For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശോഭനയാണ് റോൾ മോഡൽ, ആ സീനിൽ മാമിന്റെ ഒരു എക്സ്പ്രഷൻ ഞാൻ ഇട്ടിട്ടുണ്ട്: സ്വാസിക പറയുന്നു

  |

  മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് സ്വാസിക. സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് വന്നതെങ്കിലും സ്വാസിക തിളങ്ങിയത് ടെലിവിഷൻ പരമ്പരയിലൂടെ ആയിരുന്നു. സൂപ്പര്‍ ഹിറ്റായി മാറിയ സീത എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, സിനിമയിലും തിളങ്ങുകയാണ് താരം.

  നിരവധി ചിത്രങ്ങളാണ് സ്വാസികയുടേതായി അടുത്തിടെ പുറത്തിറങ്ങിയത്. കുമാരി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ, ചതുരം എന്നിങ്ങനെ സ്വാസികയുടെ മൂന്ന് ചിത്രങ്ങളാണ് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം ആണ് ഇതിൽ ഒടുവിൽ പുറത്തിറങ്ങിയത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിച്ചിരിക്കുന്നത്. റോഷൻ മാത്യു ആണ് നായകൻ.

  Also Read: 'ഒരു കോടി രൂപയുടെ സ്വർണ്ണവും ബം​ഗ്ലാവുമടക്കം വിലപിടിപ്പുള്ള സമ്മാനങ്ങൾ'; ഷംനയ്ക്ക് വരൻ വിവാഹ ദിവസം നൽകിയത്!

  സ്വാസികയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായാണ് ചതുരത്തിലെ കഥാപാത്രത്തെ വിലയിരുത്തുന്നത്. കുറച്ചധികം ഗ്ലാമറസായിട്ടുള്ള വേഷത്തിലാണ് സ്വാസിക ചിത്രത്തിൽ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഐശ്വര്യ ലക്ഷ്‌മി കേന്ദ്ര കഥാപാത്രമായ കുമാരി എന്ന ചിത്രത്തിലും ശക്തമായൊരു കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിച്ചത്.

  ഇപ്പോഴിതാ, ചിത്രത്തിലെ ഒരു രംഗത്തിൽ താൻ നടി ശോഭനയുടെ മാനറിസങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്ന് പറയുകയാണ് സ്വാസിക. അഭിനേത്രി എന്ന നിലയിൽ റോൾ മോഡലാക്കിയിട്ടുള്ളത് ശോഭനയെ ആണെന്ന് സ്വാസിക പല സിനിമകളിലും ശോഭനയുടെ മാനറിസങ്ങൾ പകർത്താൻ ശ്രമിക്കാറുണ്ടെന്നും സ്വാസിക പറയുന്നു.

  ശോഭനയും മഞ്ജു വാര്യരും ചെയ്തത് പോലെയുള്ള നായിക കഥാപാത്രങ്ങൾ ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്നും അല്ലെങ്കിൽ കെ പി എ സി ലളിത ചെയ്തിട്ടുള്ളത് പോലുള്ള ക്യാരക്ടർ റോളുകൾ ചെയ്യണമെന്നും സ്വാസിക പറയുന്നു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യം പറഞ്ഞത്. സ്വാസികയുടെ വാക്കുകൾ ഇങ്ങനെ.

  'കന്മദത്തിലും കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലൊക്കെ മഞ്ജു ചേച്ചി ചെയ്തതും, മണിച്ചിത്രത്താഴിൽ ശോഭന മാം ചെയ്ത അല്ലെങ്കിൽ തലയണ മന്ത്രത്തിലെ ഉർവശി മാം ചെയ്തത് പോലെയുള്ള കഥാപാത്രങ്ങളാണ് നടിയെന്ന നിലയിൽ ചെയ്യാൻ ആഗ്രഹം. അല്ലെങ്കിൽ ലളിതാമ്മ ചെയ്തത് പോലെയുള്ള ക്യാരക്ടർ വേഷങ്ങൾ,'

  'പക്ഷേ ഇതിന്റെ രണ്ടിന്റെയും ഇടയിലാണ് 13 വർഷമായിട്ടും ഞാൻ നിൽക്കുന്നത്. ഒരു ആത്മസംതൃപ്തി ഇത്ര നാളായിട്ടും എവിടെയോ കിടന്ന് കറങ്ങിക്കൊണ്ടിരിക്കുകയാണ്. അടുത്ത വീട്ടിലെ പെൺകുട്ടി കഥാപാത്രങ്ങൾ, നസ്രിയ ചെയ്യുന്നത് പോലെയുള്ള ഭയങ്കര ബബ്ലിയായ കഥാപാത്രങ്ങൾ ഒന്നും ചെയ്യാൻ ആഗ്രഹമില്ല',

  Also Read: ഇനി സഹിക്കാൻ പറ്റില്ലെന്ന് തീരുമാനിച്ചു, ഇഷ്ടമുള്ളത് പോലെ ജീവിക്കണം; വിവാഹ മോചനത്തെക്കുറിച്ച് ​ഗീതി

  'അഭിനേത്രി എന്ന നിലയിൽ എന്റെ റോൾ മോഡൽ എപ്പോഴും ശോഭന മാഡം ആണ്. മിക്ക സിനിമകളിലും മാമിന്റെ ഏതെങ്കിലും കഥാപാത്രങ്ങളൊക്കെ നോക്കിയിട്ട് ചെറിയ രീതിയിൽ അത് അനുകരിക്കാൻ ഞാൻ നോക്കാറുണ്ട്. കുമാരിയിലും ഞാൻ ശോഭന മാമിന്റെ ഒന്നുരണ്ട് മാനറിസങ്ങൾ എടുത്തിട്ടുണ്ട്. ഹിറ്റ്ലർ, മണിച്ചിത്രത്താഴ് എന്നീ ചിത്രങ്ങളിൽ നിന്നാണ് റഫറൻസ് എടുക്കുന്നത്,'

  'കുമാരി കണ്ടവർക്ക് അറിയാം. ഷൈനിന്റെ കഥാപാത്രവും എന്റെ ഭർത്താവും തമ്മിൽ പെട്ടെന്ന് ഒരു തർക്കം ഉണ്ടാവുന്നുണ്ട്. ആ സമയത്ത് ഐഷു അങ്ങോട്ട് പോകുമ്പോൾ ഞാൻ തടഞ്ഞുനിർത്തുന്ന ഒരു രംഗമുണ്ട്. അതിൽ മണിച്ചിത്രത്താഴിൽ ശോഭനയും വിനയപ്രസാദും തമ്മിലുള്ള സീനിന്റെ ഒരു കണ്ടന്റ് ഞാൻ എടുത്തിട്ടുണ്ട്. ചെറിയൊരു ലുക്കാണ്. ആ സീനിൽ മാമിന്റെ എക്സ്പ്രഷൻ എടുത്ത് നോക്കാമെന്ന് കരുതി. അത് ആളുകൾക്ക് എന്തോരം വർക്കായിട്ടുണ്ടോ എന്ന് എനിക്കറിയില്ല,' സ്വാസിക പറഞ്ഞു.

  Read more about: swasika
  English summary
  Chathuram Movie Actress Swasika Opens Up Shobana Is Her Role Model, Video Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X