ഞാന്‍ പ്രണവിന്റെ നായികയായതില്‍ ചിലര്‍ അസ്വസ്ഥരായിരുന്നു; എന്നെ പൂരത്തെറിയായിരുന്നു: ദര്‍ശന

മലയാളത്തിലെ മുന്‍നിര നായികയാണ് ദര്‍ശന. തന്റെ അഭിനയ മികവു കൊണ്ട് കയ്യടി നേടിയിട്ടുള്ള താരമാണ് ദര്‍ശന. ചെയ്യുന്ന സിനിമകളെല്ലാം ഒന്നിലൊന്ന് വ്യത്യസ്തവും മികച്ച കഥാപാത്രങ്ങളുമാണ് എന്നതാണ് ദര്‍ശനെ വ്യത്യസ്തയാക്കുന്നത്. ജയ ജയ ജയഹേ, ഹൃദയം, സി യു സൂണ്‍ തുടങ്ങിയ സിനിമകളിലെല്ലാം ദര്‍ശനയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

എന്നാല്‍ തന്നെ ഇഷ്ടപ്പെടാത്തവരും ഉണ്ടെന്നാണ് ദര്‍ശന പറയുന്നത്. ഹൃദയം സിനിമ ഇറങ്ങിയ സമയത്ത് താന്‍ അതിനാല്‍ നായികയായത് ചിലര്‍ തീരെ പിടിച്ചിരുന്നില്ലെന്നാണ് ദര്‍ശന പറയുന്നത്. റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദര്‍ശന മനസ് തുറന്നത്. പുതിയ സിനിമയായ പാരഡൈസിന്റെ പ്രൊമോഷന് വേണ്ടി എത്തിയതായിരുന്നു ദര്‍ശന. ചിത്രത്തിലെ നായകന്‍ റോഷന്‍ മാത്യുവും ഒപ്പമുണ്ടായിരുന്നു.

Darshana Rajendran

കമന്റ്‌സ് നോക്കുന്നത് മെന്റലി ഒരു അകലം പാലിച്ച് നോക്കാന്‍ പറ്റുന്ന സമയത്ത് മാത്രമായിരിക്കും. അപ്പോള്‍ എല്ലാവരുടേയും നോക്കും. അപ്പോള്‍ എന്നെ ഒട്ടും ബാധിക്കാറില്ല. ഹൃദയത്തിന്റെ സമയത്തൊക്കെ ഭയങ്കര കോമഡിയായിരുന്നു. ഇതുപോലൊരു സ്‌പേസില്‍, ഇങ്ങനത്തൊരു ലീഡ് നടിയായിരിക്കണം എന്നൊക്കെയുണ്ടല്ലോ, ലുക്കിന്റെ കാര്യത്തില്‍. അതിനാല്‍ എന്നെ പോലൊരാളെ കണ്ടപ്പോള്‍ പലരേയും അത് അസ്വസ്ഥരാക്കി എന്നാണ് ദര്‍ശന പറയുന്നത്.

ആളുകളെ അസ്വസ്ഥരാക്കാന്‍ സാധിച്ചുവെന്നതില്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. എന്നെ പോലെയുള്ള ഒരാള്‍ക്കും പ്രണയിക്കാം, സ്ലോമോഷനില്‍ നടക്കുകയും മുടി ഫ്‌ളിപ്പ് ചെയ്യുകയും ചെയ്യാനാകും. അതിനാല്‍ സൗന്ദര്യത്തെക്കുറിച്ചുള്ള ആ ചര്‍ച്ചകളിലൊക്കെ എനിക്കൊരുപാട് സന്തോഷം തോന്നി. പക്ഷെ എന്നെ പൂരത്തെറിയായിരുന്നു എന്നാണ് ദര്‍ശന പറയുന്നത്. ഇതിനെയൊക്കെ എന്തിനാണ് പ്രണവ് മോഹന്‍ലാലിനെക്കൊണ്ട് പ്രേമിപ്പിക്കുന്നത് എന്ന ടോണിലാണ് കമന്റുകളെന്നും ദര്‍ശന പറയുന്നു.

റോഷനും രാജേഷ് മാധവനും സുഹാസുമൊക്കെ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് അയച്ച് തരുമായിരുന്നു. ഒരു അകലം വച്ച് കാണാന്‍ പറ്റുന്ന സമയത്ത് ഞാന്‍ എല്ലാ തരം കമന്റുകളും ആസ്വദിക്കും. ഡൗണ്‍ ആണെങ്കില്‍ ഞാന്‍ അതിലേക്ക് പോകാറില്ല. എന്നെയത് ബാധിക്കും. അപ്പോള്‍ ഇവര്‍ അയക്കില്ലെന്നും താരം പറയുന്നു. കാണാന്‍ ഒരു ലുക്കുമില്ലെങ്കിലും ദര്‍ശനയുടെ ഒരു ആത്മവിശ്വാസം ഹോ! എന്നൊക്കെയാണ് കമന്റുകള്‍. ഇവര്‍ ഇതൊക്കെ സ്‌ക്രീന്‍ഷോട്ട് എടുത്ത് സ്റ്റാര്‍ ചെയ്ത് വച്ചിട്ടുണ്ട്. ഇടയ്ക്ക് കാണിച്ചു തരാന്‍ എന്നും ദര്‍ശന പറയുന്നു.

Darshana Rajendran

വേസ്റ്റ് ആക്ടര്‍ കൂതറ റോഷന്‍ എന്ന തന്നെ വല്ലാതെ ബാധിച്ച കമന്റിനെക്കുറിച്ച് റോഷനും സംസാരിക്കുന്നുണ്ട്. എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അറിയാം. രണ്ടായിരത്തി പതിനാലിലോ മറ്റോ ആണ്. ഏത് പടമാണെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. പാട്ടിന്റെയോ ട്രെയിലറിന്റെയോ അടിയിലാണ് ഈ കമന്റ് കാണുന്നത്. അതും ഫുള്‍ ക്യാപിറ്റല്‍ ലെറ്ററില്‍ സ്‌പേസ് ഇല്ലാതെയാണ് എഴുതിയിരിക്കുന്നത്. ഞാന്‍ മാത്രമല്ല മറ്റ് അഭിനേതാക്കളൊക്കെയുള്ള വീഡിയോയുടെ താഴെയാണെന്ന് റോഷന്‍ പറയുന്നു.

എന്നെ ബാധിച്ചത് അയാള്‍ എഴുതിയ വാക്കുകളല്ല. ക്യാപ്‌സ് ലോക്ക് ഇട്ട്, ഒരു സ്‌പേസ് പോലും ഇടാതെ അത്രയും ഇന്റന്‍സിറ്റിയിലത് പറയാന്‍ അദ്ദേഹത്തിന് തോന്നിയല്ലോ എന്നതാണ്. മെസേജ് അയക്കുമ്പോള്‍ ക്യാപ്‌സ് ലോക്ക് ഇടുന്നത് എപ്പോഴാണ്. എന്നാല്‍ പോലും സ്‌പേസ് ഇടും. അതുപോലും ഇടാതെ അയാള്‍ക്ക് എഴുതണമെങ്കില്‍ ഞാന്‍ എന്ത് മോശം നടനായിരിക്കണം! അത് ഞാന്‍ എപ്പോഴും കൊണ്ടു നടക്കും. ആ വിഷ്വല്‍ ഒരിക്കലും മറക്കില്ലെന്നാണ് താരം പറയുന്നത്.

More from Filmibeat

Read more about: darshana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X