twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിനേയും ടൊവിയേയും ബന്ധുക്കളാക്കുന്ന ആ 'ലിങ്ക്' എന്റെ കുടുംബമാണ്; ധീരജ് ഡെന്നി പറയുന്നു

    |

    മലയാള സിനിമയിലെ യുവ സൂപ്പര്‍ താരങ്ങളാണ് നിവിന്‍ പോളിയും ടൊവിനോ തോമസും. താരകുടുംബങ്ങളുടെ പിന്‍ബലമൊന്നുമില്ലാതെ കടന്നു വന്ന് സ്വന്തം പ്രയത്‌നത്തിലൂടെയാണ് ഇന്ന് രണ്ടു പേരും വലിയ താരങ്ങളായി മാറിയത്. അതേസമയം ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഇപ്പോഴിതാ ഈ കുടുംബത്തില്‍ നിന്നും മറ്റൊരു നായകന്‍ കൂടി മലയാള സിനിമയില്‍ ചുവടുറപ്പിക്കുകയാണ്. കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന ചിത്രത്തിലെ നായകനായ ധീരജ് ഡെന്നി. ടൊവിനോയുടേയും നിവിന്‍ പോളിയുടേയും കസിന്‍ ആണ് ധീരജ്.

    ആലുവയാണ് നിവിന്‍ ചേട്ടന്റെയും എന്റെയും വീട്. നിവിന്‍ ചേട്ടന്റെ അച്ഛന്റെ അനുജന്റെ മകനാണ് ഞാന്‍. എന്റെ അമ്മയുടെ സഹോദരന്റെ മകന്‍ ആണ് ടൊവിനോ. നിവിന്‍ ചേട്ടനും ടൊവിയും ബന്ധുക്കളാണെന്ന് പലര്‍ക്കും അറിയാം. അതെങ്ങനെ എന്ന് അധികമാര്‍ക്കും അറിയില്ല. അവരെ രണ്ട് പേരെയും ബന്ധുക്കളാക്കുന്ന ആ 'ലിങ്ക്' എന്റെ കുടുംബമാണ്. എന്നാണ് ധീരജ് പറയുന്നത്. കുട്ടിക്കാലം മുതല്‍ തന്നെ തനിക്ക് അഭിനയത്തില്‍ താല്‍പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ സിനിമയായിരുന്നില്ല, മറിച്ച് നാടകം ആയിരുന്നു അന്ന് മനസിലെന്നാണ് ധീരജ് പറയുന്നത്.

    Nivin Pauly

    ''സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. അഭിനയം തന്നെയായിരുന്നു ചെറുപ്പം മുതല്‍ താല്പര്യം. പക്ഷേ സിനിമ ഒന്നും സ്വപ്നം കണ്ടിരുന്നില്ല. നാടകാഭിനയം തുടരണമെന്നേ ഉണ്ടായിരുന്നുള്ളു. ഇന്‍സ്ട്രമെന്റേഷന്‍ എന്‍ജിനീയര്‍ ആയ ഞാന്‍ ബാംഗ്ലൂരില്‍ ഒരു ജാപ്പനീസ് കമ്പനിയിലും പിന്നീട് മറ്റൊരു കമ്പനിയിലും ജോലി നോക്കിയിരുന്നു. പക്ഷേ അവിടെ തുടരാന്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല അപ്പോഴും മനസ്സില്‍ അഭിനയമായിരുന്നു. ജോലി ഉപേക്ഷിച്ച് സിനിമയെ പിന്തുടരാന്‍ തീരുമാനിച്ചപ്പോള്‍ എനിക്ക് മുന്നില്‍ യാത്ര ചെയ്ത നിവിന്‍ ചേട്ടന്‍ എനിക്ക് പ്രചോദനമായി'' എന്നാണ് ധീരജ് പറയുന്നത്.

    ആ സമയത്ത് നിവിന്‍ ചേട്ടന്‍ സിനിമയില്‍ സ്വന്തം സ്ഥാനമുറപ്പിച്ച് അറിയപ്പെടുന്ന താരമായി മാറിയിരുന്നു. ടൊവിനോ പ്രൊഫഷന്‍ ഉപേക്ഷിച്ച് സിനിമയിലേക്ക് വന്നു പിടിച്ചു നില്‍ക്കാന്‍ തുടങ്ങിയിരുന്നുവെന്നും അതും തനിക്കൊരു പ്രചോദനമായിരുന്നു എന്നാണ് ധീരജ് പറയുന്നത്. തന്റെ സിനിമാ മോഹം താന്‍ ആദ്യമായി പറയുന്നത് നിവിന്‍ പോളിയോടായിരുന്നുവെന്നും അന്ന് നിവിന്‍ പോളി നല്‍കിയ ഉപദേശം എന്തായിരുന്നുവെന്നും ധീരജ് വ്യക്തമാക്കുന്നുണ്ട്.

    ദിവസം ഒരു നേരം മാത്രം ഭക്ഷണം, പല ജോലികളും ചെയ്തു; പഠനകാലത്തെക്കുറിച്ച് സമാന്തദിവസം ഒരു നേരം മാത്രം ഭക്ഷണം, പല ജോലികളും ചെയ്തു; പഠനകാലത്തെക്കുറിച്ച് സമാന്ത

    'എടാ വീട്ടിലാണ് നമുക്ക് ആദ്യ പിന്തുണ വേണ്ടത്. നീ ഇത്രയും നാള്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവര്‍ ഹാപ്പി ആയിരുന്നു. ഇനി നീ സിനിമ കിട്ടാന്‍ കാത്തിരിക്കുമ്പോള്‍ മുഴുവന്‍ സമയവും വീട്ടിലായിരിക്കും. നീ ജോലി ഇല്ലാതെ വീട്ടിലിരിക്കുന്നത് അവര്‍ക്ക് അസ്വസ്ഥത ഉണ്ടാകും. അപ്പോള്‍ ഇതെല്ലം അവരെ പറഞ്ഞു മനസ്സിലാക്കി ആദ്യം അവരില്‍ നിന്നാണ് പിന്തുണ നേടേണ്ടത്. അവര്‍ ഓക്കേ ആണെങ്കില്‍ നീ സിനിമ ചെയ്യൂ'.എന്നായിരുന്നു നിവിന്‍ പോളി പറഞ്ഞതെന്നാണ് ധീരജ് പറയുന്നത്.

    ആഗ്രഹം പറഞ്ഞപ്പോള്‍ വീട്ടിലും അച്ഛന്‍ അമ്മ ചേട്ടന്‍ ചേച്ചി ഉള്‍പ്പടെ ആര്‍ക്കും തന്നെ എതിരഭിപ്രായം ഉണ്ടായില്ലെന്നാണ് ധീരജ് പറയുന്നത്. എല്ലാവരും നല്ല പിന്തുണ തന്നുവെന്നും താരം പറയുന്നു. പിന്നാലെ ടൊവിനോ നല്‍കിയ ഉപദേശത്തെക്കുറിച്ചും താരംപറയുന്നുണ്ട്. ''ടൊവി പറഞ്ഞത് 'എടാ സിനിമ ഇന്‍ഡസ്ട്രി എന്ന് പറയുന്നത് വലിയൊരു ബഞ്ചാണ് .ഇവിടെ ഇഷ്ടംപോലെ ആളുകള്‍ക്ക് സ്ഥലമുണ്ട്. നിവിന്‍ ചേട്ടനും നിനക്കും എനിക്കും എല്ലാവര്‍ക്കും അവരുടേതായ സ്ഥാനം ഉണ്ടാകും. പല സംവിധായകരും ഒരു നടനുവേണ്ടി രണ്ടുവര്‍ഷമൊക്കെ കാത്തിരിക്കുക എന്ന് പറയുന്നത്തിന്റെ അര്‍ഥമെന്താണ്, അത് കഴിവുള്ളവര്‍ കുറവായതുകൊണ്ട് തന്നെയാണ്. അപ്പോള്‍ അഭിനേതാക്കള്‍ക്ക് ഇവിടെ സ്‌കോപ്പ് ഉണ്ട്. നീയും ശ്രമിക്കൂ ഇവിടെ നിനക്കും നിന്റേതായ സ്ഥാനമുറപ്പിക്കാന്‍ കഴിയും'. എന്നായിരുന്നു ടൊവിനോ നല്‍കിയ ഉപദേശം. ആ രണ്ട് ഉപദേശങ്ങളും താന്‍ സ്വീകരിച്ചുവെന്നാണ് ധീരജ് പറയുന്നത്.

    Recommended Video

    നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam

    തന്റെ സിനിമ യാത്രയെക്കുറിച്ചും ധീരജ് മനസ് തുറക്കുന്നുണ്ട്. ജോലി ഉപേക്ഷിച്ച് ഹ്രസ്വചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ചെയ്തത്. അങ്ങനെയിരിക്കെ, സുനില്‍ ഇബ്രാഹിം സര്‍ സംവിധാനം ചെയ്ത 'വൈ' എന്ന ചിത്രത്തിന്റെ ഓഡിഷന്‍ വന്നു. രണ്ടു മൂന്നു ഓഡിഷന്‍ കഴിഞ്ഞു അതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തന്നെപോലെ തന്നെ ഒരു അന്‍പതോളം പുതുമുഖങ്ങള്‍ അഭിനയിച്ച സിനിമയാണ് വൈ എന്നും ധീരജ് ചൂണ്ടിക്കാണിക്കുന്നു. ഹിമാലയത്തിലെ കശ്മലന്‍, വാരിക്കുഴിയിലെ കൊലപാതകം , കല്‍ക്കി, മൈക്കിള്‍സ് കോഫി ഹൌസ് തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു. ആദ്യമായി നായകനായി അഭിനയിച്ച സിനിമ കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ആണ്. ചിത്രം തീയേറ്ററുകളിലെത്തിയിരിക്കുകയാണ്.

    Read more about: tovino thomas nivin pauly
    English summary
    Cousin Brother Of Tovino Thomas And Nivin Pauly Dheeraj Denny Opens Up About Brother's
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X