കടുത്ത മാനസിക പീഡനം, പെരുമാറിയത് വേലക്കാരിയോടെന്ന പോലെ; രതീഷ് ബാലകൃഷ്ണനെതിരെ കോസ്റ്റ്യും ഡിസൈനര്‍

ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ സ്പിന്‍ ഓഫ് ചിത്രമായിരുന്നു ഈയ്യടുത്തിറങ്ങിയ സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ. ഇപ്പോഴിതാ ഈ സിനിമയുടെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് കോസ്റ്റിയൂം ഡിസൈനര്‍ ലിജി പ്രേമന്‍. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ട് താന്‍ പരാതി നല്‍കിയെന്ന് ലിജി വ്യക്തമാക്കുന്നുണ്ട്.

ബറോസ്, രജനീകാന്ത് ചിത്രം വേട്ടയാന്‍ തുടങ്ങിയവയിലെ തന്റെ വര്‍ക്ക് കണ്ടാണ് രതീഷ് തന്നെ സമീപിക്കുന്നത്. 35 ദിവസത്തെ വര്‍ക്കായിരുന്നു പറഞ്ഞത്. പ്രതിഫലമായി ചോദിച്ചത് 2.25 ലക്ഷം രൂപയായിരുന്നു. അതില്‍ ഒരു ലക്ഷം മുന്‍കൂറായി രതീഷ് തരികയും ചെയ്തു. പ്രീപ്രൊഡക്ഷനും ഷൂട്ടിംഗുമായി 110 ദിവസമാണ് താന്‍ ഈ സിനിമയ്ക്കായി ജോലി ചെയ്തത്. പ്രീ പ്രൊഡക്ഷന്‍ സമയത്ത് തന്നെ സംവിധായകനില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ പ്രൊഡക്ഷന്‍ ടീം പറഞ്ഞത് അനുസരിച്ച് താന്‍ തുടരുകയായിരുന്നു എന്നാണ് ലിജി പറയുന്നത്.

Ratheesh Balakrishna Poduval

രതീഷിന്റെ ഈഗോയായിരുന്നു പ്രശ്‌നത്തിന്റെ കാരണം. തുടക്കം മുതല്‍ക്കെ വേലക്കാരിയോടെന്ന പോലൊയണ് തന്നോട് പെരുമാറിയിരുന്നത്. വലിയ മാനസിക പീഡനം നേരിടേണ്ടി വന്നു. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നത് പോലെയായിരുന്നു സംവിധായകന്റെ പെരുമാറ്റമെന്നും ലിജി പറയുന്നു. ഇതോടെയാണ് താന്‍ സിനിമയില്‍ നിന്നും പിന്മാറുന്നത്. എന്നാല്‍ ഇതിനോടകം തന്നെ സിനിമയ്ക്ക് വേണ്ട വസ്ത്രങ്ങളെല്ലം താന്‍ ഒരുക്കിയിരുന്നു. സിനിമയ്ക്ക് വേണ്ടിയുള്ള തന്റെ ജോലിയുടെ 75 ശതമാനവും തീര്‍ത്തിരുന്നുവെന്നും ലിജി പറയുന്നു.

തുടര്‍ന്ന് താന്‍ ഫെഫ്കയെ സമീപിച്ചു. സിനിമയുടെ ക്രെഡിറ്റില്‍ തന്റെ പേര് വെക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയായിരുന്നു ഫെഫ്കയെ സമീപിച്ചത്. തനിക്ക് ലഭിക്കേണ്ട പ്രതിഫലം മുഴുവനും ലഭിച്ചിട്ടില്ല. ഒത്തു തീര്‍പ്പ് ചര്‍ച്ചയില്‍ ക്രെഡിറ്റ് വെക്കാമെന്ന് പറഞ്ഞിരുന്നു. അതേസമയം തന്റെ പേര് ക്രെഡിറ്റില്‍ വെക്കുന്നതിനോട് നിര്‍മ്മാതാക്കള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നില്ല. പക്ഷെ സംവിധായകന്റെ പിടിവാശിയെ തുടര്‍ന്ന് ഒഴിവാക്കിയെന്നും ലിജി പറയുന്നു.

Ratheesh Balakrishna Poduval

സിനിമ പുറത്തിറങ്ങിയപ്പോള്‍ തന്റെ പേര് അസിസ്റ്റന്റ് എന്ന ലേബലിലാണ് വന്നത്. മറ്റൊരാളുടെ പേരായിരുന്നു കോസ്റ്റിയും ഡിസൈനറുടേതായി വച്ചിരുന്നത്. ഇത് തന്നെ അപമാനിക്കുന്നത് പോലെയാണ്. കുറേ വര്‍ഷങ്ങളായി താന്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നതാണ്. ഇതോടെയാണ് താന്‍ നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്നതെന്നാണ് ലിജി പറയുന്നത്. ഒടിടിയില്‍ സിനിമ റിലീസ് ചെയ്യുമ്പോള്‍ തന്റെ പേര് ക്രെഡിറ്റില്‍ അര്‍ഹിക്കുന്ന സ്ഥാനത്ത് തന്നെ വരണമെന്നാണ് ലിജി ആവശ്യപ്പെടുന്നത്.

സംവിധായകനില്‍ നിന്നും നേരിട്ടത് കടുത്ത മാനസിക പീഡനമാണ്. മറ്റാര്‍ക്കും ഈ അവസ്ഥ ഉണ്ടാകരുത്. സെറ്റില്‍ എല്ലാവരുടേയും മുന്നില്‍ വച്ച് സംവിധായകന്‍ അപമാനിച്ചിട്ടുണ്ട്. തന്നോട് മാത്രമല്ല, ഒരുപാട് പേരോട് അദ്ദേഹം ഇതുപോലെ പെരുമാറിയിട്ടുണ്ട്. തന്റെ പ്രതിഫലത്തില്‍ 75000 രൂപ കിട്ടാന്‍ ബാക്കിയുണ്ടെന്നും ലിജി പറയുന്നു. പരാതിയുമായി എറണാകുളം മുന്‍സിഫ് കോടതിയെയാണ് ലിജി സമീപിച്ചിരിക്കുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X