For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആശുപത്രിയില്‍ കാണാനെത്തിയ ആരാധകര്‍! ഞാനിനി അഭിനയിക്കില്ലെന്ന് പലരും കരുതി: രാധിക

  |

  രാധിക എന്ന പേര് പറഞ്ഞാല്‍ ഒരുപക്ഷെ എല്ലാവരുടേയും മനസിലേക്ക് ആ മുഖം എത്തണമെന്നില്ല. എന്നാല്‍ റസിയ എന്ന പേര് കേട്ടാല്‍ മിക്കവരുടേയും മനസിലേക്ക് കടന്നു വരുന്ന ആദ്യത്തെ മുഖം രാധികയുടേതായിരിക്കും. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നായ, മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായ ക്ലാസ്‌മേറ്റ്‌സിലെ റസിയ.

  Also Read: മമ്മൂക്ക പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി, ഒരു സൂപ്പർസ്റ്റാറിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത്; അലൻസിയർ പറഞ്ഞത്

  മലയാളികള്‍ എന്നും ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന അനുഭവമാണ് ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം. ചിത്രത്തില്‍ രാധിക അവതരിപ്പിച്ച റസിയ എന്ന കഥാപാത്രത്തെ മലയാളി ഇന്നും മറന്നിട്ടുണ്ടാകില്ല. തട്ടത്തിന്‍ മറയത്തിലെ ആ സുന്ദരിയേയും അവളുടെ ഹൃദയം കവര്‍ന്ന പാട്ടുകാരനേയും കേരളക്കര ഏറ്റെടുക്കുകയായിരുന്നു.

  കേരളത്തില്‍ മ്യൂസിക് ആല്‍ബങ്ങള്‍ തരംഗം തീര്‍ത്തകാലത്താണ് രാധികയും താരമാകുന്നത്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആല്‍ബകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് രാധിക. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: കല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവിന് നിന്നെ സംശയമായിരിക്കില്ലേ? വാക്കുകള്‍ വളച്ചൊടിച്ചെന്ന് നയന

  ഞാന്‍ ആദ്യമായിട്ട് ചെയ്തത് മിദാദ് എന്ന ആല്‍ബമാണ്. ഒരു ഒപ്പനപ്പാട്ടായിരുന്നു അത്. വണ്‍മാന്‍ ഷോ എന്ന സിനിമയ്ക്ക് ശേഷമായിരുന്നു അത്. അപ്പോള്‍ ഇത് ആല്‍ബമാണെന്നൊന്നും അറിയില്ലായിരുന്നു. ആല്‍ബം ടെലികാസ്റ്റ് ചെയ്യുന്ന ദിവസം ഞാന്‍ സ്‌കൂട്ടറില്‍ നിന്ന് വീണു. പരുക്കു പറ്റി ആശുപത്രിയിലായെന്നാണ് താരം പറയുന്നത്.

  എന്നാല്‍ പാട്ട് കണ്ട് എന്നെ കാണാനായി പല ആരാധകന്മാരും ആശുപത്രിയിലേക്ക് വന്നു. പാല്‍നിലാപുഞ്ചിരി തൂകുമോ സുന്ദരി എന്ന ഗാനം വലിയ ഹിറ്റായി. മ്യൂസിക്കല്‍ ആല്‍ബം എന്ന കോണ്‍സെപ്റ്റിനെക്കുറിച്ചും അന്നാണ് ഞാന്‍ മനസിലാക്കിയത്. ശേഷം നിരവധി ആല്‍ബങ്ങള്‍ ചെയ്തുവെന്നും രാധിക പറയുന്നു. ക്ലാസ്‌മേറ്റ്‌സ് ഓര്‍മ്മകളും താരം പങ്കുവെക്കുന്നുണ്ട്.

  കരിയറിലെ പ്രധാന വഴിത്തിരിവാണ് ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമയും അതിലെ റസിയയും. അതിന് ശേഷവും മുമ്പും അത്ര നല്ല കഥാപാത്രമോ സിനിമയോ എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടില്ല. ക്ലാസ്‌മേറ്റ്‌സിലേക്ക് ഭാഗ്യം കൊണ്ടാണ് എത്തിപ്പെട്ടത്. സംവിധായകന്‍ ലാലുവേട്ടനുമായി മുമ്പേ പരിചയമുണ്ട്. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ സെറ്റില്‍ ഞാന്‍ പോയിരുന്നു.


  അവിടെ വച്ച് ആ സിനിമയിലെ ഒരു ഭാഗത്തിന് വേണ്ടി എന്റെ കണ്ണും ചിരിയുമൊക്കെ അദ്ദേഹം ഷൂട്ട് ചെയ്തിരുന്നു. പൃഥ്വിരാജിന്റെ കഥാപാത്രം സ്വപ്‌നം കാണുന്നൊരു ഭാഗത്താണ് അത് ഉപയോഗിച്ചത്. പിന്നീട് കുറച്ചു നാളുകള്‍ക്ക് ശേഷമാണ് ക്ലാസ്‌മേറ്റ്‌സിലേക്ക് ലാലുവേട്ടന്‍ എന്നെ വിളിക്കുന്നതെന്നാണ് രാധിക പറയുന്നത്.

  ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ ആ കഥാപാത്രത്തില്‍ തളയ്ക്കപ്പെട്ടുവെന്ന് തോന്നാറുണ്ട്. കാരണം അതിനേക്കാള്‍ മികച്ച കഥാപാത്രം പിന്നീട് കിട്ടിയിട്ടില്ല. ഇപ്പോള്‍ 17 വര്‍ഷം കഴിഞ്ഞു. എന്നും ആള്‍ക്കാര്‍ എന്നെ റസിയ എന്ന പേരിലാണ് തിരിച്ചറിയുന്നത്. രാധിക എന്ന യഥാര്‍ത്ഥ പേര് പലര്‍ക്കും അറിയില്ല. ഇന്‍സ്റ്റ ഐഡി പോലും രാധിക റസിയ എന്നാക്കിയെന്നും താരം പറയുന്നു.

  ഏറെ നാളുകളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു രാധിക. ഇപ്പോഴിതാ മഞ്ജു വാര്യര്‍ നായികയായ ആയിഷ എന്ന ചിത്രത്തിലൂടെ രാധിക തിരികെ വരികയാണ്. തന്റെ ഇടവേളയെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

  ദുബായിലേക്ക് ചേക്കേറിയതാണ്. ഭര്‍ത്താവിന് അവിടെയാണ് ജോലി. വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന തീരുമാനമൊന്നും എടുത്തിരുന്നില്ല. ദുബായിലേക്ക് മാറിയതിനാല്‍ ഞാന്‍ ഇനി അഭിനയിക്കില്ലെന്ന് പലരും വിചാരിച്ചു. അതിനാലാകാം സിനിമകളിലേക്ക് ആറും വിളിച്ചില്ല. അതിനിടയില്‍ ഷാജി എന്‍ കരുണിന്റെ ഓള് എന്ന സിനിമയില്‍ അഭിനയിച്ചു. ഒരു വാണിജ്യ സിനിമ അല്ലാത്തതിനാല്‍ വേണ്ടത്ര ജനശ്രദ്ധ നേടിയില്ല. ആയിഷയിലൂടെ വീണ്ടും മലയാള സിനിമയില്‍ സജീവമാകുന്നു എന്നതില്‍ ഏറെ സന്തോഷമുണ്ട്.

  Read more about: radhika
  English summary
  Classmates Fame Radhika Rasiya Opens Up About Her Break From Cinema And Music Album Days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X