ഷൈൻ ഒരു ടെറിഫിക് ആക്ടറാണ്; പ്രതിഭകളുടെ കൂടാരമാണ് മലയാള സിനിമ, അനുഭവിച്ചറിഞ്ഞതാണ്; നാനി പറയുന്നു

ഷൈൻ ടോം ചാക്കോ, കീർത്തി സുരേഷ് എന്നിവർക്കൊപ്പം ദസറ എന്ന തന്റെ പുതിയ സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ നാനി

നിരവധി സൂപ്പർ താരങ്ങൾ ഉള്ള ഇൻഡസ്ട്രിയാണ് തെലുങ്ക് സിനിമ. ബിഗ് ബജറ്റ് ആക്ഷൻ മാസ് ചിത്രങ്ങളിലൂടെയാണ് പലരും വലിയ താരങ്ങളായി മാറിയത്. എന്നാൽ അതിനിടയിലൂടെ അടുത്ത വീട്ടിലെ പയ്യൻ ഇമേജിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് നാനി. ക്ലാപ്പ് ഡയറക്ടറായി സിനിമയിൽ എത്തിയ ഗണ്ഡാ നവീൻ ബാബു ആണ് ഇന്ന് നാനി എന്ന തെലുങ്ക് സിനിമയിലെ മുൻനിര നടനും നിർമാതാവുമെല്ലാമായി മാറിയത്.

മലയാളികൾക്കും പ്രിയങ്കരനാണ് നടൻ. രാജമൗലി സംവിധാനം ചെയ്ത ഈച്ച എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലും നാനിക്ക് ആരാധകരുണ്ടായത്. ഫിൽ ഗുഡ് സിനിമകളുടെ ഭാഗമായി നാനി തെന്നിന്ത്യയിൽ നിന്നും നിരവധി ആരാധകരെ സ്വന്തമാക്കിയിരുന്നു. കീർ‌ത്തി സുരേഷിനൊപ്പം അഭിനയിക്കുന്ന ദസറയാണ് നാനിയുടെ പുതിയ സിനിമ. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഇപ്പോഴിതാ, ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നാനി. കീർത്തി സുരേഷ്, ഷൈൻ ടോം ചാക്കോ എന്നിവരുടെ പ്രകടനത്തെ കുറിച്ചും നാനി പറയുന്നുണ്ട്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. വിശദമായി വായിക്കാം.

nani

എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്ന സിനിമയാണ് ദസറയെന്ന് നാനി പറയുന്നു. ശക്തമായ കഥാപാത്രമാണ് ഈ സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതെന്നാണ് വിശ്വസിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന ഒരു കൽക്കരി ഖനി തൊഴിലാളി ആയിട്ടാണ് ചിത്രത്തിൽ. പുതിയ രൂപത്തിൽ സീരിയസ് കഥാപാത്രമായിട്ടാണ് എത്തുന്നതെന്നും നാനി പറഞ്ഞു.

സിനിമയിലെ തനിക്കുള്ള അടുത്ത വീട്ടിലെ പയ്യൻ ഇമേജിനെ കുറിച്ചും നടൻ സംസാരിക്കുന്നുണ്ട്. അടുത്തവീട്ടിലെ പയ്യൻ എന്നത് എല്ലാവരും ആഗ്രഹിക്കുന്ന അംഗീകാരമല്ലേയെന്ന് നാനി ചോദിക്കുന്നു. അത്തരം വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞതും പ്രേക്ഷകർ അത് അംഗീകരിച്ചതും വലിയ സന്തോഷമാണെന്ന് നടൻ പറഞ്ഞു.

സിനിമയ്ക്ക് വേണ്ടി കാര്യമായ തയ്യാറെടുപ്പുകൾ നാനി നടത്തിയിരുന്നു. അതുപോലെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടവും വാർത്തയായി മാറിയിരുന്നു. അതേക്കുറിച്ചും നടൻ സംസാരിച്ചു. സിനിമയുടെ കഥ ആവശ്യപ്പെടുന്നതു പോലെ അതിൽ അഭിനയിക്കാനാണ് ശ്രമിച്ചത്. ദസറയ്ക്കുവേണ്ടി ഏഴുകിലോ ശരീരഭാരം കുറച്ചു. അതൊരു പരീക്ഷണമാണോയെന്ന് ചോദിച്ചാൽ സിനിമ ആവശ്യപ്പെടുന്നത് ചെയ്യാൻ ശ്രമിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്.

തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലുള്ള സിംഗരേണി കൽക്കരിഖനിയിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നത്. ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ കൽക്കരി ട്രക്കിന്റെ അടിയിൽ നിൽക്കുമ്പോൾ ഒരുകൂട്ടം കൽക്കരിപ്പാറകൾ എന്റെമേൽ വീഴുകയായിരുന്നു. ഭാഗ്യത്തിന് അത്രസാരമുള്ള പരിക്കൊന്നുമേറ്റില്ല. ഷൂട്ടിങ്ങിനിടയിൽ ഇതുപോലെയുള്ള പലപ്രതിസന്ധികളും പ്രതീക്ഷിക്കേണ്ടതാണെന്ന് നാനി പറയുന്നു.

കീർത്തിയെയും ഷൈനിനെയും കുറിച്ച് ചോദിച്ചപ്പോൾ രണ്ടുപേരും പ്രതിഭയും കഠിനാധ്വാനവും ഒരുപോലെയുള്ള അഭിനേതാക്കളാണെന്നായിരുന്നു നാനിയുടെ മറുപടി. കീർത്തി നേരത്തേ മുതൽ സുഹൃത്താണ്. ആറു വർഷം മുമ്പ് നീനു ലോക്കൽ എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്നുമുതലുള്ള സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്.

കീർത്തിയുടെ സിനിമയോടുള്ള ആത്മസമർപ്പണം നന്നായിട്ടറിയാവുന്നതാണ്. ദസറ എന്ന സിനിമയുടെ ഹൃദയം തന്നെ കീർത്തിയാണ്. തന്റെ കഥാപാത്രത്തെ അത്രമേൽ മനോഹരമായാണ് കീർത്തി ചെയ്തിരിക്കുന്നത്. ഷൈനുമായി ആദ്യമായിട്ടാണ് ഞാൻ അഭിനയിക്കുന്നത്. ടെറിഫിക് ആക്ടർ ആയിട്ടാണ് ഷൈനിനെ തോന്നിയത്.

കൂടെ അഭിനയിക്കുന്ന ഏതു താരത്തെയും പരമാവധി മനസ്സിലാക്കി അഭിനയിച്ചാൽ നമ്മുടെ ജോലിയും എളുപ്പമാകും. ഓരോ സിനിമയിലും അതിനാണ് ഞാൻ ശ്രമിക്കാറുള്ളത്. നന്നായി അറിയാവുന്ന ഒരാളെന്ന നിലയിൽ കീർത്തിക്കൊപ്പം അനായാസം അഭിനയിക്കാൻ കഴിയുമെന്നും നാനി പറഞ്ഞു.

കീർത്തിയെ കൂടാതെ നസ്രിയയും നാനിക്ക് മലയാളത്തിൽ നിന്നുള്ള സുഹൃത്താണ്. നസ്രിയയും ഞാനും ആന്റെ സുന്ദരാനികി എന്ന സിനിമയിലാണ് അഭിനയിച്ചത്. ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് സിനിമയായിട്ടു കൂടി നസ്രിയ മനോഹരമായാണ് അതിലെ കഥാപാത്രം ചെയ്തത് നാനി പറഞ്ഞു.

nani keerthy suresh

മലയാള സിനിമാ രംഗം പ്രതിഭകളുടെ കൂടാരമാണെന്നും അത് താൻ അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും നാനി പറയുന്നുണ്ട്. ക്യാമറയ്ക്കു മുന്നിലും പിന്നിലും അതുണ്ടെന്നും മലയാളത്തിലെ അതുല്യനടൻമാരുടെ ചിത്രങ്ങൾ തന്നെപ്പോലെയുള്ള അഭിനേതാക്കൾക്ക് പാഠപുസ്തകമാണെന്നും നാനി പറയുന്നുണ്ട്.

അതേസമയം, മാർച്ച് 30നാണ് ദസറ തിയേറ്ററുകളിൽ എത്തുന്നത്. മലയാളം ഉൾപ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ റിലീസുണ്ട്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീക്ഷിത് ഷെട്ടി, സമുദ്ര കനി, പി സായ് കുമാർ, സറീന വഹാബ് എന്നിവരും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

More from Filmibeat

Read more about: nani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X