എന്റെ ഭാഗ്യമായിരുന്നു അമ്മ, കെ.പി.എ.സി ലളിത എന്ന നടിയേയും അമ്മയേയും മിസ് ചെയ്യുന്നുണ്ട്: സിദ്ധാർഥ് ഭരതൻ
മലയാളത്തിലെ രണ്ടു അതുല്യ പ്രതിഭകളുടെ മകനാണ് നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതൻ. മലയാളം കണ്ട എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ ഭരതന്റെയും മലയാളത്തിലെ പകരക്കാരില്ലാത്ത നടിയായ കെ പി എ സി ലളിതയുടെയും മകനാണ് അദ്ദേഹം. ഇരുവരുടെയും പാത പിന്തുടർന്നാണ് സിദ്ധാർഥ് സിനിമയിൽ എത്തുന്നത്. ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകനും നടനുമാണ് സിദ്ധാർഥ്.
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ചതുരം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ എത്തുന്ന ഇറോട്ടിക് ഗണത്തിൽ പെടുന്ന ചിത്രമാണ് ചതുരം. സ്വാസിക, റോഷൻ മാത്യു അലൻസിയർ, ശാന്തി ബാലകൃഷ്‌ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളുമെല്ലാം വലിയ ശ്രദ്ധനേടിയിരുന്നു. വയലൻസും സെക്സും നിറഞ്ഞ ചിത്രത്തിന് എ സർട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്.

സിദ്ധാർത്ഥിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന നാലാമത്തെ ചിത്രമാണ് ചതുരം. 2012 ൽ അച്ഛൻ ഭരതന്റെ നിദ്ര എന്ന സിനിമ റീമേക്ക് ചെയ്തുകൊണ്ടാണ് സിദ്ധാർഥ് സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. അതിനു ശേഷം ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക, ജിന്ന് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സൗബിൻ ഷാഹിർ നായകനായ ജിന്ന് ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.

പുതിയ ചിത്രം ചതുരത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് സിദ്ധാർഥ് ഇപ്പോൾ. പ്രമോഷന്റെ ഭാഗമായി മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സിദ്ധാർഥ് അമ്മ കെ പി എ സി ലളിതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അടുത്തിടെയായി പല അതുല്യ താരങ്ങളും നമ്മളെ വിട്ടുപോയിട്ടുണ്ട്, കെ പി എ സി ലളിത എന്ന നടിയെ സിദ്ധാർഥ് ഭരതൻ എന്ന സംവിധായകൻ എത്രമാത്രം മിസ് ചെയ്യുന്നുണ്ട് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. സിദ്ധാർഥിന്റെ വാക്കുകൾ ഇങ്ങനെ.

'ഒരുപാട് മിസ് ചെയ്യുന്നുണ്ട്. നൂറ് ശതമാനവും മിസ് ചെയ്യുന്നുണ്ട്. എന്റെ എല്ലാ സിനിമകളിലും അമ്മയുണ്ട്. എന്തെങ്കിലും ഒരു വേഷത്തിൽ അമ്മയുണ്ടാവും. അത് എന്റെ ലക്കി ചാമായിരുന്നു. എനിക്ക് അങ്ങനെ ആണ് തോന്നുന്നേ. എന്റെ മിക്ക സിനിമകളുടെയും സ്വിച്ച് ഓൺ ചെയ്തിട്ടുള്ളത് അമ്മയാണ്. അമ്മയെ പോലൊരു സീനിയർ താരത്തിന്റെ സാമീപ്യവും മിസ് ചെയ്യുന്നുണ്ട്',
'അമ്മയ്ക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളുടെ റേഞ്ച് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം. അങ്ങനെ ഞാൻ എല്ലാ സിനിമയിലും ഉപയോഗിക്കുന്ന ഒരാളെ മിസ് ചെയ്യുന്നു എന്ന് പറയുന്നത് വലിയ മിസ്സിങ് തന്നെയാണ്,' സിദ്ധാർഥ് പറഞ്ഞു.

കഴിഞ്ഞ ദിവസം ക്ലബ് എഫ് എമ്മിന് നൽകിയ മറ്റൊരു അഭിമുഖത്തിൽ ചിത്രത്തിലേക്ക് സ്വാസികയെ കാസ്റ്റ് ചെയ്യാൻ നേരം അമ്മയോട് പറഞ്ഞിരുന്നു എന്ന് സിദ്ധാർഥ് പറഞ്ഞിരുന്നു. അമ്മയോട് പറഞ്ഞപ്പോൾ അറിയാം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. പക്ഷെ സീരിയൽ താരം ആണെന്ന് പറഞ്ഞില്ല.
പിന്നീട് സീരിയൽ താരം ആണെന്ന് അറിഞ്ഞു അമ്മയോട് ചോദിച്ചപ്പോൾ അവർ അഞ്ച് വർഷമായി സീരിയലിൽ അഭിനയിക്കുന്നു. നിനക്ക് ഇതൊന്നും അറിയില്ലേ എന്നായിരുന്നു അമ്മയുടെ ചോദ്യമെന്നുമാണ് സിദ്ധാർഥ് പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു കെ പി എ സി ലളിതയുടെ വിയോഗം. വിവിധ ആരോഗ്യ പ്രശ്‍നങ്ങൾ കാരണം മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമായിരുന്നു മരണം.


Click it and Unblock the Notifications











