Don't Miss!
- News
സിദ്ദിഖ് കാപ്പന്റെ മോചനം സന്തോഷമുള്ള കാഴ്ചയെന്ന് ഇടി മുഹമ്മദ് ബഷീര്‍; നിരന്തരം ശബ്ദമുയരണം
- Sports
ഉപദേശങ്ങള്‍ക്ക് റിഷഭിന് പുല്ലുവില! ഒടുവില്‍ ആ തന്ത്രത്തില്‍ പാഠം പഠിച്ചു- മുന്‍ കോച്ച്
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Finance
ഇപിഎഫ് പിൻവലിക്കലിനുള്ള ടിഡിഎസ് നിരക്കിൽ മാറ്റം; നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എത്ര നികുതി നല്‍കണം
- Lifestyle
വീട്ടിലുണ്ടാക്കിയ 7 സ്ക്രബ്ബില്‍ മുഖം തിളങ്ങും പ്രായം പത്ത് കുറയും
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
'ഡാൻസ് കളിക്കാൻ വന്ന പയ്യനോട് അത് ചെയ്യേണ്ട കാര്യമുണ്ടായിരുന്നില്ല; പൃഥ്വിരാജിന്റെ മറ്റൊരു മുഖം അന്ന് കണ്ടു!'
മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ് ഇന്ന്. ഇരുപതാം വയസ്സിൽ നന്ദനം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച നടൻ ഇന്ന് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന മലയാള നടന്മാരിൽ ഒരാളാണ്. നന്ദനത്തിൽ മനു ഏട്ടനായി മലയാളികളുടെ മനസിൽ ഇടംനേടിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിൽ കൈവയ്ക്കാത്ത മേഖലകൾ ഇല്ലെന്ന് തന്നെ പറയാം.
ഗായകനായും സംവിധായകനായും നിർമ്മാതാവായും താരം വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. ലൂസിഫർ, ബ്രോ ഡാഡി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തും നിരവധി സിനിമകൾ നിർമിച്ചും കെജിഎഫ് 2, കാന്താര പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾ കേരളക്കരയിൽ എത്തിച്ചും മലയാള സിനിമയിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നായി നടൻ മാറി കഴിഞ്ഞു.

ഇന്നത്തെ യുവതാരങ്ങൾ സിനിമയിൽ മാതൃകയാകുന്നത് പൃഥിരാജിനെയാണ്. വളരെ ചെറിയ പ്രായത്തിൽ സിനിമയിൽ സ്വയം പഠിച്ചാണ് പൃഥ്വിരാജ് എല്ലാ മേഖലകളിലും തന്റെ സാന്നിധ്യം ഉറപ്പിച്ചത്. അതേസമയം, സിനിമയിലേക്ക് വന്ന കാലത്ത് നിരവധി വിമർശനങ്ങളും പരിഹാസങ്ങളും എല്ലാം കേട്ടിട്ടുണ്ട് പൃഥ്വിരാജ്. ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ പേരിൽ പോലും നടനെതിരെ വിമർശനം ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ, അങ്ങനെ ഒരു സമയത്തും പൃഥ്വിരാജിന് സഹപ്രവത്തകരോട് ഉണ്ടായിരുന്ന സ്നേഹത്തെയും കരുതലിനെയും കുറിച്ച് പറയുകയാണ് ഫെഫ്‌ക ജനറൽ സെക്രട്ടറിയും കൊറിയോഗ്രാഫറുമായ മനോജ് ഫിഡോക്. പൃഥ്വിരാജിനൊപ്പം ഒരു സിനിമ ചെയ്തപ്പോഴുള്ള അനുഭവവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. മനോജിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.
'പൃഥ്വിരാജ് വന്ന ആ കാലഘട്ടം. നന്ദനം ഒക്കെ കഴിഞ്ഞപ്പോൾ എല്ലാവരും പറഞ്ഞത് പുള്ളി ഒരു അഹങ്കാരിയാണ് എന്നൊക്കെയാണ്. അന്ന് ഞാനൊക്കെ പറയുന്നുണ്ട് പുള്ളി അങ്ങനെ ഒരാളല്ലെന്ന്. ഡാൻസറായും അസിസ്റ്റന്റ് ആയും കൊറിയോഗ്രാഫർ ആയിട്ടെല്ലാം പുള്ളിക്കൊപ്പം വർക്ക് ചെയ്തിട്ടുള്ളത് കൊണ്ട് എനിക്ക് അറിയാം.
നമ്മുക്ക് ആരെയും പറഞ്ഞ് വിശ്വസിപ്പിക്കാൻ പറ്റില്ലല്ലോ. ഒരു സിനിമയുടെ സെറ്റിൽ ഞാൻ കൃത്യമായി ഓർക്കുന്നില്ല. അവൻ ചാണ്ടിയുടെ മകൻ ആണെന്ന് തോന്നുന്നു. പ്രസന്ന മാസ്റ്റർ ആയിരുന്നു കൊറിയോഗ്രാഫി. ഡാൻസ് സീൻ എടുക്കുകയാണ്. നല്ല വെയിലാണ്. ഞങ്ങൾ 5 - 8 ഡാൻസേർസ് ഉണ്ട്. ഒരു കരിമ്പിൻ തോട്ടത്തിലാണ് ഷൂട്ട്. തൊട്ട് മുന്നിൽ ഒരു അരുവിയൊക്കെ ഉണ്ട്.

Also Read: ഇത് നയൻതാരയുടെ ലോകം; മക്കളെ നെഞ്ചോട് ചേർത്ത് വിഘ്നേശ്; സിന്ദൂരമണിഞ്ഞ് സുന്ദരി ആയി താരം
ക്യാമറയും ക്രുവും ഒക്കെ ദൂരെയാണ്. വെയിൽ എന്ന് പറഞ്ഞാൽ ഒരു രക്ഷയില്ലാത്ത വെയിലാണ്. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു ഡാൻസ് പയ്യൻ വന്ന് വെള്ളം ചോദിച്ചു. അവിടെന്ന് ആരും ശ്രദ്ധിക്കുന്നില്ല. ഇവാൻ ചോദിക്കുന്നത് പൃഥ്വിരാജ് കേട്ടു. അങ്ങനെ ഷോട്ട് റെഡി എന്ന് ഡയറക്ടർ വിളിച്ച് പറഞ്ഞപ്പോൾ രാജുവേട്ടൻ കൈ പൊക്കി. എന്നിട്ട് തിരുവനന്തപുരം ഭാഷയിൽ, പയ്യന്മാർക്ക് വെള്ളം കൊടുത്തിട്ട് എടുത്താൽ മതിയെന്ന് പറഞ്ഞു,
ആ സമയത്ത് നമ്മുക്കെല്ലാം പുള്ളിയോട് ഒരു ആരാധനയായി പോയി. പുള്ളി ഡാൻസർമാരെ ആരെയും കൺസിഡർ ചെയ്യേണ്ട കാര്യമില്ല. വെള്ളം കൊണ്ടുവന്ന ആളോട് ആ പയ്യൻ വെള്ളം ചോദിച്ചിട്ട് നിങ്ങൾ കണ്ടില്ലേ എന്നൊക്കെ ചോദിച്ചു. ഞാൻ ചോദിച്ചപ്പോൾ കൊണ്ടുവന്ന പോലെ എലവരെയും കൺസിഡർ ചെയ്യണമെന്നും പുള്ളി പറഞ്ഞു. എന്നിട്ട് വെള്ളം കുടിച്ച ശേഷമാണ് ആ ഷോട്ട് എടുത്തത്.
അങ്ങനെ ജനുവിൻ ആയ മനുഷ്യനാണ് പുള്ളി. ഡാൻസെല്ലാം വേഗം പഠിച്ചെടുക്കും. എല്ലാം ട്രെയിൻ ചെയ്തിട്ടാണ് സിനിമയിലേക്ക് വന്നത് എന്ന് തോന്നയിട്ടുണ്ട്. ആദ്യം കാണുന്നത് നക്ഷത്ര കണ്ണുള്ള രാജകുമാരൻ എന്ന സിനിമയിലാണ് പിന്നീട് വെള്ളിത്തിരയിൽ കാണുമ്പോൾ ആളുടെ ലുക്ക് തന്നെ മാറിപ്പോയി.
അതിനു ശേഷം ഹീറോ, അനാർക്കലി തുടങ്ങിയ സിനിമയിലൊക്കെ ഞാൻ അദ്ദേഹത്തെ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. ആക്ഷനായാലും ഡാൻസ് ആയാലും പെട്ടെന്ന് പഠിച്ച് ചെയ്യുന്ന ആളാണ്. ചാക്കോച്ചനും അങ്ങനെയാണ്. ലാലേട്ടനും നമ്മൾ പറഞ്ഞു കൊടുക്കുന്നത് അദ്ദേഹത്തിന്റെ മെയ്വഴക്കത്തോടെ അവതരിപ്പിക്കും,' മനോജ് ഫിഡോക് പറഞ്ഞു.
-
'ബാലയ്യയെ കുറിച്ച് അറിഞ്ഞത് ട്രോളുകളിലൂടെ, അദ്ദേഹം അടുത്തിരുന്ന് എല്ലാം പറഞ്ഞ് തരും, എനർജെറ്റിക്കാണ്'; ഹണി
-
വിവാഹത്തോടെയാണ് പ്രശാന്ത് തകർന്നത്; വിക്രം ഇന്നും തുറന്ന് പറയാത്ത ആ ബന്ധം; നടന്റെ വീഴ്ചയ്ക്ക് പിന്നിൽ
-
'പ്ലാൻ ചെയ്ത് തോറ്റ് പോയി, മകളെ എന്നിൽ നിന്നും പറിച്ചെടുത്തു, ഇനി ചെയ്യുന്നത് ബംബർ ഹിറ്റായിരിക്കും'; ബാല