അച്ഛനെ നഷ്ടപ്പെട്ടു, കാലിന് പരുക്ക് പറ്റി പോയത് ഒരു വര്‍ഷം; റിസ്‌ക് എടുക്കാന്‍ പറ്റാത്ത സമയത്ത് സിനിമ

വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ സാധിച്ചിട്ടുള്ള നടിയാണ് ചിന്നു ചാന്ദ്‌നി. സ്ഥിരം നായിക സങ്കല്‍പ്പങ്ങളെ തച്ചുടയ്ക്കാനും ചിന്നുവിന് സാധിച്ചിട്ടുണ്ട്. തമാശ, ഭീമന്റെ വഴി തുടങ്ങി ഇപ്പോഴിതാ വിശേഷത്തിലും മിന്നും പ്രകടനവുമായി മുന്നേറുകയാണ് ചിന്നു ചാന്ദ്‌നി. വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുള്ള ചിന്നു ഇതിനോടകം തന്നെ മലയാള സിനിമയിലൊരു ഇടം നേടിയിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ചിന്നു. താന്‍ സിനിമയിലേക്ക് വന്ന സമയത്തെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചുമൊക്കെയാണ് ചിന്നു സംസാരിക്കുന്നത്. സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ചിന്നു ചാന്ദ്‌നി സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Chinnu Chandini

സിനിമയാണ് എന്റെ ലക്ഷ്യം. വേറൊന്നും എനിക്ക് ചെയ്യണ്ട എന്നാണ് ചിന്നു പറയുന്നത്. സാമ്പത്തികമായി റിസ്‌ക്കെടുക്കാന്‍ പറ്റാത്ത സമയത്താണ് ഞാന്‍ സിനിമയിലേക്ക് വരുന്നതെന്നാണ് ചിന്നു പറയുന്നത്.

എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. അനിയത്തി പഠിക്കുകയായിരുന്നു. ആ സമയത്ത് സ്ഥിരവരുമാനം ലഭിക്കുന്ന ഒരു ജോലി വേണമായിരുന്നു. അനുരാഗ കരിക്കിന്‍ വെള്ളവും കാപ്പുച്ചീനോയും ചെയ്ത ശേഷം ഒരുപാട് സിനിമകളില്‍ അവസരങ്ങള്‍ വന്നിരുന്നു. എല്ലാറ്റിലും നായികയുടെ സുഹൃത്തിന്റെ കഥാപാത്രം. ആ സമയത്താണ് കാലിന് പരുക്കുപറ്റി വിശ്രമത്തിലാകുന്നത്. ഒരു വര്‍ഷം അങ്ങനെ പോയി. എന്നിട്ടും ഈ ലോകം എനിക്ക് വേണ്ടി കാത്തിരുന്നുവെന്ന് ചിന്നു പറയുന്നു.

കുടുംബമാണ് എന്റെ കരുത്ത് എന്നാണ് ചിന്നു പറയുന്നത്. അച്ഛന്‍ ഫോട്ടോഗ്രാഫറായിരുന്നു. ആദ്യം യുഎഇലായിരുന്നു. പിന്നീട് ടാന്‍സാനിയയിലേക്ക് പോന്നു. ഞാന്‍ വളര്‍ന്നതൊക്കെ അവിടെയാണ്. ഹൈസ്‌കൂള്‍ കഴിഞ്ഞപ്പോള്‍ നാടായ തിരുവനന്തപുരത്തെത്തി. അച്ഛന്റെ നിഴലായിരുന്നു അമ്മ. ഞാന്‍ സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ ആദ്യം ആശങ്കയുണ്ടായിരുന്നു. പരിചയമില്ലാത്തൊരു മേഖലയാണല്ലോ. പക്ഷെ അവര്‍ കൂടെ നിന്നു. അനിയത്തി ഡോക്ടറാണെന്നും താരം പറയുന്നു.

തന്റെ ശരീരപ്രകൃതം നോക്കിയല്ല കാസ്റ്റ് ചെയ്യുന്നതെന്നത് കാലത്തിന്റെ മാറ്റമാണെന്നാണ് ചിന്നു പറയുന്തന്. അനുരാഗ കരിക്കിന്‍വെള്ളം, തമാശ എന്നീ ചിത്രങ്ങളുടെ കാസ്റ്റിങ് കോളില്‍ അവര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു എന്റെ പോലെ പ്ലസ് സൈസ് ശരീരപ്രകൃതമുള്ളവരെയാണ് വേണ്ടതെന്ന്. എന്നാല്‍ ബാക്കിയുള്ള ഒരു സിനിമയിലും എന്റെ ശരീര പ്രകൃതം നോക്കി കാസ്റ്റ് ചെയ്തതല്ല. ഭീമന്റെ വഴിയും ജാക്സണ്‍ ബസാറും കാതലും ഗോളവും വിശേഷവുമൊക്കെ എന്നെ തേടിയെത്തിയ അവസരങ്ങളാണെന്നാണ് ചിന്നു പറയുന്നത്.

Chinnu Chandini

ചെറുപ്പത്തില്‍ കണ്ടു വന്ന സിനിമകളിലൊക്കെ പ്ലസ് സൈസുള്ളവര്‍ കോമഡി സീനുകളിലായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. അവര്‍ക്ക് ക്യാരക്ടര്‍ റോളുകള്‍ കിട്ടുന്നത് കുറവായിരുന്നു. ഇന്ന് സിനിമയില്‍ വന്നിരിക്കുന്ന വ്യത്യാസം മൊത്തത്തില്‍ നമ്മുടെ സമൂഹത്തിലുണ്ടായ മാറ്റമാണ്. ഞാന്‍ സിനിമയിലേക്ക് എത്തിയത് ശരിയായ സമയത്താണെന്ന് എനിക്കുറപ്പുണ്ടെന്നും താരം പറയുന്നു.

ത്രില്ലറും കോമഡിയും മസാല പടങ്ങളുമെല്ലാം കാണും. സിനിമകള്‍ കാണുക എന്നത് മാത്രമാണ് എന്റെ ഉദ്ദേശ്യം. എല്ലാ ജോണറിലുള്ള സിനിമകളില്‍ അഭിനയിക്കാനും ഇഷ്ടമാണ്. ആക്ഷന്‍ സിനിമ പരീക്ഷിക്കണമെന്നുണ്ട്. കരാട്ടെ, കളരിപ്പയറ്റ്, ബോക്സിങ് ഒക്കെ പഠിച്ചിട്ടുണ്ട്. മറാത്തി വെബ് സീരീസ് ഷൂട്ടിങ് തുടങ്ങാനാരിക്കുന്നുണ്ട്. മറാത്തി സിനിമയില്‍ വര്‍ക്ക് ചെയ്യണമെന്നുണ്ട് എന്നും ചിന്നു പറയുന്നു. താനാര ആണ് ചിന്നു ചാന്ദ്‌നി അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: chinnu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X