For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ലഹരി ഉപയോ​ഗിക്കുന്നവർ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്, എനിക്കാ വൈബ് വേണ്ട'; നിഖില വിമൽ

  |

  മലയാള സിനിമയിൽ യുവനിരയിൽ ശ്രദ്ധേയയാവുകയാണ് നടി നിഖില വിമൽ. സിബി മലയിൽ സംവിധാനം ചെയ്ത കൊത്ത് ആണ് നിഖിലയുടെ ഏറ്റവും പുതിയ ചിത്രം. ആസിഫ് ആലി, റോഷൻ മാത്യു,രഞ്ജിത്ത് എന്നിവർക്കൊപ്പമാണ് നിഖില സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ഈ സിനിമ ആറു വർഷത്തിന് ശേഷം സിബി മലയിൽ എന്ന സംവിധായകന്റെ തിരിച്ചു വരവുമാണ്. സിനിമയുമായി ബന്ധപ്പെട്ട് പ്രെമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് നിഖില വിമൽ.

  ഇപ്പോഴിതാ നിഖില ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സിനിമാ രം​ഗത്തെ ലഹരി ഉപയോ​ഗത്തെക്കുറിച്ചാണ് നിഖില വിമൽ സംസാരിച്ചത്. ഒരാൾ തന്റെ സ്വകാര്യതയിൽ ലഹരി ഉപയോ​ഗിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്നും നിഖില വിമൽ പറയുന്നു. റിപ്പോർട്ടർ ടിവിയോടാണ് പ്രതികരണം.

  'ഞാൻ ലഹരി ഉപയോ​ഗിക്കാറുണ്ടോ എന്ന് ചോദിച്ചിട്ട് ആരെയും പരിചയപ്പെട്ടിട്ടില്ല. ഞാൻ ഉപയോ​ഗിക്കാറില്ല. ലഹരി ഉപയോ​ഗിക്കുന്നത് സി​ഗരറ്റ് വലിക്കുന്നത് പോലെയൊരു കാര്യമാണ്. എന്റെയൊക്കെ ചെറുപ്പത്തിൽ സി​ഗരറ്റ് വലിക്കുന്നതും കള്ള് കൂടിക്കുന്നതും പ്രശ്നം ആയിരുന്നു. ഇപ്പോൾ നോക്കുമ്പോൾ അത് സോഷ്യൽ ഡ്രിങ്കിം​ഗ് ആണ്. വൃത്തിയായിട്ട് ചെയ്യുന്നതിന് എനിക്ക് കുഴപ്പമില്ല'

  'ആരെയും ബുദ്ധിമുട്ടിക്കാതെ ചെയ്യുന്ന ആൾക്കാർ ഉണ്ടല്ലോ. അതവരുടെ പേഴ്സണൽ ചോയ്സ് ആണ്. പക്ഷെ പബ്ലിക്കിലേക്ക് വരുമ്പോൾ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന ഒന്നും നിങ്ങൾ ചെയ്യരുത്. നിങ്ങളുടെ സ്വകാര്യതയിൽ ചെയ്യുന്നതിൽ ബുദ്ധിമുട്ടില്ല'

  Also Read: കാര്‍ത്തിക് ആര്യനും അനന്യ പാണ്ഡെയെ ബ്രേക്കപ്പ് ആയോ? മകളുടെ പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് താരമാതാവ്

  'നിങ്ങളുടെ സ്വകാര്യതയിൽ എന്തും ചെയ്യാനുള്ള സ്പേസ് ഇവിടെ ഉണ്ട്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത് മോശമായ കാര്യമാണ്. ചെയ്യരുത് എന്ന് പറഞ്ഞാൽ ആരും ചെയ്യാണ്ടിരിക്കുന്ന കാര്യമല്ല അത്. ബാക്കിയുള്ളവരെ ഇൻഫ്ലുവൻസ് ചെയ്യാതിരിക്കുക. ലഹരി ഉപയോ​ഗിക്കുന്നവരുടെ സർക്കിൾ സിനിമയിലുണ്ടോ എന്നെനിക്ക് അറിയില്ല. ഞാൻ ഭയങ്കര ആക്ടീവ് ആയ ആളാണ്'

  Also Read: പ്രസവം ഷൂട്ട് ചെയ്തതാണ് ക്രേസിയായി ചെയ്തത്; ചോദ്യം ഇഷ്ടപ്പെടാതെ പരിപാടിയിൽ നിന്ന് നടി ശ്വേത മേനോൻ ഇറങ്ങി പോയി

  'ലഹരിയില്ലാതെ എനിക്ക് ഭയങ്കര ആക്ടീവ് ആയി നിൽക്കാൻ പറ്റുന്നുണ്ടെങ്കിൽ പിന്നെ ഞാനെന്തിനാണ് അത് ഉപയോ​ഗിക്കുന്നത്. നിങ്ങളുടെ വൈബിനോട് മാച്ച് ചെയ്യാനുള്ള വൈബ് എനിക്ക് അല്ലാതെ തന്നെയുണ്ട്. ഇതുപയോ​ഗിച്ചത് കൊണ്ടാണ് ഈ വൈബ് കിട്ടുകയെങ്കിൽ എനിക്കത് വേണ്ട,' നിഖില പറഞ്ഞു. ഭാ​ഗ്യദേവത എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിൽ ബാലതാരമായാണ് നിഖില വിമൽ സിനിമയിലെത്തുന്നത്.

  Also Read: ജോലിയൊന്നും അങ്ങോട്ട് ശരിയായില്ല അല്ലേ! നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരമില്ലാതെ അച്ഛന്‍ കുഴങ്ങിയിട്ടുണ്ട്

  പിന്നീട് അരവിന്ദന്റെ അതിഥികൾ, അഞ്ചാം പാതിര. ഒരു യമണ്ടൻ പ്രേമകഥ, ദ പ്രീസ്റ്റ്, മേരാ നാം ഷാജി, ഞാൻ പ്രകാശൻ തുടങ്ങിയ സിനിമകളിൽ മലയാളത്തിൽ നിഖില അഭിനയിച്ചു. മധുരം, ജോ ആന്റ് ജോ, കൊത്ത് തുടങ്ങിയ സിനിമകളിലൂടെ തുടരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിയ നടിക്ക് സിനിമയിൽ തിരക്കേറുകയാണ്. മൂന്ന് സിനിമകളും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

  Read more about: nikhila vimal
  English summary
  kotthu actress nikhila vimal about drug issue in film industry; says she is not interested in it
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X