ഒറിജിനലിനെ വെല്ലുന്ന ദൃശ്യാവിഷ്കാരം; കല്യാണി പണിക്കരുടെ പുതിയ വീഡിയോ വൈറൽ

മലയാളത്തിന്റെ എക്കാലത്തേയും മികച്ച അഭിനേത്രിയാണ് ബിന്ദു പണിക്കർ. മുപ്പത്തി രണ്ട് വർഷമായി മലയാള സിനിമകളിൽ നിറസാന്നിധ്യമാണ് താരം. ഇപ്പോൾ ബിന്ദു പണിക്കരുടെ മകൾ കല്യാണിയും പ്രേക്ഷകരുടെ പ്രിയ താരമായി മാറി. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് കല്യാണി. നൃത്ത വീഡിയോകളിലൂടെ വളരെ ചെറിയ കാലം കൊണ്ടാണ് കല്യാണി ജനങ്ങളെ കീഴടക്കിയത്. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ഡാൻസ് വീഡിയോയും ഇതോടകം വൈറലായിട്ടുണ്ട്.

നൃത്ത വീഡിയോകളാണ് കൂടുതലും താരം പങ്കു വെക്കാറുള്ളത്. ഇപ്പോൾ ട്രെൻ്ഡിം​ഗ് ആയി കൊണ്ടിരിക്കുന്ന 'ആസ കൂട' എന്ന പാട്ടിന് ചുവട് വെച്ചാണ് കല്യാണിയും അഭിഷേക് ഉദയകുമാറും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നതും അഭിഷേക് തന്നെയാണ്. ഡാർക്ക് തീമിൽ വരുന്ന വീഡിയോയിൽ കറുപ്പു വസ്ത്രത്തിലാണ് എല്ലാവരും പ്രത്യക്ഷപ്പെടുന്നത്. കല്യാണി ഒരു ചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.

kalyani insta

കല്യാണിയുടെയും അഭിഷേകിന്റെയും പ്രകടനം ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. ഒട്ടനവധി പേരാണ് ഇരുവരുടെയും നൃത്തത്തെ പ്രശംസിച്ചു കൊണ്ട് കമന്റ് ചെയ്തത്. 'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' എന്ന് പലരും പറഞ്ഞിട്ടുണ്ട്. ചിലർ പറയുന്നത് വേറെ ലെവൽ പ്രകടനം എന്നാണ്. മറ്റു ചിലർ പറഞ്ഞത് ഒറിജിനൽ വേർഷനേക്കാൾ ഇതാണ് മനോഹരം എന്നാണ്. എന്തായാലും ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകർ ഈ വീഡിയോ ഇരു കൈയും നീട്ടി സ്വീകരിച്ചു.

ഇതിന്റെ 'ബിഹൈൻഡ് ദ് സീൻ' വിഡിയോ അഭിഷേക് ഉദയകുമാർ പങ്കുവെച്ചിട്ടുണ്ട്. കല്യാണിയേയും ടാ​ഗ് ചെയ്തിട്ടുണ്ട്. അതിൽ എല്ലാവർക്കും നന്ദി പറയുന്നുണ്ട്. മൂന്ന് മണിക്കൂർ കൊണ്ടാണ് ആ സെറ്റ് ഉണ്ടാക്കിയത്. പുലർച്ചെ 5 മണി വരെ ഷൂട്ട് ചെയ്തിട്ടുണ്ട്. അത്രക്കും ഹാർഡ് വർക്ക് ചെയ്തിട്ടാണ് ഈ വീഡിയോ എടുത്തത് എന്ന് അഭിഷേക് അടിക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഒപ്പം ഡാൻസർ രഞ്ജിനിയോടും നന്ദി പറയുന്നുണ്ട്.

അഭിഷേക് ടിക് ടോകിലൂടെ പോപ്പുലറായ കലാകാരനാണ്. ഇൻസ്റ്റ​ഗ്രാമിലും സഹോദരി അക്ഷയ ഉദയകുമാറിനൊപ്പവും വീഡിയോസ് ചെയ്യാറുണ്ടായിരുന്നു. രഞ്ജിനിക്കൊപ്പം നിരവധി ഡാൻസ് വീഡിയോയിലും അഭിഷേക് പ്രത്യക്ഷപ്പെടാറുണ്ട്. ക്ഷേത്ര ഡാൻസ് സ്കൂളിൽ വെച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

kalyani insta

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് കല്യാണി. വിദേശത്ത് ഉപരിപഠനത്തിനായി പോയിരുന്ന കല്യാണി, അടുത്തിടെയാണ് പഠനം പൂർത്തിയാക്കി മടങ്ങിയെത്തിയത്. താരം പങ്കുവെക്കുന്ന എല്ലാ വീഡിയോയും വൈറലാവാറുണ്ട്. ഈ വീഡിയോയിലെ വസ്ത്രധാരണവും മനോഹരമായിരുന്നു. ഒരു വല്ലാത്തൊരു എനർജി ഇവരുടെ നൃത്തത്തിലൂടെ ഫീൽ ചെയ്യുന്നുണ്ട്.

ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'റമ്പാൻ' എന്ന മോഹൻലാൽ ചിത്രത്തിലൂടെ സിനിമാ അഭിനയത്തിലേക്കും കല്യാണി അരങ്ങേറ്റം കുറിക്കാൻ തുടങ്ങുന്നു. ചിത്രത്തിൽ മോഹൻലാലിന്റെ മകളായാണ് താരം എത്തുന്നത്. ബിന്ദു പണിക്കരുടെയും ആദ്യ ഭർത്താവ് ബിജു വി നായരുടേയും മകളാണ് കല്യാണി. ഇപ്പോൾ അമ്മ ബിന്ദു പണിക്കരുടെ കൂടെയാണ് കല്യാണി താമസിക്കുന്നത്.

വൈറൽ പോസ്റ്റ് കാണാം...

More from Filmibeat

Read more about: kalyani panicker
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X