For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'രണ്ട് ക്വീൻസ് ഒറ്റ ഫ്രെയിമിൽ', മൈഥിലിയെ ചേർത്ത് പിടിച്ച് മഞ്ജു വാര്യർ, നിറവയറിൽ പ്രമോഷനെത്തി മൈഥിലി!

  |

  പാലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായി എത്തി ഹൃദയം കവർന്ന നടിയാണ് മൈഥിലി. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. മൈഥിലി അഭിനയിച്ച് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ചട്ടമ്പിയാണ്.

  വിവാഹത്തിന് മുമ്പാണ് ചട്ടമ്പിയിൽ‌ മൈഥിലി അഭിനയിച്ചത്. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തായ അഭിലാഷ്.എസ്.കുമാർ ആദ്യമായി സംവിധാനംചെയ്ത സിനിമയാണ് ചട്ടമ്പി.

  Also Read: 'തലയുടെ പിൻഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്, ഇടയ്ക്ക് തലവേദന വരും, തലച്ചോറിലായാൽ സർജറി നടത്തണം'; റോബിൻ പറയുന്നു!

  ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗി നിർമിച്ച ഈ ചിത്രത്തിന്‍റെ കഥ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറയുടെതാണ്.

  തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് അലക്സ് ജോസഫാണ്. ചിത്രത്തിൽ ശ്രീനാഥ് ഭാസിയേയും മൈഥിലിയേയും കൂടാതെ ചെമ്പൻ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

  Also Read: ആരതിയെയും എന്നെയും തെറ്റിക്കാന്‍ നോക്കിയിട്ട് കാര്യമില്ല; റോബിനിപ്പോള്‍ അലറി സംസാരിക്കാത്തത് ആരതി പറഞ്ഞിട്ടോ?

  മാജിക് ഫ്രെയിംസാണ് വിതരണം. സെബിൻ തോമസ് കലാ സംവിധാനവും ശേഖർ മേനോൻ സംഗീതവും നിർവഹിച്ചിരുന്നു. അടുത്തിടെയാണ് മൈഥിലി വിവാഹിതയായത്. ആർക്കിടെക്ടായ സമ്പത്താണ് മൈഥിലിയെ വിവാഹം ചെയ്തത്. ​ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടന്നത്.

  പിന്നീട് സുഹൃത്തുക്കൾക്കും സിനിമാപ്രവർത്തകർക്കുമായി റിസപ്ഷനും നടത്തിയിരുന്നു മൈഥിലി. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയായിരുന്നു പാലേരിമാണിക്യം. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി.

  കേരള കഫേ, ചട്ടമ്പിനാട്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ മൈഥിലിയുടെ മറ്റ് ചിത്രങ്ങൾ.

  Also Read: 'ലഹരി ഉപയോ​ഗിക്കുന്നവർ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്, എനിക്കാ വൈബ് വേണ്ട'; നിഖില വിമൽ

  മാറ്റിനി എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ഓണത്തോട് അനുബന്ധിച്ചാണ് താൻ അ‍ഞ്ച് മാസം ​ഗർഭിണിയാണെന്ന വിവരം മൈഥിലി ആരാധകരുമായി പങ്കുവെച്ചത്. നിറവയറിൽ തന്നെ മൈഥിലി ചട്ടമ്പിയുടെ പ്രമോഷനും എത്തിയിരുന്നു.

  ചട്ടമ്പിയുടെ പ്രമോഷൻ ചടങ്ങിൽ മൈഥിലി തന്നെയായിരുന്നു താരം. ഇപ്പോഴിത ചട്ടമ്പിയുടെ പ്രമോഷന് പോയപ്പോൾ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്കൊപ്പം നിന്ന് സൗഹൃദം പുതുക്കിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മൈഥിലി. എവര്‍ഗ്രീന്‍ താരം മഞ്ജു ചേച്ചിക്കൊപ്പമെന്ന ക്യാപ്ഷനോടെയായാണ് മൈഥിലി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

  ഉടൻ തന്നെ ഫോട്ടോ ക്രഡിറ്റ് എവിടെയെന്ന ചോദ്യവുമായി നടി ഗ്രേസ് ആന്റണി എത്തി. മൈഥിലിയുടേയും മഞ്ജു വാര്യരുടേയും ഒരുമിച്ചുള്ള ചിത്രം ​ഗ്രേസ് ആന്റണിയാണ് പകർത്തിയത്. പിന്നീടാണ് മൈഥിലി മഞ്ജുവിനും ഗ്രേസ് ആന്റണിക്കുമൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്.

  മൈ ഡിയറസ്റ്റ് ഗ്രേസ്ഫുള്‍ ഗ്രേസ് എന്നായിരുന്നു ചിത്രത്തിന് മൈഥിലി നൽകിയ ക്യാപ്ഷന്‍. ഗ്രേസിനൊപ്പമുള്ള പഴയ ഫോട്ടോയും മൈഥിലി പങ്കുവെച്ചിരുന്നു.

  നിരവധി പേരാണ് മൈഥിലിയുടെ പുത്തന്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയത്. മൈഥിലിയുടേയും മഞ്ജു വാര്യരുടേയും ചിത്രത്തിന് രണ്ട് ക്വീൻസ് ഒറ്റ ഫ്രെയിമിൽ എന്നൊക്കെയാണ് ആരാധകർ കമന്റായി കുറിച്ചത്.

  ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ചും മൈഥിലി എത്തിയിരുന്നു. ആദ്യ മാസങ്ങളില്‍ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. ഛര്‍ദ്ദിയും ക്ഷീണവുമൊക്കെയായിരുന്നു. പിന്നീടാണ് ആ അവസ്ഥ മാറിയതെന്നും മൈഥിലി പറഞ്ഞിരുന്നു.

  സിനിമ തന്റെ ജോലിയാണെന്നും വിവാഹശേഷവും അഭിനയിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഭര്‍ത്താവും കുടുംബവും സപ്പോര്‍ട്ടീവാണെന്നും മൈഥിലി പറഞ്ഞിരുന്നു.

  വിവാഹശേഷമുള്ള ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള വീഡിയോ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ മൈഥിലി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

  Read more about: mythili manju warrier
  English summary
  chattambi movie actress mythili with manju warrier, lady stars latest photo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X