ഈ ഭ്രാന്തന്റെ കൂടെ എത്രനാള്‍ ജീവിക്കുമെന്ന് ഭാര്യയോട് ചോദിച്ചവര്‍; പറ്റിക്കാന്‍ വന്നയാളെ പിടിച്ച ഭാര്യ!

ഇന്ന് താരമാകാന്‍ സിനിമയിലോ ടെലിവിഷനിലോ എത്തണമെന്നില്ല. അവസരങ്ങള്‍ തേടി എല്ലായിപ്പോഴും അങ്ങോട്ട് പോകണമെന്നുമില്ല. അവസരങ്ങള്‍ നമ്മളെ തേടി ഇങ്ങോട്ടും വരാം. സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയാണ് അതിന് കാരണം. സിനിമയിലും സീരിയലിലുമൊന്നും അഭിനയിക്കാതെ തന്നെ വലിയ താരങ്ങളായി മാറിയ ഒരുപാട് പേരുണ്ട് സോഷ്യല്‍ മീഡിയയില്‍. വര്‍ഷങ്ങളോളം സിനമയിലും മറ്റും അഭിനയിച്ചിട്ടും കിട്ടാത്ത പ്രശസ്തി സോഷ്യല്‍ മീഡിയയില്‍ ഒരൊറ്റ വീഡിയോയിലൂടെ നേടിയെടുത്തവരെ നമ്മള്‍ കണ്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയ വഴി സിനിമയിലേക്കും സീരിയലിലേക്കുമൊക്കെ എത്തിയവര്‍ ഒരുപാടുണ്ട് ഇന്ന്. അക്കൂട്ടത്തില്‍ ഒരാളാണ് ഷണ്‍മുഖദാസ്. എന്നാല്‍ ആ പേര് പക്ഷെ എല്ലാവര്‍ക്കും അറിയണമെന്നില്ല. പകരം ദാസേട്ടന്‍ കോഴിക്കോട് എന്ന് പറഞ്ഞാല്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. ടിക് ടോക്കിലൂടെ തുടങ്ങി, പിന്നീട് ഇന്‍സ്റ്റഗ്രാമിലും മറ്റുമൊക്കെ നിറ സാന്നിധ്യമായി മാറിയാളാണ് ദാസേട്ടന്‍ കോഴിക്കോട്.

Dasettan Kozhikode

ഇന്ന് ദാസേട്ടന്‍ കോഴിക്കോടിനെ അറിയാത്തവരുണ്ടാകില്ല. ഇന്ന് താരമാണെങ്കിലും വീഡിയോകള്‍ ചെയ്തു തുടങ്ങിയ കാലത്ത് നിരന്തരം കളിയാക്കലുകളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട് ദാസിന്. പക്ഷെ അന്ന് കളിയാക്കിയവര്‍ പോലും ഇന്ന് അദ്ദേഹത്തിന്റെ ആരാധകരാണ്. ഇപ്പോഴിതാ എബിസി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നെ വിഷമിപ്പിച്ച പ്രതികരണങ്ങളെക്കുറിച്ച് ദാസേട്ടന്‍ കോഴിക്കോട് മനസ് തുറക്കുകയാണ്.

''നമ്മളെ എടാ പോടാ എന്നൊക്കെ എത്ര വേണമെങ്കിലും വിളിച്ചോട്ടെ പ്രശ്‌നമൊന്നുമില്ല. പക്ഷെ കുടുംബത്തെ പറയുമ്പോള്‍ വിഷമം വരാറുണ്ട്. ഭാര്യയോട് ഈ ഭ്രാന്തന്റെ കൂടെ നീ എത്രനാള്‍ ജീവിക്കും എന്നൊക്കെ ചോദിച്ചിട്ടുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ വിഷമം തോന്നും. ടിക് ടോക്കൊക്കെ തുടങ്ങിയ സമയത്ത് ഭാര്യ പറഞ്ഞിരുന്നു ഇതൊന്നും വേണ്ട എന്ന്. ഓഫീസില്‍ നിന്നും ചോദിക്കാറുണ്ട് താന്‍ ഗവണ്‍മെന്റ് ഓഫീസറല്ലേ, സുപ്രണ്ടല്ലേ ഇങ്ങനൊക്കെ ചെയ്യുന്നത് മോശമല്ലേ എന്ന്'' ദാസ് പറയുന്നു.

പക്ഷെ ഇന്ന് എല്ലാവരും വളരെ ഹാപ്പിയാണ്. എന്നാണ് അടുത്ത വീഡിയോ വരുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. കെഎസ്ഇബിയിലും ഷണ്‍മുഖദാസ് എന്ന വിളി കുറഞ്ഞു. മൊത്തം ദാസ് ആണ്. അല്ലെങ്കില്‍ ദാസേട്ടന്‍. എന്നെ സംബന്ധിച്ച് വലിയ സന്തോഷമാണത്. ഇവരൊക്കെ നമ്മളുടെ കൂടെ നില്‍ക്കുകയാണെന്നും ഷണ്‍മുഖദാസ് പറയുന്നു. അതേസമയം അവസരം നല്‍കാമെന്ന് പറഞ്ഞ് പറ്റിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

Dasettan Kozhikode

''കുറേ പറ്റിയിട്ടുണ്ട്. ഞാന്‍ ഇന്ന അസിസ്റ്റന്റ് ഡയറക്ടറാണെന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ട്. പേര് പറയുന്നില്ല. നമുക്കൊരു സിനിമ ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ആ സാര്‍ നമുക്ക് ചെയ്യാം എന്ന് പറഞ്ഞു. തുടക്കകാലമാണ്. കോഴിക്കോട് ഞാന്‍ വരുന്നുണ്ടെന്നും ഒരു പതിനായിരം രൂപ തരണമെന്നും പറഞ്ഞു. പതിനായിരം കൊടുത്താലെന്താ സിനിമയില്‍ അഭിനയിക്കാമല്ലോ എന്നാണ് ചിന്തിച്ചത്. പക്ഷെ എന്റെ ഭാര്യ ഇത്തരം കാര്യങ്ങളിലൊക്കെ ശ്രദ്ധയുള്ളയാളാണ്'' ഷണ്‍മുഖദാസ് പറയുന്നു.

അവള്‍ക്ക് അത്ര നിഷ്‌കളങ്കത്വമില്ല. ദാസേട്ടാ ഒന്ന് ആലോചിച്ചിട്ട് ചെയ്താല്‍ മതിയെന്ന് അവള്‍ പറയും. ഞാന്‍ പല കാര്യങ്ങള്‍ക്കും അവളുടെ ഉപദേശം തേടാറുണ്ട്. അവള്‍ കാര്യങ്ങളൊക്കെ നോക്കി. അപ്പോഴാണ് അറിയുന്നത് ഇങ്ങനൊരാളേയില്ലെന്ന്. ഒരാള്‍ ഉണ്ടായിരുന്നു പക്ഷെ അറിയപ്പെടുന്ന ആളേയല്ല, ഉഡായിപ്പ് കളിച്ച് നടക്കുന്ന ആളാണെന്ന്. അങ്ങനെ പതിനായിരം രൂപ കൊടുത്തില്ല. ഇതിന് ശേഷം നോക്കിയും കണ്ടും മാത്രമേ കാര്യങ്ങള്‍ ചെയ്യാറുള്ളൂവെന്നും അദ്ദേഹം പറയുന്നു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X