ആമി ശരിക്കും നിങ്ങളുടെ മകളാണോ? നിങ്ങളെ പോലുള്ളവര്‍ക്ക് കുഞ്ഞുണ്ടാകുമോ? മറുപടി നല്‍കി ഷിഹാബ്
സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ് സിപി ഷിഹാബും ഭാര്യ സനയും മകള്‍ ആമിയും. ജീവിതത്തില്‍ വലിയ പ്രതിസന്ധികളേയും വെല്ലുവിളികളേയും ധീരമായി നേരിട്ടാണ് ഷിഹാബ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. ആര്‍ക്കും പ്രചോദനമാകുന്നതാണ് ആ ജീവിതം. തീവ്രമായ ആഗ്രഹവും കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കില്‍ ഒന്നിനും നമ്മളെ തടയാന്‍ സാധിക്കില്ലെന്ന് ഷിഹാബ് കാണിച്ചു തന്നിട്ടുണ്ട്.
പലര്‍ക്കും ഷിഹാബിന്റേയും സനയുടേയും ജീവിതം പ്രതീക്ഷയും പ്രചോദനവുമാണ്. എന്നാല്‍ ചിലര്‍ ഇവരെ കാണുന്നത് മറ്റൊരു കണ്ണിലൂടെയാണ്. ഇപ്പോഴിതാ തങ്ങളോടുള്ള പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഷിഹാബും സനയും. യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ഇരുവരുടേയും പ്രതികരണം.

ആമിയ്ക്ക് ഇപ്പോള്‍ മൂന്നര വയസായി. ഇപ്പോഴും പലരുടേയും സംശയങ്ങള്‍ മാറിയിട്ടില്ല. അതിനെല്ലാം ഉള്ള മറുപടിയാണ് ഈ വീഡിയോ എന്നാണ് ഷിഹാബും സനയും പറയുന്നത്. കുറേ പേര്‍ ചോദിക്കാറുണ്ട് നിങ്ങളുടെ മകളാണോ എന്ന്. എന്തുകൊണ്ടാണ് അതെന്ന് അറിയില്ല. നിങ്ങളെ പോലുള്ളവര്‍ക്ക് കുട്ടികളുണ്ടാകുമോ എന്ന സംശയവും ആമിക്ക് ഞങ്ങളേക്കാള്‍ സൗന്ദര്യം ഉള്ളതു കൊണ്ടുമാകാം. ആമിയ്ക്ക് നല്‍കുന്ന പ്രത്യേക കെയറിനെക്കുറിച്ചുമൊക്കെ പറാനായാണ് ഈ വീഡിയോ എന്നും അവര്‍ പയുന്നു.
ആമി വലിയ കുട്ടിയായില്ലേ, അടുത്ത കുട്ടി വേണ്ടെ എന്ന് പലരും ചോദിക്കാറുണ്ട്. ആമി ചെറിയ കുട്ടിയാണ്. കല്യാണം കഴിഞ്ഞപ്പോഴെ കുട്ടിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കേട്ടിരുന്നു. കല്യാണം കഴിഞ്ഞ് രണ്ട് രണ്ടര വര്‍ഷം കഴിഞ്ഞാണ് ആമി ജനിച്ചത്. ആമിയ്ക്ക് മൂന്ന് വയസ് കഴിഞ്ഞു. അടുത്ത കുട്ടിയെക്കുറിച്ച് പലരും ചോദിക്കുന്നു. ആമി ചെറിയ കുട്ടിയായതിനാല്‍ ഞങ്ങള്‍ രണ്ടാമത്തെ കുട്ടിയെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ആമിയുടെ കാര്യങ്ങളൊക്കെ സെറ്റാകണം. വീടിന്റെ പണി നടക്കുകയാണ്. അങ്ങനെയുള്ള തിരക്കുകളുണ്ടെന്നും ഇരുവരും പറയുന്നു.
സമയം ആകുമ്പോള്‍ ജീവിതത്തില്‍ സംഭവിക്കാനുള്ളത് സംഭവിക്കും. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് കോട്ടയത്ത് വച്ച് ഒരാളെ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും കല്യാണം കഴിക്കുന്നതുമൊക്കെ. എങ്ങനെയാണ് ജീവിതം എന്ന് ചിന്തിക്കാത്ത സമയത്ത് പോലും ഒരു പെണ്‍കുട്ടി വേണമെന്ന് ആഗ്രഹിച്ചു. അങ്ങനെ ആമി ജനിച്ചു. ആമിയെന്ന പേരും നേരത്ത ആഗ്രഹിച്ചിരുന്നു. ആഗ്രഹിക്കുന്നതിനേക്കാള്‍ സന്തോഷം നല്‍കുന്നുണ്ട്. എല്ലാം സംഭവിക്കേണ്ടത് സമയത്ത് തന്നെ സംഭവിക്കുമെന്നും ഷിഹാബ് പറയുന്നു.
സനയുടെ വീട് കോട്ടം. ഷാനു മലപ്പുറത്താണ്. ഇപ്പോള്‍ നാട്ടിലുണ്ട്. കല്യാണം കഴിക്കുമ്പോള്‍ സനയ്ക്ക് 18 വയസായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് വയസാകുന്നു. പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ് ആമി നിങ്ങളുടെ മകള്‍ ആണോ എന്ന്. അത് സന്തോഷം കൊണ്ട് ചോദിക്കുന്നതാണെങ്കില്‍ ഒരുപാട് സന്തോഷം. അതല്ല വേറെ എന്തെങ്കിലും ഉദ്ദേശം വച്ചിട്ടാണെങ്കില്‍ പറഞ്ഞു കൊടുക്കുന്നില്ലെന്നും ഷിഹാബും സനയും പറയുന്നു.

ചോദിക്കുന്നവര്‍ ചോദിച്ചു കൊണ്ടേയിരിക്കും അത് ഒരുതരം മാനസിക രോഗമാണ് സ്വന്തം വീട്ടില്‍ ഇല്ലാത്ത ആദി നല്ലതുപോലെ കഴിയുന്ന കുടുംബങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ് അവര്‍. കാര്യമായി എടുക്കരുത്. നിങ്ങളെ സ്‌നേഹിക്കുന്നവര്‍ എന്നും കൂടെയുണ്ടാവും എന്നായിരുന്നു വീഡിയോയ്ക്ക് ലഭിച്ച ഒരു കമന്റ്. നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച മക്കള്‍ ഒരിക്കലും മറ്റുള്ളവരുടെ മാതൃത്വത്തെ ചോദ്യം ചെയ്യില്ല കാര്യമാക്കേണ്ട .. നിങ്ങള്‍ പ്രെഗ്‌നന്റ് ആയ സമയം മുതല്‍ നിങ്ങളുടെ വീഡിയോസ് കാണുന്നവള്‍ ആണ് ഞാന്‍. പറയുന്നവര്‍ പറയട്ടെ വായ മൂടിക്കെട്ടാന്‍ പറ്റില്ലല്ലോ എന്നായിരുന്നു മറ്റൊരു കമന്റ്.


Click it and Unblock the Notifications