മലയാളത്തിന്റെ 'ബിഗ് എം' തറയിലിരുന്ന് പാട്ട് പാടുന്നു! ആളെ മനസിലായില്ല; അനുഭവം പറഞ്ഞ് രഞ്ജിനി

ചിത്രം എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് രഞ്ജിനി. പിന്നീടും ഒരുപാട് സിനിമകളില്‍ രഞ്ജിനി അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്തു. ചിത്രത്തിന് പിന്നാലെ മുകുന്ദേട്ടാ സുമിത്ര വിൡക്കുന്നുവെന്ന ചിത്രത്തിലും രഞ്ജിനിയും മോഹന്‍ലാലും ഒരുമിച്ചിരുന്നു. രഞ്ജിനി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുവെന്നത്. ആദ്യം പുറത്തിറങ്ങിയത് പക്ഷെ ചിത്രമാണ്.

മോഹന്‍ലാലിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിനി ഇപ്പോള്‍. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് രഞ്ജിനി മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Ranjini

ഞാന്‍ സെറ്റിലേക്ക് വരുമ്പോള്‍ ഒരാള്‍ തറയില്‍ പാടിക്കൊണ്ടിരിക്കുകയാണ്. ഫ്രീയായിട്ട് ഇരിക്കുകയാണ്. അത് മോഹന്‍ലാലായിരുന്നു. പക്ഷെ എനിക്ക് മനസിലായില്ല. നമ്മള്‍ ഹീറോ എന്നൊക്കെ പറയുമ്പോള്‍ പ്രതീക്ഷിക്കുന്നത് ഇടവും വലവുമൊക്കെയായി ചുറ്റും പത്തു പേരൊക്കയായി, കസേരയില്‍ ഇരിക്കുന്ന ആളല്ലേ. തെലുങ്കിലൊക്കെ അഭിനയിക്കുമ്പോള്‍ അങ്ങനെയാണല്ലോ സെറ്റപ്പ്. ഇവിടെ വന്നപ്പോള്‍ ഒരാള്‍ തറയിലിരിക്കുന്നു. ആരാണതെന്ന് മേക്കപ്പ് മാനോട് ചോദിച്ചുവെന്നാണ് രഞ്ജിനി പറയുന്നത്.

അപ്പോള്‍ അദ്ദേഹമാണ് പറയുന്നത് അത് മോഹന്‍ലാല്‍ ആണെന്ന് ഞാന്‍. ശരിക്കുമോ എന്ന് ചോദിച്ച് ഞാന്‍ ഞെട്ടിപ്പോയി. മലയാളത്തിന്റെ രണ്ട് ബിഗ് എംസില്‍ ഒരാള്‍, അദ്ദേഹമാണോ ഈ ഇരിക്കുന്നത്. എന്തൊരു എളിമയാണെന്ന് ഓര്‍ത്ത് അത്ഭുതപ്പെട്ടു പോയി. പിന്നെ പരിചയപ്പെട്ടു. എനിക്ക് ഭാഷ അറിയില്ല. അതിനാല്‍ അദ്ദേഹം പരമാവധി സ്‌പെയ്‌സ് തരും. തെറ്റ് വന്നാലും ചിരിക്കില്ല. കുഴപ്പമില്ലെന്ന് പറയും. തമിഴില്‍ അങ്ങനല്ലെന്നും രഞ്ജിനി പറയുന്നുണ്ട്.

തമിഴില്‍ ഒരു ഡയലോഗ് പറയുമ്പോള്‍ തെറ്റിയാല്‍ അപ്പോള്‍ ചിരിക്കും. കാര്‍ത്തിക്കൊക്കെ ഭയങ്കര ചിരിയാണ്. എന്തെങ്കിലും ഡയലോഗ് വിട്ടു പോയാല്‍ ഭയങ്കര ചിരിയാണ്. ജയറാമും അങ്ങനെയാണ്. ഇവര്‍ രണ്ടു പേര്‍ക്കും ഒപ്പം അഭിനയിക്കാനാകില്ല. സജഷന്‍ ഷോട്ട് വരുമ്പോള്‍ മുഖം കൊണ്ട് ഓരോ ആക്ഷന്‍ കാണിക്കും. അത് കാണുമ്പോള്‍ നമ്മള്‍ക്ക് ചിരി വരും, ഒന്നും ചെയ്യാന്‍ പറ്റാതാകും. പക്ഷെ മോഹന്‍ലാല്‍ അതൊന്നും ചെയ്യില്ല. ക്യാരി ഓണ്‍ ക്യാരി ഓണ്‍ എന്നേ പറയൂവെന്നാണ് രഞ്ജിനി ഓര്‍ക്കുന്നത്.

Ranjini

ഡയലോഗ് തെറ്റിയാലൊന്നും മോഹന്‍ലാല്‍ ഒന്നും പറയില്ല. സാരമില്ല, ചെയ്തോളൂ ഇവിടെ മറ്റാരുമില്ലെന്ന് കരുതി ചെയ്തോളൂവെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞിരുന്നത് എന്നാണ് രഞ്ജിനി പറയുന്നത്. മോഹന്‍ലാലും രഞ്ജിനിയും ഒരുമിച്ച സൂപ്പര്‍ ഹിറ്റ് സിനിമയാണ് ചിത്രം. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ചിലപ്പോള്‍ ഡയലോഗ് മിസ് ആകും. അപ്പോള്‍ ഞാന്‍ പ്രിയനോട് കട്ട് കട്ട് എന്ന് പറയും. സാരമില്ല, ഡയലോഗ് മിസ് ആയാലും അതേ ഫീലോടെ വണ്‍ ടു ത്രീ ഫോര്‍ എന്ന് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. തിരുവനന്തപുരത്ത് ഭാഗ്യലക്ഷ്മി എന്നൊരു ചേച്ചിയുണ്ട് അവര്‍ ശരിയാക്കിക്കോളുമെന്ന് പറഞ്ഞുവെന്നും രഞ്ജിനി ഓര്‍ക്കുന്നുണ്ട്.

ചിത്രത്തിലെ ഡാന്‍സ് രംഗത്തില്‍ കുറേ റീ ടേക്ക് പോകേണ്ടി വന്ന അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. ദൂരെക്കിഴക്കുദിച്ചേ പാട്ട് ചെയ്യുമ്പോഴാണ്. കുട വച്ചുള്ള ഷോട്ട് എടുക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. എന്താണ് എനിക്ക് പറ്റിയതെന്ന് അറിയില്ല. 20 ടേക്ക് പോയി. ശരിയാകുന്നില്ല. എന്താണ് രഞ്ജിനി നിങ്ങള്‍ ഡാന്‍സറല്ലേ എന്നിട്ടാണോ ഇങ്ങനെ ചെയ്യുന്നത് ലാലിനെ നോക്കൂ, അദ്ദേഹം ഡാന്‍സര്‍ പോലുമല്ല എന്നിട്ടും ശരിയായി ചെയ്യുന്നുണ്ടല്ലോ എന്ന് കൊറിയോഗ്രാഫര്‍ ചോദിച്ചുവെന്നാണ് രഞ്ജിനി ഓര്‍ഗക്കുന്നത്.

തുടര്‍ന്ന് താന്‍ ലാലിനോട് സോറി പറഞ്ഞു. എന്നാല്‍ അത് സാരമല്ല ചില സമയത്ത് നമ്മള്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഇങ്ങനെ സംഭവിക്കുമെന്നും അതില്‍ ആശങ്കപ്പെടേണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. വളരെ കൂളായിട്ടായിരുന്നു ലാല്‍ സംസാരിച്ചതെന്നും താരം പറയുന്നു.

More from Filmibeat

Read more about: ranjini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X