For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലർന്ന് കിടക്കാൻ ഇപ്പോഴും പേടിയാണ്!, ആ ശീലം മാറ്റാൻ പറ്റിയിട്ടില്ല; തുറന്നു പറഞ്ഞ് നയൻതാര

  |

  ​ഗോൾഡിന് ശേഷം വീണ്ടും ഒരു നയൻ‌താര ചിത്രം തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയിൽ ഇരുപത് വർഷം തികയുന്ന സമയത്ത് തന്നെയാണ് പുതിയ സിനിമയുമായി തെന്നിന്ത്യൻ സൂപ്പർ നായിക പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. കണക്ട് ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

  വിഘ്‍നേശ് ശിവന്റേയും നയൻതാരയുടേയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സ്‌ നിർമ്മിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. അശ്വിൻ ശരവണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

  Also Read: ആ സിനിമ ചെയ്തത് വിഷമത്തോടെ, എക്‌സ്‌പോസ്ഡ് ആയ രംഗമുണ്ടായിരുന്നു; പക്ഷെ പിന്നെയത് ഗുണമായി!

  ഹൊറർ ഴോണറിൽ ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിയതാണ്. അനുപം ഖേര്‍, സത്യരാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇടവേളകളില്ലാതെ എത്തുന്ന ചിത്രമാണിത്.

  ജീവിതത്തിലും കാരിയാറിലുമെല്ലാം നിറയെ സന്തോഷങ്ങൾ നിറഞ്ഞ ഒരു വർഷത്തിന്റെ അവസാനമാണ് പുതിയ ചിത്രവുമായി നയൻതാര എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ ആകാംക്ഷയിലാണ് ആരാധകരും. ഈ വർഷമാണ് നയൻ‌താര സംവിധായകൻ വിഘ്‌നേശ് ശിവനെ വിവാഹം കഴിച്ചത്.

  അടുത്തിടെ സറോഗസിയിലൂടെ ഇവർ രണ്ടു ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തിരുന്നു. ഇത് കൂടാതെ ഹിന്ദിയിൽ ഷാരൂഖ് ഖാന്റെ നായികയായും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് മലയാളികൾക്കും ഏറെ പ്രിയങ്കരിയായ നയൻ‌താര.

  വിവാഹശേഷം കുഞ്ഞുങ്ങളൊക്കെ ആയ സ്ഥിതിക്ക് നയൻ‌താര സിനിമയിൽ നിന്ന് ഇടവേളയെടുത്തേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് വീണ്ടും പുതിയ സിനിമയുമായി നയൻതാര പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നയൻ‌താര ഏറെ നാളുകൾക്ക് ശേഷം നൽകിയ അഭിമുഖവും ശ്രദ്ധനേടുകയാണ്.

  ഇതുവരെ ഒരു അഭിമുഖത്തിലും പറയാത്ത ചില രസകരമായാ വെളിപ്പെടുത്തലുകൾ നയൻതാര അഭിമുഖത്തിൽ നടത്തുന്നുണ്ട്. ഹൊറർ സിനിമ ആയതു കൊണ്ട് തന്നെ, പ്രേതത്തെ പേടിയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ചില രസകരമായ കാര്യങ്ങള്‍ നയന്‍താര പങ്കുവച്ചത്. പ്രേതത്തെ തനിക്ക് പേടിയൊന്നും ഇല്ല. പക്ഷെ അങ്ങനെ ഒരു സൂപ്പര്‍ നാച്വറല്‍ പവര്‍ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നുണ്ട് എന്നാണ് നടി പറഞ്ഞത്.

  താൻ ഒരുപാട് ഹൊറർ സിനിമകൾ കാണാറുണ്ട്. കല്യാണത്തിന് മുൻപ് ഒറ്റയ്ക്ക് റൂം അടച്ചിരുന്ന് ഹൊറർ സിനിമകൾ കാണാറുണ്ടായിരുന്നു. എന്നാലാണ് ആ സിനിമയുടേതായ ഫീൽ കിട്ടുകയുള്ളു. അതിലെ രസമുള്ളൂ എന്ന് നയൻ‌താര പറയുന്നു.

  ഹൊറര്‍ സിനിമകള്‍ ഒറ്റയ്ക്ക് ഇരുന്ന് കാണുമെങ്കിലും രാത്രി ലൈറ്റ് ഓഫ് ചെയ്ത് കിടക്കുന്നത് തനിക്ക് പേടിയാണെന്നും നടി പറയുന്നുണ്ട്. എപ്പോഴും ലൈറ്റ് ഓഫ് ചെയ്യാതെയാണ് ഉറങ്ങാറുള്ളത്. അത് പോലെ കിടക്കുമ്പോൾ മലര്‍ന്ന് കിടക്കാറില്ലെന്നും നയൻതാര പറയുന്നു.

  Also Read: കല്യാണം കഴിക്കാമെന്ന് പറഞ്ഞു, പക്ഷെ; അവസാനം ഐവി ശശിയെ വീട്ടിൽ പോയി ഭീഷണിപ്പെടുത്തിയെന്ന് സീമ

  ചെറുപ്പത്തില്‍ എപ്പോഴോ ആരോ പറഞ്ഞതാണ്, മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ പ്രേതങ്ങള്‍ക്ക് ആക്രമിക്കാൻ എളുപ്പാണ് എന്ന്. അതുകൊണ്ടാണ് അങ്ങനെ. ഇത്ര വലുതായിട്ടും ആ ശീലം മാറ്റാന്‍ പറ്റിയില്ല. ചരിഞ്ഞോ, കമഴ്‌ന്നോ കിടന്നാണ് ഇപ്പോഴും ഉറങ്ങാറുള്ളത്', എന്നും നയൻ‌താര പറഞ്ഞു.

  വിവാഹശേഷമുള്ള ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ചും തന്റെ 20 വർഷത്തെ സിനിമ ജീവിതത്തെ കുറിച്ചുമെല്ലാം നയൻ‌താര അഭിമുഖത്തിൽ സംസാരിച്ചിരുന്നു. അതേസമയം, ഇന്ന് തിയേറ്ററുകളിൽ എത്തിയ കണക്ടിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സാങ്കേതിക പരമായി ചിത്രം മികച്ച് നിൽക്കുന്നുണ്ടെന്നും നയൻ‌താര തിളങ്ങിയിട്ടുണ്ടെന്നും നിരവധിപേർ അഭിപ്രായപ്പെടുന്നുണ്ട്.

  Read more about: nayanthara
  English summary
  Connect Movie Actress Nayanthara Opens Up About Her Fear Of Ghost Says She Still Sleep With Lights On
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X