നടിയാണെന്ന് ആദ്യം പറഞ്ഞില്ല! ഇഷ്ടം പറഞ്ഞപ്പോൾ സത്യം പറഞ്ഞു, അദ്ദേഹത്തിന് ഷോക്കായി; വിവാഹത്തെക്കുറിച്ച് രഞ്ജിനി

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് രഞ്ജിനി. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമായിരുന്നു താരം. സിംഗപ്പൂരില്‍ ജനിച്ച് വളര്‍ന്ന രഞ്ജിനി തമിഴിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഭാഗ്യരാജുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരായിരുന്നു രഞ്ജിനിയുടെ കുടുംബം ആ ബന്ധമാണ് നടിയെ സിനിമയിലെത്തിച്ചത്.

തമിഴില്‍ അരങ്ങേറി നിരവധി സിനിമകള്‍ ചെയ്ത ശേഷമാണ് രഞ്ജിനി മലയാളത്തിലേക്ക് എത്തുന്നത്. സ്വാതി തിരുന്നാൾ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് മലയാളത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ ചിത്രം സിനിമയിൽ നായികയായി. ചിത്രത്തിന് പിന്നാലെ മലയാളത്തിൽ നിന്ന് നിരവധി അവസരങ്ങളാണ് നടിയെ തേടി എത്തിയത്.

പിന്നീട് താരം സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു

90 കളുടെ തുടക്കം വരെ മലയാളത്തിൽ നിറഞ്ഞു നിന്ന രഞ്ജിനി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. എന്നാല്‍ പിന്നീട് താരം സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. ഇടയ്ക്ക് മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവന്നുവെങ്കിലും തുടര്‍ന്ന് അഭിനയിച്ചില്ല.

വിവാഹത്തോടെയാണ് രഞ്ജിനി സിനിമയിൽ നിന്ന് വിട്ടു നിന്നത്. കൊച്ചി സ്വദേശിയെയാണ് നടി വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇപ്പോഴിതാ, തന്റെ പ്രണയവിവാഹത്തെ കുറിച്ച് രഞ്ജിനി സംസാരിക്കുന്ന വീഡിയോ ശ്രദ്ധേ നേടുകയാണ്. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരുകോടിയില്‍ പങ്കെടുത്തപ്പോഴാണ് രഞ്ജിനി വിവാഹത്തെക്കുറിച്ച് സംസാരിച്ചത്.

സിംഗപ്പൂരില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്

'സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്തൊന്നും പ്രണയമുണ്ടായിരുന്നില്ല. സിംഗപ്പൂരില്‍ വെച്ചാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. കൊച്ചിക്കാരനാണ്. പിയര്‍ കൊംമ്പാര എന്നാണ് പേര്. എന്നെ കണ്ടപ്പോൾ നിങ്ങളെ നല്ല പരിചയം തോന്നുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മലയാളത്തില്‍ രഞ്ജിനിയെന്നൊരു നടിയുണ്ട്, അവരെപ്പോലെ തോന്നുന്നുണ്ട് എന്ന് പറഞ്ഞിരുന്നു.

ഓണ്‍ലൈനിലൂടെയാണ് ഞങ്ങളുടെ സൗഹൃദം

കുറേ വിഷയങ്ങള്‍ സംസാരിച്ചിരുന്നു അന്ന്. എന്നാൽ പ്രണയത്തെ കുറിച്ചൊന്നും സംസാരിച്ചിരുന്നില്ല. അദ്ദേഹം അന്ന് പറഞ്ഞ കാര്യങ്ങളെല്ലാ ശരിയാണോ എന്ന് ഞാന്‍ സെര്‍ച്ച് ചെയ്തിരുന്നു. എല്ലാം കറക്റ്റായിരുന്നു. അങ്ങനെ ഓണ്‍ലൈനിലൂടെയാണ് ഞങ്ങളുടെ സൗഹൃദം മുന്നോട്ട് പോയത്.

ഒരിക്കൽ ഐ ലബ് യൂ എന്നദ്ദേഹം മെസ്സേജ് അയച്ചു. ലബ് എന്താണെന്ന് മനസിലായിരുന്നില്ല. പിന്നെയാണ് ലവ് എന്നാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞത്. നിങ്ങള്‍ പറയാനായി കാത്തിരിക്കുകയായിരുന്നു ഞാനെന്നാണ് അപ്പോൾ ഞാൻ മറുപടി പറഞ്ഞത്. പക്ഷെ ഞാൻ യഥാർത്ഥ രഞ്ജിനിയാണെന്ന് അദ്ദേഹത്തോട് പറയാത്തതില്‍ കുറ്റബോധം തോന്നിയിരുന്നു.

അദ്ദേഹം ആ വഴിക്ക് അങ്ങ് പോയെന്നാണ്‌ ഞാൻ കരുതിയത്

പിന്നീട് എനിക്ക് പ്രധാനപ്പെട്ടൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയാണ് ഞാന്‍ തന്നെയാണ് നടി രഞ്ജിനിയെന്ന് പറഞ്ഞത്. അത് പുള്ളിക്ക് വലിയ ഷോക്കായിരുന്നു. കേട്ടയുടനെ നാളെ കാണാമെന്ന് പറഞ്ഞ് ഒരൊറ്റ പോക്കായിരുന്നു അദ്ദേഹം. അദ്ദേഹം ആ വഴിക്ക് അങ്ങ് പോയെന്നാണ്‌ ഞാൻ കരുതിയത്. പക്ഷെ പിറ്റേ ദിവസം അദ്ദേഹം എന്നെ വിളിച്ച് സംസാരിച്ചു. അങ്ങനെ ഞങ്ങൾ പ്രണയിക്കുകയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു,' രഞ്ജിനി പറഞ്ഞു.

ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ജോയിന്റ് ഡയറക്ടറാണ്

നിലവിൽ പൂർണമായും സിനിമ വിട്ടു നിൽക്കുകയാണ് രഞ്ജിനി. കുടുംബമായി കൊച്ചിയിൽ താമസിക്കുന്ന താരം ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ജോയിന്റ് ഡയറക്ടറാണ്. സിനിമയിൽ വന്ന ശേഷമാണ് രഞ്ജിനി പഠനം പൂർത്തിയാക്കുന്നതും ഡിഗ്രി ചെയ്യുന്നതുമെല്ലാം ഇടയ്ക്ക് നിയമത്തിലും ബിരുദം നേടിയ രഞ്ജിനി ഒരു വക്കീലുമാണ്.

More from Filmibeat

Read more about: ranjini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X