വിക്കി കളിക്കൂട്ടുകാരൻ, എന്നെ എടുത്തുകൊണ്ട് നടന്നിട്ടുണ്ട്; ചാൻസ് കിട്ടിയാൽ മമ്മൂക്കയോട് അക്കാര്യം ചോദിക്കണം!

ദുൽഖർ സൽമാന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറി പിന്നീട് തമിഴിലേക്കും ബോളിവുഡിലേക്കുമെല്ലാം എത്തിയ നടിയാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന ചിത്രത്തിലൂടെ ആയിരുന്നു മാളവികയുടെ അരങ്ങേറ്റം. ഇന്ന് തമിഴിലും ഹിന്ദിയിലും വലിയ സിനിമകളുടെ ഭാഗമായി മാറിയ തിളങ്ങി നിൽക്കുന്ന മാളവിക അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.

ക്രിസ്റ്റി എന്ന ചിത്രത്തിലൂടെയാണ് മാളവികയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ്. മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മാത്യുവും മാളവികയും ഒരുമിച്ചുള്ള ചിത്രത്തിന്റെ പോസ്റ്ററും ചിത്രത്തിലെ ഗാനവുമൊക്കെ ഇതിനകം ശ്രദ്ധനേടിയതാണ്.

വിക്കിയുമായുള്ള സൗഹൃദത്തെ കുറിച്ച്

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മാളവിക. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ പലപ്പോഴും വൈറലാകാറുണ്ട്. അതുപോലെ ഒരിക്കൽ ബോളിവുഡ് താരം വിക്കി കൗശാലിന് ഒപ്പമുള്ള മാളവികയുടെ ചിത്രം വൈറലായി മാറിയിരുന്നു. മാളവികയുടെ ചെറുപ്പകാലത്ത് നിന്നുള്ളതായിരുന്നു ആ ചിത്രം. ഇപ്പോഴിതാ, മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിക്കിയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് നടി.

വിക്കിയും കുടുംബവും

'വിക്കിയെ എനിക്ക് ഒരു വയസ്സ് മുതൽ അറിയാം. എന്റെ കുട്ടിക്കാലം മുതലുള്ള കൂട്ടുക്കാരനാണ്. എന്റെ മാതാപിതാക്കൾ പയ്യന്നൂർകാരാണ്. അച്ഛൻ അവിടെ നിന്ന് പോയി. പുണെ ഇൻസ്റ്റിട്യൂട്ടിൽ നിന്ന് സിനിമാട്ടോഗ്രഫി ഒക്കെ കഴിഞ്ഞ് മുംബൈ താമസിക്കുന്ന സമയത്താണ് ഞങ്ങളുടെ ഫ്ലാറ്റിന്റെ അപ്പുറത്തെ ഫ്ലാറ്റിൽ ആയിരുന്നു വിക്കിയും കുടുംബവും,'

'ഒരു ചെറിയ ബിൽഡിങ് ആയിരുന്നു. അതിൽ ഞങ്ങളുടെ തൊട്ട് അപ്പുറത്ത് ആയിരുന്നു. വിക്കിയുടെ അച്ഛൻ ബോളിവുഡിലെ ആക്ഷൻ ഡയറക്ടറാണ്. കഴിഞ്ഞ 20 വർഷമായി ബോളിവുഡിലെ വലിയ ആക്ഷൻ ഡയറക്ടറാണ്. അന്ന് അങ്കിളിന്റെ സ്ട്രഗ്ലിങ് സമയമായിരുന്നു. അങ്ങനെ എന്റെ അച്ഛനും അങ്ങനെ തന്നെ,'

വിക്കിക്ക് മലയാളി ഫുഡ് ഇഷ്ടമാണ്

'വളരെ ചെറിയ ബിൽഡിംഗ് ആയിരുന്നു. അതിലെ ഒറ്റമുറി ഫ്ലാറ്റും. എനിക്ക് ഒരു വയസ്സ് ആയിരുന്നപ്പോൾ വിക്കിക്ക് പ്രായം അഞ്ചോ ആറോ ആണ്. വിക്കി എന്നെ എടുത്ത് കൊണ്ട് നടന്നിട്ടുണ്ട്. അത്രയും പഴക്കമുള്ള ബന്ധമാണ് ഞങ്ങളുടേത്,'

'വിക്കി ഭയങ്കര നാണക്കാരനായിരുന്നു. ഇപ്പോഴൊക്കെയാണ് നല്ല പെർഫോർമർ ആയി മാറിയത്. എല്ലാ ഓണത്തിനും അവർ വീട്ടിൽ വരാറുണ്ട്. അവർക്ക് നമ്മുടെ ഭക്ഷണം ഒക്കെ ഇഷ്ടമാണ്. വിക്കിക്ക് മലയാളി ഫുഡ് ഭയങ്കര ഇഷ്ടമാണ്. മീൻ കറിയും ചോറും സാമ്പാറും ഒക്കെ പുള്ളിയുടെ ഫേവറൈറ്റ് ഫുഡാണ്,' മാളവിക മോഹനൻ പറഞ്ഞു.

മമ്മൂക്കയുടെ നമ്പർ ഇല്ല

മമ്മൂട്ടിയാണ് മാളവികയെ ആദ്യ ചിത്രമായ പട്ടം പോലെയിലേക്ക് നിർദ്ദേശിക്കുന്നത്. ഒരു പരസ്യ ചിത്രീകരണത്തിനിടയിൽ പരിചയപ്പെട്ട നടൻ ദുൽഖറിന്റെ സിനിമയിലേക്ക് മാളവികയെ നിർദേശിക്കുകയായിരിക്കുന്നു. അത് എന്തുകൊണ്ടാണെന്ന് ഇനി കാണുമ്പോൾ ചോദിക്കുമെന്നും പിന്നെ മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും മാളവിക പറയുന്നുണ്ട്.

'എന്റടുത്ത് മമ്മൂക്കയുടെ നമ്പർ ഇല്ല. പക്ഷെ കാണണം. ഇനി കുറച്ചു ദിവസം കൊച്ചിയിൽ ഉള്ളത് കൊണ്ട് കാണാൻ പറ്റുമെന്നാണ് കരുതുന്നത്. എന്തുകൊണ്ടാണ് എന്നെ സിനിമയിലേക്ക് സജസ്റ്റ് ചെയ്തതെന്ന് മമ്മൂക്കയോട് ചോദിച്ചിട്ടില്ല. ചാൻസ് കിട്ടിയാൽ ഞാൻ ചോദിക്കും,'

 ടച്ചോക്കെ പോയി

ദുൽഖറിനെ കുറിച്ചും മാളവിക സംസാരിക്കുന്നുണ്ട്. 'പട്ടം പോലെ സെറ്റിൽ ഞങ്ങൾ അടിച്ചുപൊളിച്ചിട്ടുണ്ട്. ഒരു ഫൺ സെറ്റായിരുന്നു പട്ടം പോലെയുടേത്. ആ സമയത്ത് ഞാനും ദുൽഖറും ബെസ്റ്റ് ഫ്രെണ്ട്സ് ആയിരുന്നു ഫുൾ ടൈം സംസാരം ആയിരുന്നു. ഞങ്ങളുടെ സ്വഭാവമൊക്കെ ഭയങ്കര സിമിലർ ആയിരുന്നു. പിന്നെ ആ ടച്ചോക്കെ പോയി,' മാളവിക പറഞ്ഞു.

വിജയ് സേതുപതി, വിജയ് എന്നിവരെ കുറിച്ചും മാളവിക സംസാരിച്ചു. വിജയ് സേതുപതി വളരെ ഫിലോസഫിക്കൽ ആണ്. അതുകൊണ്ട് അദ്ദേഹവുമായി ഒരുപാട് സംസാരിക്കാറുണ്ട്. വിജയ്‌ക്കൊപ്പം ഭാഗി 3 സിനിമ കാണാൻ പോയിട്ടുണ്ട്. ഷൂട്ടിനിടക്ക് ഞങ്ങൾ ഒരു ഗ്രൂപ്പ് ആയിട്ടാണ് പോയത്. തിയേറ്ററിൽ അദ്ദേഹം ഒച്ചയൊക്കെ വെക്കും. മാസ്‌ക് ഒക്കെ വെച്ചിട്ട് പോകുന്നത് കൊണ്ട് ആർക്കും മനസിലാവില്ല. അദ്ദേഹത്തിന്റെ ഒപ്പം സിനിമകൾ കാണുന്നത് രാസമാണെന്നും മാളവിക പറഞ്ഞു.

Read more about: malavika mohanan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X