'കാവ്യ ബ്രേക്ക് ചവിട്ടിയിട്ടും കാർ നിന്നില്ല, മുന്നിൽ വലിയ കൊക്ക; അതോർക്കുമ്പോൾ ഇന്നും പേടിയാണ്': ക്യാമറാമാൻ

മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിലെത്തിയ കാവ്യ മലയാളത്തിലെ മുൻനിര നായികയായി മാറുകയായിരുന്നു. ഏകദേശം കാൽനൂറ്റാണ്ടോളം മലയാള സിനിമയിൽ നിറഞ്ഞു നിന്ന് കാവ്യ നടൻ ദിലീപിനെ വിവാഹം കഴിച്ചതോടെയാണ് സിനിമയിൽ നിന്ന് ഇടവേളയെടുത്തത്. ഇപ്പോൾ മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളൊക്കെ നോക്കി ഒരു കുടുംബിനിയായി കഴിയുകയാണ് കാവ്യ.

കാവ്യ മലയാളത്തിൽ ഏറ്റവും തിരക്കുള്ള നായികയായി നിന്നിരുന്ന സമയത്ത് ചെയ്ത സിനിമയാണ് ഈ പട്ടണത്തിൽ ഭൂതം. മമ്മൂട്ടി ഇരട്ട വേഷത്തിൽ എത്തിയ ജോണി ആന്റണി ചിത്രത്തിൽ നായികയായത് കാവ്യ ആയിരുന്നു. ആ സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിൽ ഉണ്ടായ ഒരു അപകടത്തെ കുറിച്ച് പറയുകയാണ് ക്യാമറാമാൻ ഉത്പൽ വി നായനാർ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

kavya madhavan

പട്ടണത്തിൽ ഭൂതം സിനിമയിലാണ്. അതിൽ സർക്കസിൽ ഉപയോഗിക്കുന്ന കാറുമായി കാവ്യാ വാഗമണിൽ പോകുന്ന ഒരു രംഗമുണ്ട്. കാവ്യയെ അപായപ്പെടുത്താനായിട്ട് വില്ലന്മാർ വണ്ടിയുടെ ബ്രേക്ക് കളയും. ആ വാഹനം കൊക്കയിലേക്ക് മറിയണം. അങ്ങനെയാണ് ഷോട്ട്. അപ്പോൾ അതിന് മുന്നോടിയായി ഒന്ന് രണ്ടു ഷോട്ടുകൾ നമ്മുക്ക് വേണം. അത് എടുക്കുകയായിരുന്നു. കാവ്യ ഡ്രൈവിങ് സീറ്റിൽ ഇരുന്ന് വണ്ടി ഓടിക്കുന്നു. ഞാൻ ഇപ്പുറത്ത് ഇരുന്ന് ഷൂട്ട് ചെയ്യുന്നു.

കാവ്യയ്ക്ക് ഡ്രൈവിങ് അറിയുന്നതാണ്. കാവ്യ ഓടിക്കുന്ന വണ്ടി കൊക്കയിലേക്ക് വീഴുന്നതാണ് ഷോട്ട്. ഷോട്ട് കട്ട് ചെയ്യുമെങ്കിലും കൊക്കയുടെ ഡെപ്ത് കാണിക്കാനായി ക്യാമറ പാൻ ചെയ്ത് വന്ന് മുകളിൽ ഉയർത്തി ആ ഡെപ്ത് കാണിക്കണം. ഞാൻ അങ്ങനെ വന്ന് ക്യമാറ പൊക്കിയിട്ടും കാർ നിൽക്കുന്നില്ല. കാറിന്റെ മുകൾ ഭാഗം ഒക്കെ ഓപ്പൺ ആണ്. എല്ലാവർക്കും ഷൂട്ട് ചെയ്യുന്നത് കാണാം. ഞങ്ങൾ രണ്ടു പേരെ കാറിൽ ഉള്ളു.

കൊക്കയുടെ അടുത്ത് എത്തിയിട്ടും വണ്ടി നിൽക്കുന്നില്ല. ഒരുമാതിരി അവസ്ഥ ആയി പോയി. എന്തോ ഭാഗ്യത്തിന് അവിടെയുള്ള ഏതോ കല്ലിൽ പോയി വണ്ടി തട്ടി നിന്നു. വണ്ടി പഴയ വണ്ടി ആയിരുന്നു. ഇത് കഴിഞ്ഞ് ആ വണ്ടിയിൽ നിന്ന് എൻജിൻ ഒക്കെ മാറ്റി കൊക്കയിലേക്ക് ഇടാൻ ഉള്ളത് ആയിരുന്നു. എന്തോ ഭാഗ്യത്തിനത് കല്ലിൽ തട്ടി നിന്നു.

പരുന്തും പാറയിൽ ആയിരുന്നു ഷൂട്ട്. പത്ത് ആയിരം അടി താഴ്ചയാണ് കൊക്കയ്‌ക്ക്. ഈശ്വര രക്ഷപ്പെട്ടു എന്നാണ് കാവ്യ പറഞ്ഞത്. ആ കല്ലിൽ തട്ടിയില്ലായിരുന്നെങ്കിൽ തീർന്നേനെ. പഴയ വണ്ടി ആയത് കൊണ്ടാണ് ബ്രേക്ക് കിട്ടാതെ പോയത്. അതിന്റെ പേടി ഇപ്പോഴും മാറിയിട്ടില്ലെന്നും ഉത്പൽ വി നായനാർ പറഞ്ഞു. സുരേഷ് ഗോപി നായകനായ പതാക എന്ന സിനിമയിൽ ഉണ്ടായ അപകടത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

kavya madhavan

തിരുവനന്തപുരത്തെ ഇൻഫോസിസ് കെട്ടിടത്തിന് മുകളിൽ ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടെ ട്രാക്ക് ആൻഡ് ട്രോളിയിയുടെ റെയിലിൽ നിന്ന് അത് തെന്നി പോവുകയും മുകളിൽ നിന്ന് താഴേക്ക് വീഴാതെ രക്ഷപ്പെട്ടതിനെ കുറിച്ചുമാണ് അദ്ദേഹം പറഞ്ഞത്. മരണത്തെ മുഖാമുഖം കണ്ട അങ്ങനെ നിരവധി അനുഭവങ്ങൾ കരിയറിൽ ഉണ്ടായിട്ടുണ്ടെന്നും പലയിടങ്ങളിലും നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത് ആണെന്നും അദ്ദേഹം പറഞ്ഞു.

മലയാളം, തമിഴ്, തുളു, കൊങ്കണി തുടങ്ങിയ ഭാഷകളിലായി എഴുപതോളം സിനിമകളിൽ സിനിമാട്ടോഗ്രാഫറായി ഉത്പൽ വി നായനാർ പ്രവർത്തിച്ചിട്ടുണ്ട്. ഒരുകാലത്ത് മലയാള സിനിമയിലെ തിരക്കുള്ള ക്യാമറാമാൻ ആയിരുന്നു അദ്ദേഹം. ഏറ്റവും ഒടുവിലായി ചതി എന്നൊരു മലയാള ചിത്രത്തിന് വേണ്ടിയാണു അദ്ദേഹം ക്യാമറ ചലിപ്പിച്ചത്. 1992 ൽ സാമുണ്ടി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സ്വതന്ത്ര സിനിമാറ്റോഗ്രാഫർ ആകുന്നത്.

More from Filmibeat

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X