ആ നടി ഒഴിവായതോടെയാണ് എനിക്ക് ആ വേഷം വന്നത്; ഇഷ്ടമില്ലായിരുന്നു, പക്ഷെ ചെയ്യേണ്ടി വന്നു: രാധിക

മലയാളി പേക്ഷകർക്ക് സുപരിചിതയാണ് നടി രാധിക. ഈ പേരിനേക്കാൾ പ്രേക്ഷകർക്ക് കൂടുതൽ പരിചയം ക്ലാസ്സ്മേറ്റ്സിലെ റസിയയെ ആവും.

ആ ഒരൊറ്റ കഥാപാത്രത്തിലൂടെയാണ് രാധികയെ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നത്. ബാലതാരമായി സിനിമയിൽ എത്തിയതാണ് രാധിക.

ഏകദേശം 25 ൽ അധികം സിനിമകളിൽ രാധിക അഭിനയിച്ചിട്ടുണ്ട്. ഒരുകാലത്ത് സൂപ്പർ ഹിറ്റായി നിന്നിരുന്ന ചില ആൽബം ഗാനങ്ങളിലൂടെയും രാധിക ശ്രദ്ധനേടിയിട്ടുണ്ട്.

radhika

വിവാഹശേഷം ദുബായിലേക്ക് പോയ രാധിക കുറച്ചു നാളുകളായി സിനിമയിൽ നിന്നൊക്കെ വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ അടുത്തിടെ ആയിഷ എന്ന ചിത്രത്തിലൂടെ താരം വീണ്ടും തിരിച്ചുവരവ് നടത്തിയിരുന്നു.

മഞ്ജു വാര്യർ നായികയായ ചിത്രത്തിൽ പ്രധാന വേഷത്തിലാണ് രാധിക അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിലും മറ്റും രാധിക എത്തിയിരുന്നു.

അങ്ങനെ കൗമുദി മൂവീസിന് നൽകിയ ഒരു അഭിമുഖത്തിൽ രാധിക പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധനേടുന്നത്. തനിക്ക് താല്പര്യമില്ലാതെ അഭിനയിച്ച ഒരു സിനിമയെ കുറിച്ചാണ് രാധികയുടെ വാക്കുകൾ.

ജയസൂര്യ പ്രധാന വേഷത്തിൽ അഭിനയിച്ച് 2007 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ചങ്ങാതിപൂച്ച. ചിത്രത്തിൽ രാധിക ആയിരുന്നു നായികയായി എത്തിയത്.

ചങ്ങാതിപൂച്ച താൻ ചെയ്യേണ്ട സിനിമയല്ലായിരുന്നുവെന്നാണ് രാധിക പറയുന്നത്. ഇഷ്ടമില്ലാതെ ചെയ്യേണ്ടി വന്ന സിനിമയാണെന്നും ആ കഥാപാത്രം ചെയ്യേണ്ട നടി പിന്മാറിയതിനെ തുടർന്നാണ് തന്നിലേക്ക് വന്നതെന്നും രാധിക പറഞ്ഞു.

ചങ്ങാതിപൂച്ച ഞാൻ ചെയ്യേണ്ട സിനിമ അല്ലായിരുന്നു. വേറെ ഒരു നടി കമ്മിറ്റ് ചെയ്ത സിനിമയായിരുന്നു അത്. ആ കുട്ടി ഒഴിവായത് കൊണ്ടാണ് എന്നെ വിളിച്ചത്.

എനിക്ക് ആ സിനിമ ചെയ്യാൻ തീരെ താത്പര്യമില്ലായിരുന്നു. പക്ഷെ അതും ഞാൻ ചെയ്യേണ്ടി വന്നെന്ന് രാധിക പറയുന്നു.

ക്ലാസ്മേറ്റ്സൊക്കെ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടാണ് ഞാൻ ചങ്ങാതിപൂച്ച ചെയ്യുന്നത്. ഇതിന് ശേഷമാണ് മിന്നാമിന്നി കൂട്ടം, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ തുടങ്ങിയ സിനിമകളൊക്കെ ചെയ്തത്. ഇൻഗോസ്റ്റ് ഹൗസ് തനിക്ക് കുറേ ചവിട്ട് വാങ്ങി തന്ന സിനിമയാണെന്നും രാധിക പറഞ്ഞു.

ക്ലാസ്മേറ്റ്സ് കഴിഞ്ഞതിന് ശേഷം വരുന്ന സിനിമകൾക്കെല്ലാം റസിയയുടെ ഷേഡ് ഉണ്ടായിരുന്നു. അങ്ങനെ എനിക്ക് ചെയ്യേണ്ടെന്ന് തോന്നിയിരുന്നു.

റസിയ ഒന്നുമതി. ആയിഷയാണ് ഇപ്പോൾ അവസാനമായി വന്ന സിനിമ. അതിലേക്ക് സംവിധായകൻ ആമിർ നേരിട്ട് വിളിക്കുകയായിരുന്നുവെന്നും രാധിക പറഞ്ഞു.

സിനിമയിൽ നിന്ന് തനിക്ക് ലഭിച്ച സുഹൃത്തുക്കളെക്കുറിച്ചൊക്കെ രാധിക ഇതേ അഭിമുഖത്തിൽ സംസാരിച്ചിരുന്നു. സിനിമയിലെ തന്റെ സുഹൃത്തുക്കളെല്ലാം പാരകളായിരുന്നെന്നാണ് രാധിക പറഞ്ഞത്.

സിനിമകളിൽ നിന്ന് സൗഹൃദങ്ങൾ ഉണ്ടാക്കാൻ ഇഷ്ടമായിരുന്നു, എന്നാൽ എല്ലാം പാരകളായി പോയി. സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോൾ എല്ലാവരുമായുള്ള ടച്ച് വിട്ടുപോയെന്നുമാണ് രാധിക പറഞ്ഞത്.

അതേസമയം, നേരത്തെ മറ്റൊരു അഭിമുഖത്തിൽ സിനിമകളിൽ നിന്ന് കൂടുതലാ അവസരങ്ങൾ താൻ പ്രതീക്ഷിക്കുന്നുണ്ടെന്ന് രാധിക പറഞ്ഞു.

radhika

ദുബായിൽ ആയത് കൊണ്ട് പലരും തന്നെ മറക്കുകയോ അവിടെ നിന്ന് കൊണ്ട് വന്ന് അഭിനയിപ്പിക്കേണ്ടി വരുമല്ലോയെന്ന് കരുതി വിളിക്കാതിരിക്കുകയോ ചെയ്യുകയാണെന്ന് രാധിക പറഞ്ഞു.

ഇപ്പോഴും റസിയ ആയി അറിയപ്പെടുന്നതിലെ സന്തോഷവും താരം പങ്കുവച്ചിരുന്നു. ഇത്ര കാലം കഴിഞ്ഞിട്ടും ചെയ്ത് കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നത് ഭാഗ്യമാണെന്നാണ് നടി പറഞ്ഞത്.

ദുബായിയിൽ ഭർത്താവിന് ഒപ്പമാണ് നടിയുടെ താമസം. വിവാഹശേഷം മുതൽ അവിടെ സെറ്റിൽഡാണ്.

More from Filmibeat

Read more about: radhika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X