സിദ്ധാർഥ് ഭരതന്റെ ചതുരം എന്ന സിനിമയിലൂടെ ടൈറ്റിൽ റോളിലും സ്വാസിക എത്തിയിരുന്നു. ചിത്രത്തിൽ ഗ്ലാമറസ് വേഷത്തിലാണ് സ്വാസിക എത്തിയത്.

അമ്മയ്ക്ക് വേണ്ടി ഒരു സ്പെഷ്യൽ വ്‌ളോഗുമായി എത്തിയിരിക്കുകയാണ് സ്വാസിക

2020 ൽ വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡും സ്വാസിക സ്വന്തമാക്കിയിട്ടുണ്ട്. സിനിമകളിൽ നിന്ന് കാര്യമായി അവസരങ്ങൾ വരാത്ത സമയത്ത് മിനിസ്ക്രീനിലേക്ക് സ്വാസിക ചുവടുമാറ്റിയിരുന്നു. സ്വാസികയുടെ സീത എന്ന പരമ്പരയൊക്കെ നടിക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നേടി കൊടുത്തവയാണ്.

അതേസമയം, ഇന്ന് സിനിമകളിൽ നിന്ന് കൂടുതൽ അവസരങ്ങൾ സ്വാസികയെ തേടി എത്തുന്നുണ്ട്. പത്ത് വർഷം നീണ്ട സ്വാസികയുടെ കരിയറിൽ എന്നും പിന്തുണയുമായി കൂടെ ഉണ്ടായിരുന്നത് അമ്മ ഗിരിജയാണ്. ഇപ്പോഴിതാ, അമ്മയ്ക്ക് വേണ്ടി ഒരു സ്പെഷ്യൽ വ്‌ളോഗുമായി എത്തിയിരിക്കുകയാണ് സ്വാസിക.

വക്കീൽ ആകണം എന്നതായിരുന്നു അമ്മയുടെ ആഗ്രഹം

അമ്മയ്ക്ക് ഏറെ സന്തോഷമുള്ള ദിവസത്തിൽ അമ്മയ്‌ക്കൊപ്പം കൂടിയിരിക്കുകയാണ് താരം. അമ്മയുടെ കോളേജിലെ റീയൂണിയൻ പരിപാടിയിൽ ഒപ്പം പോയതിന്റെ വിശേഷങ്ങളാണ് സ്വാസിക പങ്കുവച്ചിരിക്കുന്നത്. 'ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ ആണ് അമ്മ പഠിച്ചത്. 86 - 87 കാലഘട്ടത്തിൽ ആയിരുന്നു അമ്മയുടെ പഠനം. ഒരുപാട് വർഷങ്ങൾ പഴക്കമുള്ള കോളേജ് ആയിരുന്നു അത്. കുറച്ചു കാലം മാത്രമേ പഠിക്കാൻ ആയുള്ളൂ. പ്രീഡിഗ്രി വരെയാണ് അമ്മ പഠിച്ചത്,'

'അതിനു ശേഷം വിവാഹമായി. ഒരു വക്കീലാവണം എന്നതായിരുന്നു അമ്മയുടെ ആഗ്രഹം പക്ഷെ അതിന് സാധിച്ചില്ല. ഇന്നത്തെ പോലെ അത്ര അടിച്ചുപൊളി ഒന്നും ഉണ്ടായിരുന്നില്ല അന്ന്. രാവിലത്തെ ബാച്ച് ഒൻപതു മണിക്ക് ആയിരുന്നു ക്ലാസ്സ്,' എന്നൊക്കെ അമ്മയ്‌ക്കൊപ്പം ഇരുന്ന് സ്വാസിക പറയുന്നുണ്ട്.

എന്റെ അമ്മയ്ക്ക് കലാപരമായി ഒരു കഴിവും ഉണ്ടായിരുന്നില്ല

നാൽപ്പതു വർഷത്തിന് ശേഷമാണ് കോളേജിലേക്ക് പോകുന്നത്. സീത സീരിയലിന്റെ ഷൂട്ടിങ് അവിടെ നടത്തിയിരുന്നു. അന്ന് പോയെങ്കിലും ടീച്ചേഴ്സിനെയും സുഹൃത്തുക്കളെയും ഒന്നും കാണാൻ കഴിഞ്ഞിട്ടില്ല എന്ന് സ്വാസികയുടെ അമ്മ പറയുന്നുണ്ട്. എന്റെ അമ്മയ്ക്ക് കലാപരമായി ഒരു കഴിവും ഉണ്ടായിരുന്നില്ല. പക്ഷെ ഞാൻ എങ്ങനെ ഇങ്ങനെ ആയി എന്ന് അതിശയമാണെന്നും സ്വാസിക വീഡിയോയിൽ പറയുന്നുണ്ട്. അവിടെ ചെന്നാൽ നന്നായി സംസാരിക്കണമെന്നും സ്വാസിക അമ്മയോട് പറയുന്നുണ്ട്.

അതിഥിയായി സ്വാസികയെയും അവർ സ്വാഗതം ചെയ്യുന്നുണ്ട്

കോളേജിൽ ഇരുവരും ചെല്ലുന്നതും അമ്മ സുഹൃത്തുക്കൾക്കൊപ്പം സംസാരിക്കുന്നതും എല്ലാം വിഡിയോയിൽ കാണാം. അതിഥിയായി സ്വാസികയെയും അവർ സ്വാഗതം ചെയ്യുന്നുണ്ട്. വേദിയിൽ സംസാരിക്കുകയും അമ്മയുടെ സുഹൃത്തുക്കളുമായി സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് സ്വാസിക.

അങ്ങനെയൊരു അമ്മയ്ക്ക് എങ്ങനെ ഇങ്ങനെ ഒരു മകൾ

ഒരു പാവം കുട്ടി ആയിരുന്നു അമ്മയെന്ന് അധ്യാപകർ തന്നോട് പറഞ്ഞുവെന്നും സ്വാസിക പറയുന്നുണ്ട്. പാട്ടിലും ഡാൻസിലും, പഠനത്തിലും ഒന്നും അത്ര മിടുക്കി ആയിരുന്നില്ലാത്ത കൊണ്ട് പല അധ്യാപകർക്കും ഓർമ്മ കിട്ടുന്നില്ലായിരുന്നും. ഒരിടത് ഒതുങ്ങിക്കൂടുന്ന ആളായിരുന്നു സ്വാസികയുടെ അമ്മയെന്ന് സുഹൃത്തുക്കളും പറയുന്നുണ്ട്.

അങ്ങനെയൊരു അമ്മയ്ക്ക് എങ്ങനെ ഇങ്ങനെ ഒരു മകൾ ഉണ്ടായെന്നാണ് പലരും ചോദിക്കുന്നതെന്നും സ്വാസിക പറയുന്നുണ്ട്. സ്‌കൂളിൽ മക്കളെ അമ്മമാർ കൊണ്ടാക്കും പോലെയാണ് സ്വാസിക അമ്മയെ കൂട്ടുകാർക്കൊപ്പം വിട്ടുകൊണ്ട് തിരികെ പോകുന്നത്. അമ്മയോട് എല്ലാവർക്കുമൊപ്പം ഫോട്ടോ എടുത്ത ശേഷമേ വരാവൂ എന്നും സ്വാസിക പറയുന്നുണ്ട്. വീഡിയോക്ക് നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X