വിവാഹശേഷം അമ്മ ആളെ വച്ച് തല്ലിച്ചു, വെറുപ്പോടെ അവർ ഇറങ്ങിപ്പോയി; ദേവയാനിയുടെ വിവാഹത്തെക്കുറിച്ച് ചെയ്യാറു ബാലു
മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദേവയാനി. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്നു താരം. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം ഒരുപോലെ ദേവയാനി തിളങ്ങിയിട്ടുണ്ട്. മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം. സിനിമ പോലെ തന്നെ നാടകീമായിരുന്നു ദേവയാനിയുടെ പ്രണയവും വിവാഹവും. സംവിധായകന്‍ രാജകുമാരനെയാണ് ദേവയാനി വിവാഹം കഴിച്ചത്.
വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ഒളിച്ചോടിയായിരുന്നു ദേവയാനിയും രാജകുമാരനും വിവാഹിതരായത്. 2001ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. ദേവയാനി കരിയറിന്റെ ഏറ്റവും പീക്കില്‍ നില്‍ക്കുന്ന സമയമായിരുന്നു ഇത്. ഇപ്പോൾ ഇനിയ, പ്രിയങ്ക എന്നിങ്ങനെ രണ്ടു മക്കളുണ്ട് ഇവർക്ക്. പ്രണയവിവാഹത്തെ കുറിച്ചും വീട്ടിൽ നിന്നുണ്ടായ എതിർപ്പിനെ കുറിച്ചുമൊക്കെ പലപ്പോഴായി ദേവയാനി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദേവയാനിയുടെ വിവാഹത്തെ കുറിച്ച് മറ്റു ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ മുതിർന്ന മാധ്യമപ്രവർത്തകനായ ചെയ്യാറു ബാലു.

ദേവയാനിയും രാജകുമാരനും കണ്ടുമുട്ടിയത് മുതലുള്ള കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്. ദേവയാനി അഭിനയിച്ച സൂര്യവംശം എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു രാജകുമാരന്‍. പൊതുവെ നടിമാരെ എല്ലാവരും നോക്കുന്ന രീതി വ്യത്യസ്തമാണ്. എന്നാല്‍ രാജകുമാരന്‍ ഡയലോഗുകൾ പറഞ്ഞു കൊടുക്കുമ്പോൾ പോലും മാഡം എന്ന് വിളിച്ച് വളരെ ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നത്. അത് ദേവയാനിയെ ആകർഷിച്ചു എന്നാണ് ചെയ്യാറു ബാലു പറയുന്നത്.
എന്നാല്‍ ആ സമയം മുതൽ രാജകുമാരന് ദേവയാനിയെ ഇഷ്ടമായിരുന്നു. പിന്നീട് രാജകുമാരന്‍ ദേവയാനിയെ നായികയാക്കി സിനിമ ചെയ്തു. നീ വരുവായ് ആണ് ആദ്യ ചിത്രം. അതിനു ശേഷം ശരത് കുമാറിനെയും വിക്രമിനെയും പ്രധാന കഥാപാത്രങ്ങളാക്കി വിണ്ണുക്കും മണ്ണുക്കും എന്ന സിനിമയും സംവിധാനം ചെയ്തു. ദേവയാനിയാണ് അതിലും നായികയായത്.
ആ സിനിമയുടെ സെറ്റിൽ ഉണ്ടായ പ്രശ്‍നങ്ങളെ കുറിച്ചും ചെയ്യാറു ബാലു പറയുന്നുണ്ട്. ചിത്രത്തിലെ രണ്ട് വലിയ സ്റ്റാറുകളാണ് ശരത്ത് കുമാറും വിക്രമും. അന്നൊക്കെ വലിയ സ്റ്റാറുകള്‍ സെറ്റില്‍ വന്നാല്‍ ഉടനെ അവരുടെ പോര്‍ഷനുകൾ ഷൂട്ട് ചെയ്ത് തീര്‍ക്കും. അവര്‍ക്ക് മുഷിച്ചിലുണ്ടാക്കില്ല. എന്നാല്‍ അവിടെ ശരത് കുമാറും വിക്രമും രാവിലെ മുതൽ വന്ന് സെറ്റില്‍ ഇരിക്കുകയാണ്. അവരുടെ ഷൂട്ടിങ് തുടങ്ങുന്നില്ല.
അന്വേഷിച്ചപ്പോള്‍ മാഡത്തിന്റെ പോര്‍ഷന്‍ എടുക്കുകയാണെന്ന് പറഞ്ഞു. മാഡം ആരാണെന്ന് അന്വേഷിച്ചു ചെന്നപ്പോൾ ദേവയാനിയുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്യുന്നതാണ് കണ്ടത്. അത് വലിയ വാക്ക് തർക്കങ്ങൾക്കും അടിപിടിക്കും കാരണമായി. അവസാനം ദേവയാനി തന്നെ വന്ന് അത് പരിഹരിക്കുകയായിരുന്നുവെന്ന് ചെയ്യാറു ബാലു പറയുന്നു.
അപ്പോഴാണ് ദേവയാനിയും രാജകുമാരനെ പ്രണയിക്കുന്നു എന്ന വാർത്തകൾ പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതോടെ നടിയുടെ വീട്ടിലും വലിയ പ്രശ്‌നങ്ങൾ. ഒരു തരത്തിലും കല്യാണത്തിന് സമ്മതിക്കുന്നില്ല. അവസാനം പാതിരാത്രി വീടിന്റെ ഗേറ്റ് ചാടിക്കടന്ന് പോയി അവർ കല്യാണം കഴിച്ചു. സാക്ഷിയായി ഒപ്പുവച്ചത് നടന്‍ സിങ്കമുത്തു. കല്യാണം കഴിഞ്ഞു എന്ന വിവരം പുറത്ത് വന്നതും വന്‍ ലഹളയായി. ദേവയാനിയുടെ അമ്മ ആളെ വച്ച് തല്ലിച്ചു എന്നൊക്കെയാണ് കേട്ടത്.

കല്യാണം കഴിഞ്ഞ ഉടനെ സിങ്കമുത്തു ദേവയാനിയെയും രാജകുമാരനെയും കൂട്ടി നേരെ സംവിധായകന്‍ വിക്രമന്റെ വീട്ടിലെത്തി. അമ്മയും അവിടെയെത്തി. രണ്ട് പേരും മേജര്‍, രണ്ട് പേരും ലൈംലൈറ്റില്‍ നില്‍ക്കുന്നവര്‍ വിഷയം പുറത്തേക്ക് പോയാല്‍ നാണക്കേടാവും, മാത്രമല്ല, നിയമം ഇവര്‍ക്കൊപ്പമായിരിക്കുമെന്ന് വിക്രം അവരെ പറഞ്ഞ് മനസ്സിലാക്കി. അതിനു ശേഷം വെറുപ്പോടെ അമ്മ ഇറങ്ങി പോവുകയായിരുന്നുവെന്ന് ചെയ്യാറു ബാലു പറയുന്നു.
വിക്രമിന്റെ വീടിന് മുന്നില്‍ കുറച്ച് സ്ഥലമുണ്ടായിരുന്നു. അത് ദേവയാനിയ്ക്കും രാജകുമാരനും നല്‍കി. അവിടെ അവര്‍ വീട് വച്ചു, വീടിന്റെ പേര് കമലി എന്നാണ്. ദേവയാനിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ കാതല്‍ കോട്ടയിലെ കഥാപാത്രത്തിന്റെ പേരാണ് കമലി.
തന്നെ തേടി വന്ന രാജകുമാരി ആയതിനാല്‍ ഇപ്പോഴും ആ ബഹുമാനത്തോടെയാണ് രാജകുമാരന്‍ ദേവയാനിയെ പരിഗണിക്കുന്നത്. ആ ബഹുമാനം ഇന്നും നല്‍കുന്നുണ്ട്. പുറത്തുള്ളവര്‍ എന്ത് തന്നെ പറഞ്ഞാലും ഭാര്യയെ ഇപ്പോഴും മാഡം എന്നാണ് വിളിക്കുന്നതെന്നും ചെയ്യാറു ബാലു പറയുന്നു.


Click it and Unblock the Notifications